നാലു ചുവരുകൾക്കുള്ളിൽ ഇരുന്നു ഒരു മൗസ് ക്ലിക്കിൽ മോണിറ്ററിൽ തെളിയുന്ന ചൂടൻ നീല ചിത്രങ്ങൾ കണ്ടു നിർവൃതി അടയുന്നവർ ജാഗ്രതൈ! പതിവായി നീല ചിത്ര സൈറ്റുകൾ സന്ദർശിക്കുന്നവരുടെ വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തി കാശും മാനവും തട്ടുന്നവരുടെ സംഘങ്ങൾ ഇന്ത്യയിലും വേരോടി തുടങ്ങിയതായി റിപ്പോർട്ടുകൾ.
“സെക-സോർഷൻ”, ഇത്തരത്തിൽ പണം തട്ടുന്ന സൈബർ കുറ്റത്തിന് പറയുന്നപേര്, പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ സജീവമാണ് ഇത്. നീല ചിത്ര സൈറ്റുകളിൽ പ്രത്യേകം പ്രോഗ്രാമിങ് നടത്തിയിട്ട് ആകും, സംഘങ്ങൾ തങ്ങളുടെ ഇരയെ കണ്ടെത്തുന്നത് എന്നാണ് പോലീസിന്റെ അനുമാനം.
വല നെയ്ത് ക്ഷമയോടെ കാത്തിരുന്നു ആണ് ഇത്തരക്കാർ ഇരയെ വീഴ്ത്തുന്നത്. നീല ചിത്ര സൈറ്റുകളിലെ സന്ദർശകരെ വിവിധ രൂപത്തിൽ സമീപിക്കും, സ്ത്രീയെന്ന വ്യാജേന ഇരയുമായി ചാറ്റിൽ ബന്ധപ്പെട്ടശേഷം ഹോട്ട് ചാറ്റിലേക്കും തുടർന്നു പ്രശ്നസാധ്യത ചിത്രങ്ങൾ കൈക്കലാക്കി, അവ പരസ്യപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം അപഹരിക്കും.
നീല ചിത്ര സൈറ്റുകളിൽ ബാഹ്യലിങ്കുകൾ സ്ഥാപിച്ചു യൂസറുടെ വിവരങ്ങൾ ശേഖരിക്കുന്നതാണ് മറ്റൊരു രീതി. ഇത്തരം ലിങ്കുകളിൽ അറിയാത്ത ക്ലിക്ക് ആയാൽ യൂസറുടെ ബ്രൗസിംഗ് ഹിസ്റ്ററി ഉൾപ്പടെ എല്ലാം ചോർത്തപ്പെടും. തുടർന്ന് ഇവ കാട്ടി ഭീഷണി തുടങ്ങും.
പണത്തിനു പകരം ലൈ- ഗിക സുഖം ആവശ്യപ്പെടുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതായി സൈബർ പോലീസ് സൂചന നൽകുന്നു. എന്നാൽ മാനക്കെട് ഭയന്ന് പലരും പുറത്തു പറയാത്ത നിരവധി സംഭവങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചോളം കേസുകൾ ഉദ്ധരിച്ചു മുംബൈ പൊലീസ് പറയുന്നു. ലഭിച്ച പരാതികൾക്ക് എല്ലാം ഏകദേശം ഒരേ സ്വഭാവം ആയിരുന്നു.
ചില സൈറ്റുകൾ വീക്ഷിച്ചവരുടെ ഇൻബോക്സിലേക്ക് ഇ-മെയിൽ സന്ദേശം എത്തുന്നു, അവർ സന്ദർശിച്ച സൈറ്റുകളും ലിങ്കുകളും സംബന്ധിച്ച എല്ലാ വിവരങ്ങളും തങ്ങളുടെ കൈവശം ഉണ്ടെന്നും, അവർ ആവശ്യപ്പെടുന്നത് നൽകിയില്ലെങ്കിൽ സോഷ്യൽമീഡിയ വഴി ആ വിവരങ്ങൾ ലോകത്തിനു കാണിച്ചു കൊടുക്കും എന്നും സന്ദേശത്തിൽ പറയുന്നു. നീലച്ചിത്ര പ്രേമം പുറത്താകും എന്ന് ഭയന്ന് ആരും തന്നെ ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായിട്ടില്ല.