മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌ രോഗ മുക്തരായവർ ഇനി ജീവിക്കേണ്ടത്‌ ഇങ്ങനെ: ബന്ധുക്കളും അടുപ്പക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2020 ൽ ഏറ്റവും കൂടുതൽ തവണ ആളുകൾ കേട്ട വാക്കാണ്‌ കൊറോണ അഥവാ കൊവിഡ്‌ 19. ചെറിയ കുട്ടികൾക്ക്‌ പോലും സുപരിചതമാണ്‌ ഈ വാക്ക്‌. ലോകമെമ്പാടുമുള്ള ജനങ്ങളുടെ നിത്യജീവിതത്തെ ത്നനെ സാരമായി ബാധിച്ച ഒരു വൈറസ്‌. അങ്ങ്‌ ചൈനയിൽ ഉത്ഭവിച്ച വൈറസ്‌ എല്ലാ സ്ഥാലങ്ങളിലും എത്തി ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കി. കോറണ വൈറസിന്റെ പിടിയിൽപെട്ട്‌ ലോകത്ത്‌ 7,77,535 പേർക്ക്‌ മരണം സംഭവിച്ചു. ദിനം പ്രതി കൊവിഡ്‌ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരും കൂടുതലാണ്‌.

ദിനംപ്രതി വർദ്ധിച്ച്‌ വരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാനുള്ള മരുന്നുകൾ കണ്ടുപിടിച്ച്‌ കൊണ്ടിരിക്കുന്നതേയുള്ളൂ. ആ മരുന്ന്‌ നിലവിവ്‌ വരുന്നതുവരെ നിലവിലെ സൗകര്യങ്ങൾ കൊണ്ട്‌ അതിനെ പ്രതിരോധിച്ച്‌ കൊണ്ടേയിരിക്കും. കൊറോണ വൈറസ്‌ ശരിരത്തെ മുഴുവൻ ബാധിക്കുമെന്ന്‌ സ്ഥിരീകരിക്കപ്പെട്ടു.

കൊറോണ വൈറസിന്റെ വരുംകാല പ്രത്യാഘാതങ്ങൾ എന്താണെന്നോ എങ്ങനെയാണെന്നോ ആർക്കും അറിയില്ല. കൊറോണയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരോഗ്യരംഗത്തുള്ള പ്രഗത്ഭർ പഠനം നടത്തുന്നതേയുള്ളൂ. രോഗം പിടിപെട്ട്‌ ഭേദമായവരിൽ പോലും പിന്നെയും രോഗത്തിന്റെ സാന്നിധ്യം വീണ്ടും അറിയിച്ചു. അതുകൊണ്ട്‌ തന്നെ മുന്നോട്ടുള്ള ജീവിതത്തിൽ കുറച്ച്‌ കരുതൽ ഉണ്ടാവുന്നത്‌ നന്നായിരിക്കും.

ഒരു തവണ രോഗം വന്ന്‌ ഭേദമായവരിൽ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന്‌ പഠനങ്ങൾ പറയുന്നു. കൊറോണ വൈറസിന്റെ പിടിയിൽപ്പെട്ടാൽ 3 ആഴ്ചക്കുള്ളിൽ സുഖപ്പെടുവെങ്കിലും പിന്നീട്‌ അതിന്റെ ലക്ഷണങ്ങൾ കാണിക്കുമെന്നും പറയുന്നുണ്ട്‌. എന്നാൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പരിമിതവും നിർണ്ണായകമല്ലാത്തതുമാണെങ്കിലും രോഗമുക്തരായവരെ പതിവായി നിരീക്ഷിക്കാൻ ഇപ്പോഴും നിർദ്ദേശങ്ങളുണ്ട്‌.

കോവിഡ്‌-19 നായി നെഗറ്റീവ്‌‌ ആയ ശേഷം സ്വയം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണമുക്തരായി വീട്ടിലേക്ക്‌ മടങ്ങിയെത്തുമ്പോൾ നിങ്ങളുടെ മുൻ ജീവിതത്തിലേക്ക്‌ തിരിച്ചുവരുമെന്ന്‌ പ്രതീക്ഷിക്കരുത്‌. പഴയ ദിനചര്യയുമായി സാവധാനം ക്രമീകരിക്കാൻ കുറച്ച്‌ സമയം നൽകുക. നിങ്ങൾ രോഗത്തിനെതിരെ വിജയകരമായി പോരാടിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ അതേ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക്‌ എത്തുന്നതിന്‌ ശ്രമിക്കുക.

അൽപം കൂടുതൽ സമയം എടുത്തിട്ടാണെങ്കിൽ പോലും ജീവിതത്തിൽ പഴയ ചര്യകളിലേക്ക്‌ തിരിച്ച്‌ പോവുന്നതിന്‌ പതിയെ ശ്രമിക്കുക. ചെറിയ ചെറിയ വ്യായമങ്ങൾ ചെയ്ത്‌ ശരീരത്തെ ആരോഗ്യമുള്ളതാക്കുക. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിൽ എന്തിനെയും ചെറുത്ത്‌ നിന്ന്‌ പോരാടാനുള്ള മനക്കരുത്ത്‌ കൂടി ലഭിക്കും.

പ്രതിരോധ ശേഷി കുറവുള്ളവരിലും പ്രായമുള്ളവരിലും കുട്ടികളിലുമാണ്‌ ഈ വൈറസ്‌ ബാധ കൂടുതലും പിടി പറ്റുന്നത്‌. അതുകൊണ്ട്‌ തന്നെ പൊതുസ്ഥലങ്ങളിൽ പോവുമ്പോൾ ഫേസ്മാസ്ക്‌ ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യം തന്നെയാണ്‌.

Avatar

Shehina Hidayath