20
September, 2018
Thursday
11:51 PM
banner
banner
banner

സൗന്ദര്യത്തിന്റെയും അസൗകര്യത്തിന്റെയും പേരിൽ കണ്ണട ഒഴിവാക്കുന്നവർ അറിഞ്ഞിരിക്കാൻ 6 കാര്യങ്ങൾ

കണ്ണട ധരിച്ചാൽ മുഖഭംഗി നഷ്ടപ്പെടുമെന്നാണ് മിക്കവരുടെയൂം പരാതി. ആ കാരണത്തിന്റെ പേരിൽ കണ്ണട ഒഴിവാക്കുന്നവർ നിരവധി.കണ്ണിന്‌ വരുന്ന പ്രശ്നങ്ങളെ പരിഹരിക്കാനാണ് ഡോക്ടർമാർ കണ്ണട നിർദ്ദേശിക്കുന്നത്‌. എന്നാൽ സൗന്ദര്യത്തിന്റെയും അസൗകര്യത്തിന്റെയും കാരണങ്ങൾ പറഞ്ഞ്‌ കണ്ണട ഒഴിവാക്കുന്നവർ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

കണ്ണട കൃത്യമായി ധരിക്കുക
കണ്ണട കൃത്യമായി ധരിക്കാതിരുന്നാൽ ഇത്‌ കണ്ണിന്‌ കൂടുതൽ ദോഷം ചെയ്യും. ഉണർന്നിരിക്കുന്ന സമയങ്ങളിൽ കൃത്യമായി ഗ്ലാസ്‌ വക്കാൻ ശ്രമിക്കുക. ഇടക്കിടെ ചെക്കപ്പുകൾ നടത്തുന്നതും നല്ലതാണ്.

കണ്ണിന്‌ അനുയോജ്യമായ ഗ്ലാസുകൾ തിരഞ്ഞെടുക്കാം
ഭാരം കൂടിയതും ലൂസായതുമായ കണ്ണടകൾ ഉപയോഗിക്കുന്നത്‌ സ്ട്രസ്‌, തലവേദന തുടങ്ങിയവക്ക്‌ കാരണമാകുന്നു. കാഴ്ച്ചക്ക്‌ തകരാറുകൾ ഉണ്ടാക്കുന്ന ഇത്തരം കണ്ണടകൾ ഒഴിവാക്കിക്കൊണ്ട്‌ കണ്ണിനെ സംരക്ഷിക്കാം. കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണുകൾ കുഴിയുമെന്നൊരു ധാരണ പലർക്കുമുണ്ട്‌.എന്നാൽ കണ്ണട ഉപയോഗിക്കുന്നവർ ഫ്രെയിം അഡ്ജസ്റ്റ്‌ ചെയ്തു വാങ്ങിയാൽ കൺത്തടത്തിലുണ്ടാകുന്ന കറുത്ത പാടുകൾ ഒഴിവാക്കാം.

കൂളിംഗ്‌ ഗ്ലാസുകളും നല്ലതാണ്‌
കൂളിംഗ്‌ ഗ്ലാസുകൾക്ക്‌ സൂര്യതാപത്തിൽ നിന്നും കണ്ണിനെ സംരക്ഷിക്കാൻ കഴിയും. വെയിലിൽ കൂടുതൽ സമയം യാത്ര ചെയ്യുന്നവരും കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവരും കണ്ണിന്‌ സംരക്ഷണം ലഭിക്കാനായി കട്ടി കുറഞ്ഞ തരത്തിലുള്ള കണ്ണട ഉപയോഗിക്കുന്നത്‌ വളരെ നല്ലതാണ്.

പോളികാർബണേറ്റ്‌ ലെൻസുകൾ
സാധാരണ ഗ്ലാസുകൾ താഴെ വീണാൽ വേഗത്തിൽ പൊട്ടുന്നവയാണ്. ഗ്ലാസ്‌ പൊട്ടി അതിന്റെ കഷ്ണങ്ങൾ കണ്ണിൽ ആയാൽ കണ്ണിന്റെ കാഴ്ചയെപ്പോലും അത്‌ ബാധിക്കും. എന്നാൽ പോളികാർബണേറ്റ്‌ ലെൻസുകൾ താഴെ വീണാൽ അത്ര എളുപ്പത്തിൽ പൊട്ടുകയില്ല. അതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഈ ലെൻസ്‌ ഉപയോഗിക്കുന്നത്‌ നല്ലതാണ്.

അൾട്രാവയലറ്റ്‌ രശ്മികളിൽ നിന്നും സംരക്ഷണമേകാം
വെയിലിൽ കൂടുതൽ സമയം നിൽക്കുമ്പോൾ നിങ്ങളുടെ കണ്ണടയിൽ 100 ശതമാനം യു. വി ഫിൽട്രേഷൻ ഉണ്ടെന്ന് ഉറപ്പു വരുത്തുക. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ്‌ രശ്മികൾ കണ്ണുകൾക്ക്‌ ദോഷം ചെയ്യുന്നതാണ്.

ലെൻസ്‌ വൃത്തിയായി സൂക്ഷിക്കുക
മൃദുവായ തുണി ഉപയോഗിച്ച്‌ ദിവസവും ലെൻസ്‌ വൃത്തിയാക്കണം. വൃത്തിയില്ലാതെ പൊടി പിടിച്ചു കിടക്കുന്ന ലെൻസ്‌ കാഴ്ചയെ കുറക്കും. പിന്നീട്‌ ഇത്‌ കടുത്ത തലവേദനക്ക്‌ കാരണമാകും

[yuzo_related]

CommentsRelated Articles & Comments