ആവശ്യത്തിന് ഉയരമുണ്ടെങ്കിലും ഒരു ഫാഷൻ എന്ന നിലയ്ക്ക് എങ്കിലും ഇന്നത്തെ പെണ്‍കുട്ടികൾ ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നത് പതിവാണ്. ഹൈഹീൽ ചെരുപ്പുകളിൽ തന്നെ പോയിന്റഡ്, ഫ്ലാറ്റ് എന്നിങ്ങനെ വൈവിധ്യമാർന്നവ ഇന്ന് വിപണിയിൽ ലഭ്യമാണ്.
പൊതുവെ പ്രായമായവർ പറയുന്നത് ഹൈഹീൽ ചെരുപ്പുകൾ ആരോഗ്യത്തിന് ഹാനികരം ആണെന്ന് തന്നെയാണ് എങ്കിലും ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന് നമുക്ക് പരിശോധിക്കാം. ഫ്ലാറ്റ് ഹൈഹീലുകൾ ആരോഗ്യത്തിനു സേഫ് ആണെങ്കിലും പോയിന്റഡ് ഹൈഹീലുകൾ ആരോഗത്തിന് അത്ര ഗുണകരമല്ല.
എന്തെന്നാൽ ഇത്തരം ഹൈഹീല്‍ ചെരുപ്പുകള്‍ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് കടുത്ത ദോഷം ചെയ്യും. കൂടാതെ ഇവ കാല്പാദങ്ങളിലെ പേശികൾക്കും എല്ലുകൾക്കും സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും.
മാത്രവുമല്ല എല്ലാ ജോയിന്റുകളിലും തകരാറുകള്‍ ഉണ്ടാകാനും ഇത് കാരണം ആകുന്നു. കൂര്‍ത്ത മുനയോടു കൂടിയ ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ നട്ടെല്ലിന് പ്രശ്നമുണ്ടാകാനും സാധ്യത കൂടുതലാണ്.