മലയാളം ഇ മാഗസിൻ.കോം

കരുതി വാട്ട്സാപ്പ്‌ മെസേജ്‌ അയക്കുക, ഇത്തരം മെസേജുകൾ അറിഞ്ഞോ അറിയാതെയോ അയച്ചാൽ ജയിൽ ശിക്ഷ ഉറപ്പ്‌

സാമൂഹിക മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനും അവയെ കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള നീക്കങ്ങള്‍ സജ്ജീവമായി കഴിഞ്ഞു. ഇത് സബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. പുതിയ മാറ്റങ്ങള്‍ നടപ്പിലാകുന്നതോടെ ഓരോ സാമൂഹ മാധ്യമ പോസ്റ്റുകളും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടി വരും. നിയമനിര്‍വഹണത്തിന്റെ ഭാഗമായി ടെക്നോളജി കമ്പനികളെ പിടിച്ചുകെട്ടി കേന്ദ്ര സര്‍ക്കറിന്റെ വരുതിക്ക് കൊണ്ടുവരാന്‍ വേണ്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ ഇടപെടല്‍, ടെക്‌നോളജി കമ്പനികളുടെ വ്യാപനം, സ്വകാര്യത തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്തിമ രൂപം നല്‍കിവരുന്ന നിയമങ്ങളിലുള്ളത്. സമൂഹ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശ്യം. രാജ്യതലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക കരി നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കർഷക സമരത്തെ തുടർന്ന് ചെങ്കോട്ടയില്‍ നടന്ന സംഭവത്തിനു ശേഷം ട്വിറ്ററിനോട് ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അനുകൂലമായി ട്വിറ്റർ പ്രതികരിക്കാതിരുന്നതാണ് പുതിയ നിയമം പെട്ടെന്ന് കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്നും ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.

നിയമപരമല്ലാത്ത സന്ദേശം ആര് ആദ്യം പോസ്റ്റു ചെയ്തുവെന്ന് തങ്ങള്‍ക്ക് അറിയണമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത് ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, സ്വയംഭരണാവകാശം തുടങ്ങിയവയ്ക്കും ഇന്ത്യയോട് സൗഹാര്‍ദ്ദമുള്ള രാഷ്ട്രങ്ങൾക്കും എതിരെയുളള കമന്റുകള്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയവ പെടും. ഒരാളെ നിന്ദിക്കുന്ന പോസ്റ്റുകൾ, അ- ശ്ലീല പരമാര്‍ശങ്ങൾ, കുട്ടികളുടെ ലൈ- ഗികത, അശ്ലീലം, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം (അതില്‍ ശാരീരിക സ്വകാര്യതയെക്കുറിച്ചും പറയുന്നു. ന- ഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍ ആയിരിക്കാം ഉദ്ദേശിക്കുന്നത്), ലി- ഗപരവും വംശീയവുമായ അധിക്ഷേപം തുടങ്ങിയവയും ഉള്‍പ്പെടും.

കള്ളപ്പണം വെളുപ്പിക്കല്‍, ചൂതാട്ടം തുടങ്ങി ഇന്ത്യയുടെ നിയമത്തിന് അനുസൃതമല്ലാത്ത പ്രവൃത്തികളും നിയമത്തിന്റെ പരിധിയില്‍ വരും. ഇതോടെ, സമൂഹ മാധ്യമങ്ങളില്‍ സൂക്ഷിച്ച് പോസ്റ്റുകളിട്ടില്ലെങ്കില്‍ അതു പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നു വരുന്നു. കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവു ശിക്ഷയും ലഭിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി വാട്‌സാപ്പിനോട് ഈ ആവശ്യം ഉന്നയിക്കുകയാണ് കേന്ദ്ര സർക്കാർ. പക്ഷേ നടക്കില്ലെന്നാണ് വാട്‌സാപ് അന്നു നല്‍കിയ മറുപടി. നിയമപരമല്ലാത്ത സന്ദേശം ആര് ആദ്യം പോസ്റ്റു ചെയ്തുവെന്ന് തങ്ങള്‍ക്ക് അറിയണമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.

അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പൗരന്മാരുടെ സുരക്ഷയ്ക്കായി ഇത്തരമൊരു ആവശ്യം ഫെയ്‌സ്ബുക്കിനോട് ഉന്നയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഒരാള്‍ സ്വകാര്യ പോസ്റ്റ് ഇടുമ്പോൾ പോലും അതില്‍ അയാളുടെ പേരില്‍, നീക്കം ചെയ്യാനാകാത്ത തരത്തിലുളള ഒരു മുദ്ര പതിക്കണമെന്നാണ് ബ്രസിലിന്റെ ആവശ്യം എന്നാൽ, ഇന്ത്യ ഈ ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല. സിംഗപ്പൂരില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്തായാലും സമൂഹ മാധ്യമ പോസ്റ്റുകള്‍ വളരെ സൂക്ഷിച്ചു മാത്രം നടത്തേണ്ട കാലത്തേക്കാണ് ഇന്ത്യക്കാരും എത്തുന്നതെന്നാണ് ടെക്‌ വിദഗ്ദരും നിരീക്ഷകരും പറയുന്നത്.

Avatar

Staff Reporter