മലയാളം ഇ മാഗസിൻ.കോം

കോ-വിഡുമായി ബന്ധപ്പെട്ട്‌ നിർണ്ണായക കണ്ടുപിടുത്തം: ഈ 6 ലക്ഷണങ്ങൾ സൂക്ഷിക്കണം

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരവധി ലക്ഷണങ്ങളാണ് കണ്ടത്തുന്നത്. ലോകാരോഗ്യ സംഘടന കോവിഡ് രോഗത്തിന് ചില ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിലപ്പോള്‍ അതിനപ്പുറമായിരിക്കും കോവിഡ് ലക്ഷണങ്ങള്‍. എന്നാല്‍, ഇപ്പോള്‍ കോവിഡ് ആറ് വ്യത്യസ്ഥ തരത്തില്‍ കാണപ്പെടുന്നുണ്ടെന്ന് കണ്ടെത്തിരിക്കുകയാണ് ലണ്ടനിലെ കിങ്സ് കോളേജ്. അവര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ നടത്തിരിക്കുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ലക്ഷണങ്ങളെ ആറ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

 1. ജലദോഷം ഉളളവര്‍, പക്ഷേ പനി കാണില്ല
 2. ജലദോഷവും പനിയുമുളളവര്‍
 3. ചെറുകുടിലില്‍ അസ്വസ്ഥതയുളളവര്‍
 4. കടുത്ത ക്ഷീണമുളളവര്‍
 5. കടുത്ത ജലദോഷവും പനിയും ഉണ്ടെങ്കിലും കൃത്യമായി എന്താണ് ബുദ്ധിമുട്ടെന്ന് പറയാനാകാത്തവര്‍
 6. വയറു വേദനയോടൊപ്പം ശ്വാസകോശത്തില്‍ ബുദ്ധിമുട്ടുളളവര്‍

ആദ്യ ഗ്രൂപ്പിന്റെ പ്രത്യേകത ഇവര്‍ക്ക് ഗന്ധം തിരിച്ചറിയാനാകില്ല.എന്നാല്‍, ശരീര വേദനയും ചുമയും തൊണ്ട വേദനയും നെഞ്ചു വേദനയും ഉണ്ടാകും.പക്ഷേ, ഇവര്‍ക്ക് പനിയുണ്ടാകില്ല. രണ്ടാം വിഭാഗത്തില്‍ കടുത്ത പനിയോടൊപ്പം തലവേദനയും കാണും. മൂന്നാം വിഭാഗത്തില്‍ തലവേദന, വയറിളക്കം, വിശപ്പില്ലായ്മ, തൊണ്ട വേദന എന്നിവ കാണും. പക്ഷേ, ഇവര്‍ക്ക് ചുമ കാണില്ല. നാലാം വിഭാഗത്തിന് ചുമ, തലവേദന, പനി, വിശപ്പില്ലായ്മ എന്നിവ കാണും.

ഏറ്റവും ഗുരുതരമായ അവസ്ഥയിലുളളവര്‍ക്ക് തലവേദന, വിശപ്പില്ലായ്മ, തൊണ്ട വേദന, നെഞ്ചു വേദന, ക്ഷീണം, ശരീര വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, വയറിളക്കം, വയറുവേദന, എന്നിവ ഒരുമിച്ച് കാണും. എല്ലാ രോഗികളിലും പൊതുവായി കണ്ട ലക്ഷണങ്ങള്‍ തലവേദനയും ഗന്ധമ തിരിച്ചറിയാനാകാത്തതുമാണ്.ഈ പുതിയ കണ്ടെത്തല്‍ കോവിഡ് രോഗികളെ ഫലപ്രദമായി ചികില്‍സിക്കുന്നതില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ബ്രിട്ടനിലും അമേരിക്കയിലും കോവിഡ് സ്ഥിരീകരിച്ച 1600 രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗവേഷണ സംഘം ഈ കണ്ടെത്തല്‍ നടത്തിയത്. ഈ രോഗികള്‍ എല്ലാം ആപ്പുവഴി കൃത്യമായി രോഗവിവരങ്ങള്‍ അപഡേറ്റ് ചെയ്തിരുന്നു.

 1. കോവിഡ് 19 ലെ ഒരു നല്ല ശതമാനവും ഏതാണ്ട് 40 ശതമാനത്തോളം പേർ ഒരു രോഗലക്ഷണവും കാണിക്കാത്തവരെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ രോഗലക്ഷണം ഇല്ലാത്തവർ വീടുകളിൽ തന്നെ ചികിത്സിക്കണം, കോവിഡ്19 ടെസ്റ്റ് പോസിറ്റീവായാലും
 2. കാറ്റഗറി എ: ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, വയറിളക്കം തുടങ്ങിയ രോഗലക്ഷണമുള്ളവർ. ഇവരെയും വീട്ടിൽതന്നെ ചികിത്സിക്കണം. ഇവർ മൊത്തം രോഗികളുടെ ഏതാണ്ട് 60 ശതമാനത്തിലേറെ വരും.

കോവിഡ് 19 പോസിറ്റീവായ ആൾക്കാരിൽ അപകട ലക്ഷണങ്ങൾ

 1. ശ്വാസംമുട്ടൽ
 2. നെഞ്ചുവേദന
 3. കഫത്തിൽ രക്തത്തിന്റെ അംശം
 4. മയക്കം
 5. രക്തസമ്മർദ്ദം ക്രമാതീതമായി താഴെ നിൽക്കുന്ന അവസ്ഥ
 6. ശരീരം നീലിക്കുക

പോസിറ്റീവായ കൊച്ചുകുട്ടികളിൽ ജലദോഷപ്പനിയോടൊപ്പം

 1. മയക്കം
 2. ഫിറ്റ്സ്
 3. പനി തുടർച്ചയായി മാറാതെ നിൽക്കുക
 4. ശ്വാസംമുട്ടൽ

മേൽപ്പറഞ്ഞ അപകടസൂചനകൾ കാറ്റഗറി സി യിലേക്ക് രോഗിയെത്തിയെന്ന് കാണിക്കുന്നതാണ്. ഇവർ ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശാനുസരണം വീടുകളിലോ കാറ്റഗറി അനുസരിച്ച് ആശുപത്രിയിലോ ചികിത്സിക്കാവുന്നതാണ്.

Avatar

Staff Reporter