മഴക്കെടുതിയിൽ നിന്ന് സംസ്ഥാനം കരകയറാൻ ശ്രമിക്കുന്നതിനിടെ വ്യാജവാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. വ്യാജ വാർത്തകളുടെ പ്രചാരണം ർക്കഷാപ്രവർത്തനങ്ൻഘളെയും ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുനനതിനേയും ബാധിക്കുന്നുണ്ട്.സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകളുടെ പ്രചാരണം കൂടുതലായും നടക്കുന്നത്്.
ദുരന്തങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 ലെ സെക്ഷൻ 54 പ്രകാരം ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമൂഹമാധ്യമങ്ങൾ വഴി ഭീതി പരത്തുന്നതോ തെറ്റായ വാർത്തകളോ ലഭിക്കുന്നവർ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കൺട്രോൾ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
റോഡ് ഗതാഗതം നിർത്തിയെന്നും അണക്കെട്ടുകൾ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമുള്ള വ്യാജ അറിയിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ഈ വ്യാജ സന്ദേശങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത്, ആ പണം മന്ത്രിമാരുടെ വിദേശയാത്രക്കും വാഹനങ്ങൾ വാങ്ങാനും ഉപയോഗിക്കുന്നു എന്നാണ് വാട്സാപ്പിൽ അടക്കം നടക്കുന്ന വ്യാജ പ്രചരണം.
ഇത്തരം പ്രചാരണങ്ങൾ തികച്ചും വ്യാജമാണ്. ഇത്തരത്തിലുളള വ്യാജ പ്രചരണങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ അവർക്ക് വേണ്ട ആവശ്യങ്ങൾ ഒരുമിച്ച് നിന്ന് നിറവേറ്റി കൊടുക്കുകയാണ് വേണ്ടത്.
വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബർ ഡോം, സൈബർ സെൽ, പൊലീസ് ആസ്ഥാനത്തെ സൈബർ സെൽ എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗം രൂപീകരിച്ച് തുടങ്ങി. വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നവർ അവ കൈമാറി പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം.