26
February, 2018
Monday
04:49 AM
banner
banner
banner

സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം!

പാട്ടു കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. യാത്രയിൽ ഫോണിൽ സംസാരിക്കാനും സൗകര്യം ഇയർഫോണുകൾ തന്നെ. അതുകൊണ്ടു തന്നെ എല്ലാവരുടെ കയ്യിലും എപ്പോഴും ഒരു ഇയർഫോണുമുണ്ടാകും. സുഹൃത്തുക്കൾക്കൊപ്പമിരുന്ന് പാട്ടു കേൾക്കുമ്പോൾ  ഇയർഫോൺ മാറി മാറി ഉപയോഗിക്കുന്നത്‌ നമ്മുടെ ഒരു ശീലമാണ്. എന്നാൽ ഇതിൽ വലിയൊരു അപകടം ഒളിഞ്ഞു കിടപ്പുണ്ട്‌. നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തേയാണ് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നത്‌.

ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്‌. ഒരാൾ ഉപയോഗിച്ച ഇയർ ഫോൺ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ബഡ്‌ വഴി ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്‌ പകരുന്നു.  ഇത്‌ ചെവിയിൽ പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിന്‌ കാരണമാകുന്നു.

എല്ലാവരുടെയും ചെവിയിലെ മെഴുകിൽ സ്യൂഡോണോമസ്‌, സ്റ്റഫിലോകോക്കസ്‌ എന്നീ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്‌. ഇത്‌ വലിയദോഷമുണ്ടാക്കില്ല. എന്നാൽ പുതിയ ബാക്ടീരിയകൾ ശരീരത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ബാക്ടീരിയയുടെ എണ്ണം കൂടുകയും പിന്നിടത്‌ചെവിയിലെ അണുബാധക്ക്‌ കാരണമാകുകയും  ചെയ്യുന്നു. ഇത്‌ ചെവിയിലെ ചെറിയ എല്ലുകളുടെ ആരോഗ്യത്തേയും ബാധിക്കുന്നു. ഭാവിയിൽ കേൾവിക്കുറവിനും ഇത്‌ ഇട വരുത്തും. മാത്രമല്ല ഈ ബാക്ടീരിയകൾ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത്‌ചർമ്മത്തിൽ അണുബാധയുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

അതുകൊണ്ട്‌ പാട്ട്‌ കേട്ടോളു. ഇയർഫോണും ഉപയോഗിച്ചോളു. പക്ഷേ മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന്‌  നല്ലത്‌.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments