മലയാളം ഇ മാഗസിൻ.കോം

വീടുകളുടെ ആരോഗ്യ അവസ്ഥ അതീവ പ്രധാനം, വീട്ടിൽ കയറും മുൻപ്‌ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക!

വീടുകളുടെ ആരോഗ്യ അവസ്ഥ അതീവ പ്രധാനം
മനുഷ്യർക്കെന്ന പോലെ വീടുകൾക്കും ആരോഗ്യം പ്രധാനപ്പെട്ട ഒന്നാണ്. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തെ തുടർന്ന് കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും വീടുകളിൽ വെള്ളം കയറുകയുണ്ടായി. ചില വീടുകളിൽ ഒന്നാം നിലയിലേക്കും വെള്ളം കയറിയിരുന്നു.

\"\"

ഇത് പല വീടുകളുടേയും ആരോഗ്യ സ്ഥിതിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇഷ്ടിക/വെട്ടുകല്ല് ഇവകൊണ്ടാണ് നമ്മുടെ നാട്ടിൽ മിക്കവാറും വീടുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്ലാസ്റ്ററിങ്ങിനു പുറമേക്ക് കേടുപാടുകൾ കണ്ടില്ലെങ്കിലും ഉള്ളിൽ നനവ് മൂലം കുതിർന്നിരിക്കുന്നുണ്ടാകാം. വീടുകളിൽ താമസത്തിനായി മടങ്ങിവരുന്നവർ / നിലവിൽ വീടുകളിൽ താമസിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. ചുമർ വെള്ളം നനഞ്ഞ് കുതിർന്നിരിക്കുന്ന ഭാഗങ്ങളിൽ ബലക്കുറവ് സംഭവിച്ച് ഭാരം താങ്ങാൻ ആകാതെ വരികയും തുടർന്ന് ഭാഗികമായോ പൂർണ്ണമായോ തകരുവാൻ സാധ്യത ഉണ്ട്.

\"\"

ആദ്യം വീടിനു ചുറ്റും നടന്ന് ഇത്തരത്തിൽ എവിടെ എങ്കിലും കുതിർന്ന് അപകട സാധ്യത ഉണ്ടോ എന്നത് പരിശോധിക്കുക. തുടർന്ന് അകത്തും വളരെ ശ്രദ്ധാപൂർവ്വം പരിശോധന നടത്തുക. എന്തെങ്കിലും രീതിയിൽ കുഴപ്പം ഉണ്ടെന്ന് കണ്ടാൽ നല്ല ഒരു സ്ട്രക്ചറൽ എഞ്ചിനീയറുടെ (വാസ്തു വിദഗ്ദന്റെ അല്ല ക്വാളിഫൈഡ് ആയ പ്രവർത്തിപരിചയം ഉള്ള എഞ്ചിനീയറുടെ) സേവനം തേടുക. പ്ലാസ്റ്ററിംഗ് ഇളക്കി പരിശോധനകൾ നടത്തുക.

\"\"

വീടിന്റെ ടെറസ്സിലും “സൺഷേഡിലും“ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അത് ഒഴുക്കി കളയുക. അലമാരകളിൽ ഉള്ള വസ്ത്രങ്ങളും കടലാസുകളും പൂർണ്ണമായി നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. നനവു മാറാത്ത ഷെല്ഫുകളിൽ വസ്ത്രങ്ങളോ ഭക്ഷണമോ സൂക്ഷിക്കുന്നത് അരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.

\"\"

വീടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ടെങ്കിൽ, സുരക്ഷാ മതിലുകളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് കൂടുതൽ കുഴപ്പങ്ങൾ സംഭവിക്കാതിരിക്കുവാനുള്ള മുൻ കരുതലുകൾ എടുക്കുക. മലയോരപ്രദേശങ്ങളിലെ വീടുകളുടെ മുകളിലേക്ക് പാറയോ മണ്ണൊ ഇറ്റിഞ്ഞു വീഴുവാൻ സാധ്യതയുണ്ടോ എന്നതിൽ പ്രത്യേകം ശ്രദ്ധവേണം.

\"\"

മറ്റൊരു കാര്യം വെള്ളം കയറിയ വീടുകളിലെ ഇലക്ട്രിക്കൽ സംവിധാനത്തിൽ വെള്ളം കടന്നാൽ ഉണ്ടാകാനിടയുള്ള അപകടമാണ്. പലയിടത്തും ഇപ്പോൾ വൈദ്യുതി ഇല്ല. വൈദ്യുതി ഇല്ല വരുമ്പോൾ ഷോട്ട് സർക്യൂട്ട് ഉണ്ടായി തീപിടിക്കുവാനോ അല്ലെങ്കിൽ നനഞ്ഞിരിക്കുന്ന ചുവരുകളിൽ നിന്നും ഷോക്ക് അടിക്കുവാനോ ഉള്ള സാധ്യതകൾ ഉണ്ട്. എർത്തിംഗ്, ഡിബി, ഫ്യൂസ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഒരു ഇലക്ടിക്കൽ വിദഗ്ദനെ കോണ്ട് പരിശോധിച്ച് ഉറപ്പുവരുത്തുക. എ.സി, ഫ്രിഡ്ജ് എന്നിവയും പരിശോധിപ്പിക്കുക.

സതീഷ് കുമാർ
www.paarppidam.in

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor