24
March, 2019
Sunday
07:28 PM
banner
banner
banner

നമ്മുടെ ചെവിയിൽ ഉണ്ടാകുന്ന ഈ നിസാര മാറ്റങ്ങൾ പോലും വലിയ രോഗത്തിന്റെ ലക്ഷണമാകാം, ഈ 7 മാറ്റങ്ങൾ നിങ്ങളിലുണ്ടോ എന്ന് നോക്കൂ!

ശരീര ആരോഗ്യം എന്നത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും കൂടെ ആരോഗ്യമാണ്. ഓരോ അവയവത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഒരു രോഗം ബാധിക്കുന്നതിനു മുൻപ് തന്നെ ഓരോ അവയവവും ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഇത് മനസ്സിലാക്കിയാൽ തുടക്കത്തിൽ തന്നെ അതിനു വേണ്ട ചികിത്സ നല്കാൻ സാധിക്കും.

വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയില്ല എന്ന് സാരം. നമ്മൾ പല അവയവങ്ങളും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഉള്ള ഒന്നാണ് നമ്മുടെ ചെവി. ചെവിയിലെ ചെറിയ മാറ്റങ്ങൾ ചില രോഗത്തിന്റെ സൂചനയാണ്. ഇവ അവഗണിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നുള്ളതിൽ സംശയമില്ല. ചെവിയിലെ മാറ്റം കൊണ്ട് ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ നമുക്ക് ചെവി നോക്കി മസസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ ചില കാര്യങ്ങൾ ആണ് ഇനി പറയുന്നത്.

1. ചെവി വേദന
നമ്മളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ചെവി വേദന. ചെവിവേദനയ്ക്ക് പല കാരണങ്ങള്‍ ഉണ്ടാവാം എന്നാൽ കൂടെ പനിയും ശർദിയും ഉണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കണം. ചെവിയിൽ നിന്നും സ്രവം വരുന്നതും വളരെ സൂക്ഷിക്കേണ്ട കാര്യമാണ്. മുതിർന്നവരിലും കുഞ്ഞുങ്ങളിലും ഈ ലക്ഷണങ്ങൾ വളരെ സൂക്ഷിക്കേണ്ടവ തന്നെയാണ്.

2. സൈനസ്
സൈനസ് രോഗം പലരെയും അലട്ടുന്ന ഒന്നാണ്. സൈനസ് ഇന്‍ഫെക്ഷന്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇതിന്റെ പ്രധാനലക്ഷണം ചൊറിച്ചിൽ ആണ്. തലവേദന, ജലദോഷം, മൂക്കടപ്പ് ചുമ ഇവയെല്ലാം സൈനസ് ഇന്‍ഫെക്ഷന്റെ ലക്ഷണമാണ്.

3. തൊണ്ട വേദന
സാധാരണയായി കണ്ടു വരുന്ന ഒരു അസുഖമാണ് തൊണ്ടവേദന. തൊണ്ട വേദനയുടെ പ്രധാന ലക്ഷണം ചെവിയില്‍ ഉണ്ടാകുന്ന അണുബാധയാണ്. ചെവിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ വളരെ ശ്രദ്ധിക്കേണ്ടവയാണ്. അലർജി, അണുബാധ എന്നിവ വലിയ പ്രതിസന്ധി ഉണ്ടാക്കും.

4. ചെവിയിലെ മടക്ക്
ചിലരുടെ ചെവിയുടെ താഴ്ഭാഗത്ത് മടക്കുണ്ടാകും. ഇത് ഹൃദയരോഗ ലക്ഷണമാണ്. ഒന്നോ.അതിലധികമോ മടക്കുണ്ടാകുന്നതു ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതൽ ആയിരിക്കും എന്നു സൂചിപ്പിക്കുന്നു. ഇത് ശ്രദ്ധയിൽ പെട്ടാൽ ഒരു ഡോക്ടറിനെ കാണാൻ വൈകരുത്.

5. കുഴികളും മടക്കും
ചെവിയില്‍ കുഴികളും മടക്കും കാണുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കണം. ഇത് ഡയബറ്റിക് രോഗത്തിന്റെ ഒരു ലക്ഷണമാണ്. ഇത് ചെറുപ്പത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. ഇത്തരക്കാർ മധുരം കഴിക്കുന്നത് ഗോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ചിലർ ട്യൂമർ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

6. ചെവിയിലെ മൂളല്‍
മിക്കവാറും ആളുകൾ അനുഭവിച്ചിട്ടുള്ള ഒന്നാണ് ചെവിയിലെ മൂളല്‍. മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഒരു പോലെ ഉണ്ടാകാവുന്ന അസ്വസ്ഥത ആണ് ഈ മൂളൽ. ഇത് ചെവിയുടെ ഉൾഭാഗത്താണ് ഉണ്ടാകുന്നത്. ഇത് കൂടാതെ ശർധി, തലവേദന എന്നിവ ഉണ്ടാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

7. ആകൃതി
ചിലരുടെ ചെവിക്ക് സാധാരണ ആകൃതി ആയിരിക്കില്ല. അസാധാരണ ആകൃതി ഉള്ളവർക്ക് വൃക്ക സംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ജനന സമയത്തു ഡോക്ടർമാർ കുഞ്ഞുങ്ങളിൽ ഈ അസാധാരണ ആകൃതി കണ്ടാൽ വളരെ ശ്രദ്ധിക്കാറുണ്ട്. ഇവ ഉള്ളവർ അല്പം സൂക്ഷിക്കേണ്ടാതാണ്.

·
[yuzo_related]

Comments



Related Articles & Comments