മലയാളം ഇ മാഗസിൻ.കോം

വാട്ട്സ്‌ആപ്പിൽ വരുന്ന ‘ഈ ഓഫറുകളിൽ’ വീണാൽ എട്ടിൻ്റെ പണി പിന്നാലെ വരുമെന്ന്

ലോകത്താകമാനം ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ്. സമൂഹ മാധ്യമങ്ങളിൽ മുൻപന്തിയിൽ നിൽകുന്ന ഒരു അപ്പ്‌കൂടിയാണിത്. ഇക്കാലത്ത് സ്വന്തമായി വാട്ട്സ്ആപ്പ് ഇല്ലാത്തവരായി ആരും തന്നെ കാണില്ല. അതിനാൽ ഇക്കാലത്ത് അധികവും ഒട്ടുമിക്ക ചതികളിലും പെട്ടുപോകുന്നതും വാട്ട്സ്ആപ്പിൽ കൂടെ തന്നെയാണ്. 

പ്രായമായവർ മുതൽ യുവ തലമുറവരെ വഞ്ചിക്കപ്പെടുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. വാട്സപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടുകൂടി ദിവസം തോറും തട്ടിപ്പുകാരുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ എന്തുകൊണ്ട് ഇത് തുടച്ചയായും സംഭവിക്കുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.. പല രീതിയിലും പല തന്ത്രങ്ങൾ ഉപയോഗിച്ചും തട്ടിപ്പ് സംഘങ്ങൾ നമ്മൾ അറിയാതെ തന്നെ നമ്മളെ വശത്താക്കാൻ ശ്രമിക്കുന്നുണ്ട്.. ഇവരുടെ വാഗ്ദാനങ്ങളിൽ വീണുപോകുന്നതാണ് ഒട്ടുമിക്ക ആളുകൾക്കും പറ്റുന്ന അബദ്ധം. ഇനി ഇവരുടെ തട്ടിപ്പ് മനസ്സിലാക്കാനും, ഇവരോട് കടക്ക് പുറത്ത് എന്ന് പറയാനുള്ള ചില മുൻകരുതലുകളും നമുക്ക് നോക്കാം

തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള മെസേജുകളാണ് തട്ടിപ്പ് സംഘത്തിൻ്റെ ഒരു അടവ്. തട്ടിപ്പുകാരുടെ സ്ഥിരം പരിപാടിയാണിത്.  ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചുവെന്ന് വ്യാജ സന്ദേശം തട്ടിപ്പുകാര്‍ അയക്കുകയും വിശ്വാസം കൈപ്പറ്റാൻ ചെറിയ തുകകളും അയച്ചു നൽകുന്നു. ശേഷം തട്ടിപ്പുകാരുടെ വലയിൽ ഉപഭോക്താക്കള്‍ കുരുങ്ങിയെന്ന് മനസ്സിലായാൽ വലിയൊരു തുക തട്ടിയെടുത്ത് അവരുടെ വ്യക്തിഗത വിവരങ്ങളും ചോര്‍ത്തി സൈബര്‍ ക്രിമിനലുകള്‍ മുങ്ങും. ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും മറുപടി നൽകാതെ ഡിലീറ്റ് ചെയ്തു കളയുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട്‌ വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട്‌ ഈ മട്ടുപ്പാവിൽ, Success Story of Terrace Farming

ഇനിയുള്ളത് ഗിവ് എവേ ലിങ്ക് എന്ന് പറഞ്ഞു സ്ഥിരം വരുന്ന അടുത്തൊരു തട്ടിപ്പ് തന്ത്രമാണ്. ഇതിലാണ് ഒട്ടുമിക്ക പേരും പെട്ടുപോകുന്നത്. കാരണം കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും ഫോണുകളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. “ഈ മെസേജ് നിങ്ങള്‍ അഞ്ച് പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ നിങ്ങള്‍ക്കൊരു ഐഫോണ്‍ 15 സൗജന്യമായി ലഭിക്കുമെന്ന മെസേജുകളാണിവ”. ഇത്തരം മെസേജുകൾ കാണുമ്പോൾ ഇതിനെക്കുറിച്ച് അറിയതവർ ഒന്ന് സന്തോഷിക്കും.. പണിയെടുക്കാതെ തന്നെ എളുപ്പത്തിൽ ലിങ്ക് ഷെയർ ചെയ്ത് ഐഫോൺ നേടാമല്ലോ എന്നാണ് അവർ കരുതുക.

