മലയാളം ഇ മാഗസിൻ.കോം

മൊബൈൽ ഫോണിൽ പോ ൺ വീഡിയോസ്‌ കാണുന്നവരാണോ നിങ്ങൾ! എങ്കിൽ സൂക്ഷിച്ചോളൂ, പണി പാളും!

ഫോണുകള്‍ നമ്മുടെ സ്വകാര്യ ഇടങ്ങളായി മാറിക്കഴിഞ്ഞു. രഹസ്യ സംഭാഷണങ്ങളും മെസ്സേജുകളും മാത്രമല്ല , സ്വകാര്യമായി പാട്ടുകള്‍ കേള്‍ക്കാനും സിനിമകള്‍ കാണാനും ഇന്ന് നാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.

പെഴ്സണല്‍ കമ്പ്യൂട്ടര്‍ ഇതിന് വേണ്ടി ഉപയോഗിക്കുന്നവരും കുറവല്ല. പലരും തങ്ങളുടെ ഫോണിലും കമ്പ്യൂട്ടര്‍‍, ലാപ്ടോപ് എന്നിവകളിലും അശ്ലീല സിനിമകള്‍  കാണുന്നവരാണ്.

എന്നാല്‍ ഇത്തരത്തില്‍ തങ്ങളുടെ ഫോണിലും മറ്റ് ഉപകരണങ്ങളിലും അശ്ലീല സിനിമകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ പണികളാണ്. മൊബൈലിലും ടാബിലും കടന്ന് കൂടുന്ന വൈറസുകളില്‍ ഭുരിഭാഗവും ഇത്തരം അശ്ലീല വെബ്സൈറ്റ് വഴിയാണെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തുന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ആന്‍ഡ്രോയിട് ഫോണുകള്‍ക്ക് പെഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ ഉള്ളതിനേക്കാള്‍ സുരക്ഷിതത്വം കുറവാണെന്നും    അതിനാല്‍   തന്നെ ഫോണിലും ടാബിലും   പെട്ടെന്ന് വൈറസുകള്‍ കടന്ന് കൂടുകയും    ചെയ്യുന്നു. ഇത്തരം വൈറസുകള്‍ കാലക്രമേണ ഫോണിന്‍റെ പ്രവര്‍ത്തനം   പൂര്‍ണമായും ഇല്ലാതാക്കും.

സി.ഇ.ആര്‍.ടി. എന്‍സെഡ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. സ്വന്തം ഫോണിലും ടാബിലും അശ്ലീല സിനിമകള്‍ കാണുന്നവരുടെ വെബ്കാം ഹാക്കര്‍മാര്‍ കയ്യടക്കി നിങ്ങള്‍ അശ്ലീല സിനിമകള്‍ കാണുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് ഇവര്‍ പറയുന്നു.

ദൂരെ ഇരുന്നുകൊണ്ട് മറ്റെരാളുടെ കമ്പ്യൂട്ടര്‍‍, ടാബ്,  ഫോണ്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഇത്തരം പ്രവര്‍ത്തനത്തെ   റിമോര്‍ട്ട്  ആക്സസ്  ട്രോജന്‍ (റാറ്റ് ) എന്നാണ്   വിളിക്കുന്നത്‌.

എന്നാല്‍ ഇത് കേവലം ഒരു തട്ടിപ്പ് മാത്രമാണ് എന്ന് പല രാജ്യങ്ങളുടെയും അന്വേഷണ ഏജന്‍സികളും പറയുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് ഇത്തരത്തില്‍ അശ്ലീല സിനിമകള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന സന്ദേശങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നത് എന്ന് പല കേസുകളിലും തെളിഞ്ഞിട്ടുണ്ട്.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com