എല്ലാവരും പല കാര്യങ്ങൾക്കായി തലയിൽ എണ്ണ തേക്കാറുണ്ട്.മുടി വളരനായി, തലയിൽ തണുപ്പ് കിട്ടാനായി അങ്ങനെയങ്ങനെ. എന്നാൽ കൂടുതല്‍ നേരം മുടിയില്‍ എണ്ണ വെയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് തന്നെ ഉപയോഗ ശേഷം തലയിലെ എണ്ണ കഴുകി കളയേണ്ടതാണ്. എണ്ണ വെച്ചുകൊണ്ടിരുന്നാൽ തലമുടി വളരുമെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ്.
എന്നാൽ തലയിൽ എണ്ണതേക്കുന്നത് മൂലം കുറച്ചു ഗുണങ്ങൾ കൂടി ഉണ്ടാവുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ഉറക്കമില്ലായ്മ: ഉറക്കമില്ലായ്മക്ക് പരിഹാരം കാണാൻ തലയിൽ എണ്ണ തേക്കുന്നത് സഹായിക്കുന്നു.
വെളിച്ചെണ്ണ: വെളിച്ചെണ്ണയേക്കാൾ ഗുണമുള്ള വേറെ എണ്ണ ഇല്ലെന്നാണ് പറയാറ്, അതുകൊണ്ട് തന്നെ രാസവസ്തുക്കൾ അടങ്ങിയ എണ്ണയ്ക്ക് പകരം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
തലവേദനക്ക് പരിഹാരം: തലവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എണ്ണ തേക്കുന്നത്. മൈഗ്രേയ്ന് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

എണ്ണ തേക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ: എണ്ണ തേക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്, അവ താഴെ പറയുന്നവയാണ്:
വ്യക്തിയുടെ ആരോഗ്യസ്ഥിതിയും മുടിയുടെ ആരോഗ്യവും നോക്കി വേണം തലയില്‍ എണ്ണ വെക്കാന്‍.
വിയര്‍ത്തിരിക്കുമ്പോള്‍ തലയില്‍ എണ്ണ തേക്കുന്നത് ശ്രദ്ധിക്കണം. കാരണം ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. തലയില്‍ വിയര്‍പ്പ് ഉള്ള സമയത്ത് എണ്ണ തേക്കുമ്പോൾ ജലദോഷം,ചുമ, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
ഒരിക്കലും അരമണിക്കൂറില്‍ കൂടുതല്‍ തലയില്‍ എണ്ണ തേച്ച് ഇരിക്കാന്‍ പാടില്ല. മുടിയിൽ എണ്ണ തേച്ച ശേഷം അത് കഴുകി കളയേണ്ടതാണ് അല്ലെങ്കിലത് മുടിയുടെ ആരോഗ്യത്തിനും ശരീരത്തിനും ദോഷകരമാണ്.
രാവിലെ എണ്ണ തേച്ച് വൈകുന്നേരം കഴുകിക്കളയുന്ന ധാരാളം പേർ ഉണ്ട്,അതത്ര നല്ലതല്ല. പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വ്യക്തിയുടെ ആരോഗ്യവും മുടിയുടെ ആരോഗ്യവും കൃത്യമായി പരിപാലിക്കാം.