മലയാളം ഇ മാഗസിൻ.കോം

ഒരിക്കലെങ്കിലും ഫ്ലെവേഡ് കോണ്ടം ഉപയോഗിച്ചവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

ഇന്ന് ​ഗർഭനിരോധനത്തിനായി സാർവത്രികമായി ഉപയോ​ഗിക്കുന്ന മാർ​ഗമാണ് ​ഗർഭനിരോധന ഉറകൾ. ​ഗർഭനിരോധനം മാത്രമല്ല, ശാരീരിക ബന്ധത്തിലൂടെ പകരാവുന്ന രോ​ഗങ്ങളെയും ഒരുപരിധിവരെ പ്രതിരോധിക്കാൻ കോണ്ടം ഉപയോ​ഗിക്കുന്നതിലൂടെ കഴിയും. കിടപ്പറ ബന്ധം ഊഷ്മളമാക്കാൻ നിരവധി ഫ്ലേവറുകളിലുള്ള കോണ്ടം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇത്തരം കോണ്ടം ഉപയോ​ഗിക്കുന്നത് ​ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

നിരവധി തരം സു​ഗന്ധമുള്ള കോണ്ടം ഇന്ന് വിപണിയിൽ ലഭ്യമാണ്. ചോക്ലേറ്റ്, വാനില, സ്ട്രോബെറി എന്നിവ മുതൽ ഇഞ്ചി, വെളുത്തുള്ളി ഇങ്ങനെ വിവിധ സു​ഗന്ധത്തിലുള്ള കോണ്ടം ലഭ്യമാണ്. ശാരീരിക ബന്ധത്തിനിടെ മൂഡ് ക്രിയേറ്റ് ചെയ്യാൻ ഈ സു​ഗന്ധങ്ങൾ സഹായിക്കുമെന്നാണ് പരക്കെ വിശ്വസിക്കുന്നത്. എന്നാൽ, ലൈ ഗിക ബന്ധത്തിന് ഇത്തരം കോണ്ടം ഉപയോ​ഗിച്ചാൽ സ്ത്രീകൾക്ക് യോ- നിയിൽ യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. മണമില്ലാത്ത സാധാരണ കോണ്ടം മാത്രം ലൈ – ഗിക ബന്ധത്തിന് ഉപയോഗിക്കണമെന്നാണ് ആരോ​ഗ്യ മേഖലയിലുള്ളവർ ഉപദേശിക്കുന്നത്.

സു​ഗന്ധമുള്ള കോണ്ടം ഉപയോ​ഗിക്കുന്നത് യോനിയിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാം. കാരണം, ഇത് യോ – നിയിലെ പിഎച്ച് നിലയെ ബാധിക്കുകയും യീസ്റ്റ് അണുബാധയ്ക്ക് വരെ കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധമുള്ള കോണ്ടം പെൻട്രേറ്റീവ് സെക- സിനായി ഉപയോഗിച്ചാൽ ഒരു സ്ത്രീയുടെ യോ – നിയിലെ പിഎച്ച് അളവ് മാറ്റാൻ കഴിയും. ഇത് പങ്കാളിയിൽ യീസ്റ്റ് അണുബാധയ്ക്ക് കാരണമാകും. 

കോണ്ടം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

1. ഒരു സമയം ഒന്നിൽ കൂടുതൽ കോണ്ടം ഉപയോഗിക്കരുത്. കാലവധി കഴിഞ്ഞ കോണ്ടം വാങ്ങതിരിക്കുക. 

2. ഉപയോഗത്തിന് ശേഷം, അത് ശരിയായി വിനിയോഗിക്കാൻ മറക്കരുത്.

3. ഒരിക്കലും ചൂടുള്ള സ്ഥലങ്ങളിൽ കോണ്ടം സൂക്ഷിക്കരുത്. മിതമായ തരത്തിൽ തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്.

4. കോണ്ടം നിറം മാറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ പാടില്ല.

5. നിങ്ങൾക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. അനാവശ്യ ഗർഭധാരണം തടയുന്നതിന് ഇവ സഹായിക്കും.

6. കോണ്ടത്തിൽ ചെറിയ ദ്വാരങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. ഇത് ​ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ലെെ -ഗിക രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യും.

YOU MAY ALSO LIKE THIS VIDEO | ഒരു മെഷീനിൽ തന്നെ എല്ലാ സൈസിലുമുള്ള ബോക്സ്‌, കുറഞ്ഞ ചെലവിൽ പേപ്പർ ബോക്സ്‌ നിർമ്മാണം ഇനി ആർക്കും തുടങ്ങാം മികച്ച ലാഭവും നേടാം, Paper Box Manufacturing Unit in Kerala

Avatar

Staff Reporter