മലയാളം ഇ മാഗസിൻ.കോം

കൊതി തോന്നിപ്പിക്കുന്ന മാമ്പഴം ഓടിച്ചെന്ന് വാങ്ങും മുൻപ്‌ ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞു വച്ചോളൂ!

ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മാമ്പഴങ്ങളിൽ ഹോർമോൺ സാന്നിധ്യം അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് മുന്നറിയിപ്പ്. പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ (പി.ജി.ആർ.) ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാന്പഴമാണ് വിപണിയിലെത്തുകയെന്നാണ് തമിഴ്‌നാട്, ആന്ധ്ര ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിൽ നിന്നുള്ള മുന്നറിയിപ്പ്.

\"\"

കേരളത്തിൽ പ്രധാനമായും മാമ്പഴം എത്തുന്നത് ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ഈ രീതിയിൽ പച്ചമാങ്ങ പഴുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇപ്പോൾ വിപണിയിലുള്ള മാമ്പഴങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കാൽസ്യം കാർബൈഡ്, എത്തറാൽ എന്നീ രാസവസ്തുക്കളുടെ അംശങ്ങളുണ്ട്. അവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന ലോഡുകണക്കിന് പച്ചമാങ്ങ മാരക രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചാണ് വിപണിയില്‍ എത്തുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന ലക്ഷക്കണക്കിന് മാങ്ങകളാണ് വിവിധ അതിർത്തി ചെക്ക്‌ പോസ്റ്റുകളിൽ നിന്ന് പിടി കൂടുന്നത്‌.

\"\"

മാമ്പഴം വിപണിക്ക് വേണ്ടി ‘പഴുപ്പിക്കുന്നത്’ ഇങ്ങനെ:
ഗ്യാസ് വെല്‍ഡിംഗിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് പൊടിയും ഇത്തഡോണ്‍ എന്ന രാസവസ്തുവുമാണ് മാങ്ങ പഴുപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തില്‍ പഴുപ്പിക്കാന്‍ വേണ്ടി ഇത്തഡോണ്‍, എത്തിഫോണ്‍ എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന രാസപദാര്‍ഥം പച്ചമാങ്ങയില്‍ സ്‌പ്രേ ചെയ്യുകയാണത്രെ.

പുതിയ രീതിയില്‍ മാങ്ങ പഴുപ്പിച്ചെടുക്കാന്‍ നാല് മണിക്കൂര്‍ മതിയാകും. തമിഴ്‌നാട്ടില്‍ നിന്ന് വൈകിട്ടെത്തുന്ന മാങ്ങ രാവിലെ വില്‍പ്പനക്കെത്തും. പച്ചമാങ്ങ അടുക്കിവെക്കുന്ന പെട്ടിക്കുള്ളില്‍ കാര്‍ബൈഡ് പൊടി വിതറി വെള്ളം തളിച്ചശേഷം അടച്ചുകെട്ടുന്നു.

\"\"

കാര്‍ബൈഡും വെള്ളവും രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അസെറ്റിലിന്‍ വാതകവും പലതരം ഓക്‌സൈഡുകളും രൂപം കൊള്ളുകയും ചെയ്യുന്നു. കടുത്ത ചൂടോടെ ഓക്‌സൈഡുകള്‍ പച്ചമാങ്ങയില്‍ പ്രവേശിക്കുന്നതോടെയാണ് മാങ്ങ പഴുക്കുന്നത്. പത്ത് മണിക്കൂറുകൊണ്ട് പച്ചമാങ്ങകളെ ഈ വിധം പഴുപ്പിച്ചെടുക്കാനാകും.

മാമ്പഴത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബൈഡ് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രക്തചംക്രമണത്തെയും ഇത് കാര്യമായി ബാധിക്കും. മാമ്പഴത്തിലൂടെ ഉള്ളില്‍ ചെല്ലുന്ന കാര്‍ബൈഡ് വയറ്റില്‍ പഴുപ്പുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.

\"\"

ആന്തരിക രക്തസ്രാവത്തിനും കടുത്ത രക്തസമ്മര്‍ദത്തിനും ഇത് കാരണമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കൃത്രിമമായി പഴുപ്പിക്കുമ്പോഴുണ്ടാകുന്ന രാസപദാര്‍ഥങ്ങള്‍ നാഡീസംബന്ധമായ മാരകരോഗങ്ങളും സൃഷ്ടിക്കുന്നു. കുട്ടികളെയാണിത് വേഗത്തില്‍ ബാധിക്കുന്നത്.

Avatar

Staff Reporter