മലയാളം ഇ മാഗസിൻ.കോം

എത്ര അറിയുന്ന വ്ലോഗറുടെ ചാനലുകളും പേജുകളും ആണെങ്കിലും സൂക്ഷിക്കുക, പണി പാളും! കാശ്‌ പോകും

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ സജീവ വ്ലോഗർമാരുടെ പ്രൊഫൈലുകളും പേജുകളും ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കർമാർ കേരളത്തെ ലക്ഷ്യം വയ്ക്കുന്നതായി സൂചനകൾ.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളുടെ മാതൃകമ്പനി മെറ്റയുടേതിന് സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇൻഫ്ലൂവൻസർമാർ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം തുടങ്ങിയവ സോഷ്യൽ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് നിയമങ്ങൾ പാലിക്കുന്നില്ല, മോണിറ്റൈസേഷൻ നടപടിക്രമങ്ങൾ, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചാകും തട്ടിപ്പുകാർ വ്ലോഗർമാരുടെ അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട്‌ വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട്‌ ഈ മട്ടുപ്പാവിൽ, Success Story of Terrace Farming

സമൂഹ മാദ്ധ്യമ കമ്പനികളിൽ നിന്നുള്ള സന്ദേശമാണെന്ന് കരുതി ഉപയോക്താക്കൾ അതിൽ ക്ലിക്ക് ചെയ്തോടെയാണ് വ്ലോഗർമാരുടെ അക്കൗണ്ടുകൾ വലയിലാകുന്നത്. യൂസർനെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാർ നേടിയെടുക്കുന്നതോടെ തട്ടിപ്പുകാർ അക്കൗണ്ട് സ്വന്തമാക്കുന്നു.

ഇതോടെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ നിയന്ത്രണവും നഷ്ടപ്പെടുന്നു. തട്ടിയെടുക്കുന്ന സോഷ്യൽമീഡിയ ഹാൻഡിലുകൾ തിരികെകിട്ടുന്നതിന് വൻതുകയാകും ഹാക്കർമാർ ആവശ്യപ്പെടുക. ഇതിനായി പണം, തട്ടിപ്പുകാർ അയച്ചു നൽകുന്ന ക്രിപ്റ്റോ കറൻസി വെബ്‌സൈറ്റുകളിൽ നിക്ഷേപിക്കാൻ ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.

തൃശൂർ സിറ്റി പൊലീസ് നടത്തിയ സൈബർ പട്രോളിംഗിലാണ് വിവരങ്ങൾ ലഭിച്ചത്. മെറ്റയുടേതിന് സമാനമായ നിരവധി ഫേക്ക് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ സംഘം കണ്ടെത്തുകയും ഇക്കാര്യം ഫേസ്ബുക്കിലേക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന്‌ സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?

Avatar

Staff Reporter