മലയാളം ഇ മാഗസിൻ.കോം

അമിതവണ്ണവും ചാടിയ വയറും നിങ്ങൾക്കൊരു പ്രശ്നമാണോ? എങ്കിൽ ഇതാ അടുക്കളയിലെ ഈ പച്ചക്കറി ജ്യൂസ്‌ നിങ്ങളെ പെർഫെക്ട്‌ ഷെയ്പ്പ്‌ ആക്കും

തിരക്കേറിയ ജീവിതത്തിൽ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്‌ അമിത വണ്ണവും കുടവയറും. ചാടിയ വയറും അമിതവണ്ണമുള്ള തുടകളും ഇടുപ്പും പ്രയമായവരടെ മാത്രമല്ല, ചെറുപ്പക്കാരുടേയും ആത്മവിശ്വാസം തകർക്കുന്നു. നമ്മുടെ മാറുന്ന ഭക്ഷണ ക്രമങ്ങളും വ്യായാമക്കുറവും തന്നെയാണ്‌ പ്രധാന കാരണം.

\"\"

ഹോട്ടലുകളിൽ നി്ന്നുള്ള ഫാസ്റ്റ്ഫുഡും സാൻവിച്ചും ബർഗറും പോലെ ജങ്ക്‌ ഫുഡും കഴിച്ച്‌ മണിക്കൂറുകളോളം കമ്പ്യൂട്ടറിന്‌ മുന്നിൽ ഓരേ ഇരുപ്പാണ്‌ പലരും. ഇടയ്‌ക്കൊനന്‌ എഴുന്നേൽക്കാനോ നടുവിവർത്താനോ പോലും മറന്ന്‌ പോകുന്ന ജോലി തിരക്കായിരിക്കും.

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾക്ക്‌ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. നമ്മുടെ കാബേജ്‌ ശരീരഭാരം കുറച്ച്‌ സൗന്ദര്യം വർദ്ധിപ്പിക്കുമെന്നാണ്‌ പഠനങ്ങൾ പറയുന്നത്‌.

\"\"

ദിവസവും ഒരു കപ്പ്‌ കാബേജ്‌ ജ്യോൂസ്‌ കുടിച്ചാൽ ശരീരഭാരം കുറയുമെന്നാണ്‌ ഗവേഷകർ പറയുന്നത്‌. ഒരു ഗ്ലാസ്‌ കാബേജ്‌ ജൂസിൽ 22 കലോറി മാത്രമാണ്‌ അടങ്ങിയിട്ടുള്ളത്‌. പൊട്ടാസ്യം, വൈറ്റമിൻ സി, സൾഫർ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള കാബേജ്‌ കരളിനും ഉത്തമമാണ്‌.

ദഹനം കൂടുതൽ മെച്ചപ്പെട്ടതാക്കാനും കാബേജ്‌ ഉത്തമമാണ്‌. അൾസർ ഇല്ലാതാക്കാൻ കാബേജ്‌ ജ്യൂസ് കുടിക്കുന്നത്‌ ഗുണം ചെയ്യും. അതേസമയം, തൈറോയിഡ്‌ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കാബേജിനോട്‌ അകലം പാലിക്കണം.

\"\"

ഒരു ഗ്ലാസ് കാബേജ് നീര് കുടിക്കുന്നതിനെ കുറിച്ച് ആർക്കും ആലോചിക്കാനേ വയ്യ. കുറച്ചു സമയം അരിഞ്ഞു വച്ചാലോ അടച്ചു വച്ചാലോ കാബേജ് ഉണ്ടാക്കുന്ന ദുർഗന്ധമാണ് ഇതിനു കാരണം. എന്നാൽ ഓർത്തോളൂ വയറിന്റെ പ്രശനങ്ങൾക്ക്‌ കാബേജ്‌ നീരിലും നല്ലൊരു മരുന്നില്ല. ക്യബേജ് ജ്യൂസ് ആയി ഉപയോഗിക്കുമ്പോൾ ഇതിന്റെ ഗുണങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്.

കാബേജ് കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞു പതിനഞ്ചു ദിവസം ഭരണിയിൽ ആക്കിവച്ചു ഊറ്റിയെടുത്ത നീര് ഒരു ഔൺസ് വീതം കഴിക്കുന്നത് എത്ര കടുത്ത അൾസറിനെയും ഭേദമാക്കുകയും, ദഹനം സാധാരണ ഗതിയിൽ ആക്കുകയും ചെയ്യും, പച്ച കാബേജ് പഴങ്ങളുമായി ചേർത്ത് സ്മൂതി ഉണ്ടാക്കി കഴിക്കുകയോ, നെല്ലിക്കയായി ചേർത്ത് ജ്യൂസ് ഉണ്ടാക്കുകയോ കാബേജ് വേവിച്ചു വെള്ളം കഴിക്കുകയോ ആവാം.

\"\"

സൾഫർ,പൊട്ടാസിയം, മഗ്‌നീഷ്യം, കാൽസ്യം എന്നിവയുടെയും വിറ്റാമിന് എ , സി, കെ എന്നിവയുടെയും കലവറയാണ് കാബ്ബജ്. വയറിലെ ദഹന പ്രശ്നങ്ങൾ അൾസർ എന്നിവയ്ക്ക്‌ വളരെ ഫലവത്തായ ഒരു മരുന്നാണ് കാബേജ് നീര്. ദഹനത്തിന് സഹായകമായ ബാക്റ്റീരിയകളെ വളർത്തുന്നതിൽ, ദഹനരസം ഉദ്‌പാദിപ്പിക്കുന്നതിൽ, കാബേജ് നീരിന് നല്ലൊരു പങ്കുവഹിക്കാൻ കഴിയും.

ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് മാത്രമല്ല പല ആരോഗ്യ ഗുണങ്ങളും കാബേജ് കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്നു . പുകവലി മൂലമുള്ള പ്രശ്നങ്ങൾക്ക് കാബേജ് പ്രതിവിധിയാണ് ശാസകോശത്തിന്റെ ഉൾഭാഗത്തെ ക്ലീൻ ആക്കാൻ കാബേജ് നീര് സഹായിക്കും. പൊണ്ണത്തടി പരിഹരിക്കുന്നതിനും മുഖത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും കാബേജ് നീര് സഹായകമാണ്.

Avatar

Shehina Hidayath