മലയാളം ഇ മാഗസിൻ.കോം

വിവാദ സിനിമ അടക്കം നിർമ്മിച്ച പ്രമുഖ നിർമ്മാതാവിനെതിരെ ലൈംഗിക പീഡന പരാതി?

സിനിമയിൽ ഇത്‌ തുറന്നു പറച്ചിലുകളുടെ കാലമാണ്. സംവിധായകരും നിർമ്മാതാക്കളും അടക്കം മീടു പോലെയുള്ള തുറന്നു പറച്ചിൽ ക്യാമ്പയിനുകളിൽ കുടുങ്ങുകയാണ്. മുകേഷും, അലൻസിയറും അടക്കമുള്ള താരങ്ങൾക്കെതിരെയുള്ള തുറന്നു പറച്ചിലിൽ ഞെട്ടിയ മലയാളികൾക്ക്‌ ഒരു പുതിയ വാർത്ത കൂടി.

\"\"

സിനിമയിൽ അവസരം നൽകാമെന്ന് പ്രലോഭിപ്പിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് പരാതി. മലയാളത്തിലെ പ്രമുഖ നിർമാതാവിനെതിരെ തൃശൂർ സ്വദേശിനിയായ 25 കാരിയാണ് പരാതിക്കാരി. എറണാകുളം നോർത്ത് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

\"\"

പ്രമുഖ നടന്റെ ഒരു സിനിമയും ഏതാനും വർഷം മുൻപ്‌ മലയാളത്തിലെ ഒരു വിവാദ സിനിമയും നിർമ്മിച്ചത്‌ ഇദ്ദേഹമാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്‌.

\"\"

അടുത്തിടെ റിലീസ്‌ ചെയ്ത ഒരു സിനിമയുടെ നിർമ്മാതാവാണ്‌ വിവാദത്തിൽ പെട്ടത്‌ എന്നറിഞ്ഞതോടെ സിനിമാ ലോകം ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ്.

Avatar

Staff Reporter