എന്നാൽ ഇവിടെയാണ് നിങ്ങൾക്ക് തെറ്റ് പറ്റുന്നത്. നിങ്ങളുടെ ഇമെയില്‍ ഐഡിയും പാസ് വേര്‍ഡും ചോര്‍ത്തിയെടുക്കാന്‍ തട്ടിപ്പുകാര്‍ നടത്തുന്ന സ്ഥിരം ഉടായിപ്പ് ആണിത്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് എത്തുന്ന മെസേജുകള്‍ക്ക് ഒരു കാരണവശാലും മറുപടി നൽകുകയോ ഇതിനെ കുറിച്ച് അറിവില്ലത്ത മറ്റുള്ളവർക്ക് ഈ ലിങ്ക് ഷെയർ ചെയ്ത് അവർക്കുകൂടി എട്ടിൻ്റെ പണി കൊടുക്കുകയോ ചെയ്യരുത്.

തട്ടിപ്പുകാരുടെ അടവുകൾ ഇനിയും ഇവിടെ തീരുന്നില്ല. ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെട്ട് മെസേജ് ലഭിക്കുന്നതും മറ്റൊരു തട്ടിപ്പാണ്. ബാങ്കിംഗ് ഏജന്റുകള്‍ എന്ന നിലയിലാണ് ഇതിൽ തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പുകാര്‍ ബാങ്ക് ആപ്ലിക്കേഷന്‍ എപികെ (apk)കള്‍ ഉപയോഗിക്കുകയും അവരുടെ രഹസ്യ കോഡ് ഉപയോഗിച്ച് ഈ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ശേഷം ഇവ ഉപയോക്താക്കള്‍ക്ക് അയക്കുകയും ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് ജനങ്ങള്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു. ഇതോടെ ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. അതിനാൽ തന്നെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.

YOU MAY ALSO LIKE THIS VIDEO, ഈദി അമീൻ എന്ന നരഭോജിയായ, ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയുടെ അറിയാ കഥകൾ | Ningalkkariyamo?

ഇനി അന്താരാഷ്ട്ര നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ സൂക്ഷിക്കുക. ഇതും മറ്റൊരു തട്ടിപ്പിന്റെ ഭാഗമാണ്. അത്തരം കോളുകള്‍ ഒരു കാരണവശാലും അറ്റൻഡ് ചെയ്യരുത്. പകരം ഇവ ബ്ലോക്ക് ചെയ്യുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുക.

ഇനി അടുത്തത് അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്തു സ്വയം വിളിച്ചു വരുത്തുന്ന അപകടങ്ങളാണ്. ഇത് ഒഴിവാക്കുക. ഈ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും പിന്നീട് പലതരത്തിലുള്ള ഭീഷണികൾ വരെ നേരിട്ടേക്കും. അതുകൊണ്ട് തന്നെ അറിയാത്ത നമ്പറില്‍ നിന്നോ പന്തികേട് തോന്നുന്ന ലിങ്കുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക.
 
ദിവസം തോറും നിരവധി പേരാണ് ഇത്തരം തട്ടിപ്പിൽ ഇരകളാകുന്നത്. ആളുകൾ ഇപ്പോഴും ആവശ്യമായ ജാഗ്രത പാലിക്കുന്നില്ല എന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. ഉറവിടം അറിയാതെ വരുന്ന നിയമവിരുദ്ധമായ ലിങ്കുകളിലോ ഓഫറുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്തു ചതിക്കുഴികളിൽ വീഴാതിരിക്കുക.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

Avatar

Staff Reporter