മലയാളം ഇ മാഗസിൻ.കോം

കനറാ ബാങ്കിന്റെ കേരളത്തിലെ 91 ബ്രാഞ്ചുകൾ നിർത്തുന്നു, പ്രവർത്തനം അവസാനിപ്പിക്കുന്ന ബ്രാഞ്ചുകൾ ഇവയാണ്‌

കാനറ ബാങ്കിന്റെ 91 ശാഖകൾ കേരളത്തിൽ പ്രവർത്തനം നിർത്തുന്നു. സിൻഡിക്കേറ്റ്‌ ബാങ്ക്‌ കാനറയിൽ ലയിപ്പിച്ചതിനെ തുടർന്നാണിത്‌. അടുത്തടുത്ത്‌ സ്ഥിതി ചെയ്യുന്ന ബ്രാഞ്ചുകളാണ്‌ പ്രവർത്തനം നിർത്തുന്നത്‌. ഈ ബ്രാഞ്ചുകളിലെ കോൺട്രാക്റ്റ്‌ ജോലിക്കാർക്ക്‌ ജോലി പോകും. എന്നാൽ സ്ഥിരം ജോലിക്കാരെ പിരിച്ചുവിടില്ല. പുതിയ നിയമനങ്ങളും വൈകും. 2018 ലാണ്‌ സിൻഡിക്കേറ്റ്‌ ബാങ്ക്‌ കാനറ ബാങ്കിൽ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്‌. 10,391 ബ്രാഞ്ചുകൾ, 12,829 എടിഎം കൗണ്ടറുകൾ എന്നിവയാണ്‌ ലയിപ്പിച്ച ശേഷം കാനറ ബാങ്കിനുള്ളത്‌.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ്‌ ബാങ്കുകളുടെ ലയനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്‌. ആന്ധ്ര ബാങ്ക്‌, കോർപറേഷൻ ബാങ്ക്‌ എന്നിവ യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലാണ്‌ ലയിപ്പിച്ചത്‌. സിൻഡിക്കേറ്റ്‌ ബാങ്ക്‌ കാനറയിലും. യുനൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഓറിയന്റൽ ബാങ്ക്‌ ഓഫ്‌ കൊമേഴ്സ്‌ എന്നിവ പഞ്ചാബ്‌ നാഷണൽ ബാങ്കിൽ ലയിപ്പിച്ചു. അലഹാബാദ്‌ ബാങ്ക്‌ ഇന്ത്യൻ ബാങ്കിലും ലയിപ്പിച്ചാണ്‌ സർക്കാർ ഉത്തരവിറക്കിയത്‌.

ബാങ്കുകളുടെ ലയനം മൂലം ജീവനക്കാർക്ക്‌ ജോലി നഷ്ടമാകില്ലെന്ന്‌ കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും കരാർ അടിസ്ഥാനത്തിലും ദിവസക്കൂലിക്കും ജോലി ചെയ്യുന്നവർക്ക്‌ ജോലി നഷ്ടമാകും. മാത്രമല്ല, പുതിയ നിയമനം ഇനി സമീപ ഭാവിയിൽ നടക്കില്ല. നിലവിൽ അടച്ചുപൂട്ടുന്ന ബ്രാഞ്ചിലെ ജീവനക്കാരെ മറ്റു ബ്രാഞ്ചുകളിൽ വിന്യസിക്കുകയാണ്‌ ചെയ്യുക.

നിർത്തുന്ന ശാഖകൾ
തിരുവനന്തപുരം:
സ്റ്റാച്യു (മെയിൻ), ചാല, കഴക്കൂട്ടം, പേരൂർക്കട, മുട്ടത്തറ, പേട്ട, ശാസ്തമംഗലം, തിരുമല, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്‌, കിളിമാനൂർ. കൊല്ലം: കുണ്ടറ, പുനലൂർ, ആയൂർ. പത്തനംതിട്ട: പന്തളം, തിരുവല്ല, പത്തനംതിട്ട, അടൂർ, കോന്നി, കോഴഞ്ചേരി. ആലപ്പുഴ: കായംകുളം, ചെങ്ങന്നൂർ, മാന്നാർ, ചേർത്തല, എടത്വ, അമ്പലപ്പുഴ, ഹരിപ്പാട്‌, ആലപ്പുഴ. കോട്ടയം: കടുത്തുരുത്തി, പൊൻകുന്നം, കറുകച്ചാൽ, കുറുവിലങ്ങാട്‌, കോട്ടയം കിഞ്ഞിക്കുഴി. എറണാകുളം: ഷൺമുഖം റോഡ്‌ (മെയിൻ), കാക്കനാട്‌, അങ്കമാലി ഉദ്യമി മിത്ര, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോലഞ്ചേരി, കളമശേരി, കോതമംഗലം, പിറവം, മരട്‌.

തൃശൂർ: ചാലക്കുടി, ഗുരുവായൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കുന്നംകുളം, മുളങ്കുന്നത്തുകാവ്‌, മാള. പാലക്കാട്‌: വലപ്പാട്‌, ചെർപ്പുളശേരി, പട്ടാമ്പി. മലപ്പുറം: കോട്ടക്കൽ, കൊണ്ടോട്ടി, മഞ്ചേരി, വളാഞ്ചേരി, നിലമ്പൂർ, തിരൂർ, മലപ്പുറം. വയനാട്‌: കൽപ്പറ്റ, ബത്തേരി, പനമരം. കോഴിക്കോട്‌: ചെറൂട്ടി റോഡ്‌, മാവൂർ റോഡ്‌, കൊടുവള്ളി, ഓർക്കാട്ടേരി, കൊയിലാണ്ടി, താമരശേരി, പേരാമ്പ്ര, വടകര, ബാലുശേരി. കണ്ണൂർ: പാനൂർ, മട്ടന്നൂർ, ഇരിട്ടി, മാഹി, പഴയങ്ങാടി, പയ്യന്നൂർ, തളിപ്പറമ്പ്‌, ചിറക്കൽ, കണ്ണപുരം, ചക്കരക്കൽ, അഴീക്കോട്‌ സൗത്ത്‌. കാസർകോട്‌: ചെങ്ങള, പെരിയ, തൃക്കരിപ്പൂർ, കാസർകോട്‌.

Avatar

Staff Reporter