മലയാളം ഇ മാഗസിൻ.കോം

പ്രധാനപ്പെട്ട മുന്നറിയിപ്പുകൾ… വെള്ളപ്പൊക്കത്തിനു ശേഷം സ്വന്തം വീടുകളിലേക്ക്‌ മടങ്ങുന്നവരുടെ അറിവിലേക്ക്‌ എത്തിക്കുക!

ഒ​രു കാ​ര​ണ​വ​ശാ​ലും രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് ചെ​ല്ല​രു​ത്.​ വീ​ടി​ന​ക​ത്ത് പാ​മ്പ് മു​ത​ൽ ഗ്യാ​സ് ലീ​ക്കേ​ജ് വ​രെ ഉ​ണ്ടാ​കാം. വീ​ടി​ന​ക​ത്തും പു​റ​ത്തും ഇ​ഴ​ജ​ന്തു​ക്ക​ളെ പ്ര​തീ​ക്ഷി​ക്ക​ണം. വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പ് കെ​ട്ടി​ട സു​ര​ക്ഷ​യും പാ​ച​ക ഗ്യാ​സ്, വൈ​ദ്യു​തി സു​ര​ക്ഷ​യും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം.

\"\"

വീ​ട്ടി​ലേ​ക്ക് ഒ​റ്റ​യ്ക്ക് മ​ട​ങ്ങ​രു​ത്. മു​തി​ർ​ന്ന​വ​ർ ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​ർ ഒ​രു​മി​ച്ച് പോ​ക​ണം. ആ​ദ്യ​മാ​യി വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു ചെ​ല്ലു​മ്പോ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​ക​രു​ത്. എ​ന്താ​ണ് അ​വി​ടെ കാ​ണാ​ൻ പോ​കു​ന്ന​തെ​ന്നോ എ​ന്തൊ​ക്കെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നോ പ​റ​യാ​ൻ പ​റ്റി​ല്ല. കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും മാ​ന​സി​ക ആ​ഘാ​തം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വ​ഴി​യി​ലും മു​റ്റ​ത്തു​മെ​ല്ലാം ക​ന​ത്തി​ൽ ചെ​ളി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഗേ​റ്റ് തു​റ​ക്കാ​നും വാ​തി​ൽ തു​റ​ക്കാ​നും പ്ര​യാ​സ​പ്പെ​ടും. മ​തി​ലി​നും വീ​ടി​ന്‍റെ ഭി​ത്തി​ക്കും ബ​ല​മി​ല്ലെ​ങ്കി​ൽ ഇ​വ ത​ക​ർ​ന്നു വീ​ഴു​വാ​നും അ​പ​ക​ട​മു​ണ്ടാ​കു​വാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​തി​നാ​ൽ ത​ള്ളി തു​റ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

\"\"

വി​ഷ​വാ​ത​ക​ങ്ങ​ളും രോ​ഗാ​ണു​ക്ക​ളും ധാ​രാ​ളം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മാ​സ്കോ തോ​ർ​ത്തോ ഉ​പ​യോ​ഗി​ച്ച് മൂ​ക്ക് മ​റ​യ്ക്കു​ക. കൈ​യു​റയും ഷൂവും ധ​രി​ക്കു​ന്ന​തും ന​ല്ല​താ​ണ്. വീ​ടി​ന​ക​ത്ത് ക​യ​റു​ന്ന​തി​ന് മു​ൻ​പ് മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണം. വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഉ​ട​നെ ലൈ​റ്റ​ർ, സി​ഗ​റ​റ്റ്, മെ​ഴു​കു​തി​രി, എ​ന്നി​വ​യൊ​ന്നും ക​ത്തി​ക്ക​രു​ത്. എ​ല്ലാ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും പ്ല​ഗ്ഗ് ഊ​രി​യി​ടു​ക.

\"\"

വീ​ടു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം. വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ക​ല​ക്കി​യ ലാ​യി​നി (10 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 150 ഗ്രാം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും 2/3 സ്പൂ​ണ്‍ ഡി​റ്റ​ർ​ജ​ന്‍റ് പൗ​ഡ​റും) ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​ന് നീ​റ്റ ക​ക്ക (ഒ​രു കി​ലോ​ഗ്രാം നീ​റ്റു​ക​ക്ക​യി​ൽ 250 ഗ്രാം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ചേ​ർ​ത്ത്) ഉ​പ​യോ​ഗി​ക്കാം.

\"\"

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ (കി​ണ​റു​ക​ൾ, ടാ​ങ്കു​ക​ൾ, പൊ​തു കി​ണ​റു​ക​ൾ) എ​ന്നി​വ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ (1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ അ​ഞ്ചു ഗ്രാം ​ബ്രീ​ച്ചിം​ഗ് പൗ​ഡ​ർ) ന​ട​ത്തി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക. തി​ള​പ്പി​ച്ച വെ​ള്ള മാ​ത്രം കു​ടി​ക്കു​ക (കു​പ്പി​വെ​ള്ള​മാ​ണെ​ങ്കി​ൽ പോ​ലും) വീ​ടു​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ള്ള മ​ലി​ന​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​വാ​നും ക​ഴി​ക്കു​വാ​നും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ ബ്ലീ​ച്ചിം​ഗ് ലാ​യി​നി (10 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 150 ഗ്രാം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും/ 2/3 സ്പൂ​ണ്‍ ഡി​റ്റ​ർ​ജ​ന്‍റ് പൗ​ഡ​റും) ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.​

\"\"

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്പോ​ൾ കൈ​യു​റ​യും കാ​ലു​റ​യും ധ​രി​ക്കു​ക, എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​ഴി​ക്കു​ക (100 മി​ല്ലി​ഗ്രാം ര​ണ്ടു ഗു​ളി​ക ക​ഴി​ക്കു​ന്ന​ത് ഒ​രാ​ഴ്ച്ച​യി​ലേ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കും).

പ​രി​സ​ര​ത്ത് മ​നു​ഷ്യ​രു​ടേ​യോ മൃ​ഗ​ങ്ങ​ളു​ടേ​യോ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ്ര​തീ​ക്ഷി​ക്ക​ണം. മ​നു​ഷ്യ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കു​ക. മൃ​ത​ദേ​ഹ​ത്തി​ൽ തൊ​ട​രു​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ നി​വാ​ര​ണ​ത്തി​ന് – ദി​ശ: 0471 – 2552056 ലേ​ക്ക് വി​ളി​ക്കാ​വു​ന്ന​താ​ണ്.

Staff Reporter