മലയാളം ഇ മാഗസിൻ.കോം

സാംസങ്ങ്‌, ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക, ഈ രോഗം പരത്തുന്നത്‌ ഇവരാണോ?

ദിനംപ്രതി ടെക്‌നോളജികള്‍ കൂടുതല്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഫോണുകള്‍ നല്ല ഫോണുകള്‍ വാങ്ങാനും ആളുകള്‍ ഏറെയാണ്. കാരണം പുതിയ ടെക്‌നോളജിയുടെ കടന്നുകയറ്റം തന്നയാണ്. ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്‌ ടെക്നോളജി ഭീമന്മാരായ ആപ്പിളും സാംസങ്ങുമാണ്. ഇവര്‍ക്കെതിരെ അമേരിക്കയില്‍ നിയമനടപടിയും തുടങ്ങി.

\"\"

നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി റേഡിയോ ഫ്രീക്വന്‍സിയേക്കാള്‍ (ആര്‍.എഫ്) 500 ശതമാനം വരെ കൂടുതല്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് കാന്‍സര്‍, ജനിതക വൈകല്യങ്ങള്‍, ഓര്‍മനാശം എന്നിവയടക്കമുള്ള മാരകമായ രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കാലിഫോര്‍ണിയ സാന്‍ഹോസെ ഡിവിഷനിലെ ഡിസ്ട്രിക്ട് കോര്‍ട്ടില്‍ 15 ആളുകള്‍ ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്.

ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 8, ഐഫോണ്‍ X, സാംസങ്ങിന്റെ ഗ്യാലക്സി എസ്8, നോട്ട് 8 തുടങ്ങിയ ഫോണുകള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ ഷിക്കാഗൊ ട്രിബ്യൂണ്‍ സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലും ഐഫോണ്‍ 7ന്‍ പുറത്തുവിടുന്ന റേഡിയേഷന്‍ അനുവദനീയമായതിന്റെ ഇരട്ടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആപ്പിള്‍ തന്നെ ഫോണിന്റെ റേഡിയേഷന്‍ ടെസ്റ്റു ചെയ്ത് അധികാരികള്‍ക്കു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ഇവര്‍ വാദിക്കുന്നത്.

\"\"

ഡബ്ല്യൂഎച്ഒ അടക്കം പല ഏജന്‍സികളും സ്മാര്‍ട് ഫോണ്‍ റേഡിയേഷന്‍ ഹാനികരമല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. എങ്കിലും ദീര്‍ഘകാല ഉപയോഗം എങ്ങനെ ബാധിക്കും എന്നതിനെപ്പറ്റിയൊക്കെ എങ്ങനെയാണ് മുന്‍കൂട്ടി ഉറപ്പിച്ചു പറയാനാകുക എന്ന സംശയം ഉയര്‍ന്നിരുന്നു. \’അടുത്ത കാലത്ത് നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ നടത്തിയ പഠനങ്ങള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും അംഗീകരിക്കുന്നു.

പല രജ്യാന്തര, ദേശീയ മാനദണ്ഡങ്ങളും പറയുന്നതിനെക്കാള്‍ താഴ്ന്ന റേഡിയോ ഫ്രീക്വന്‍സി പ്രസരണം പോലും ജീവനുള്ള സസ്യങ്ങളെ ബാധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. പരമാവധി ആകാമെന്നു പറയുന്ന സ്പെസിഫിക് അബ്സോര്‍ബ്ഷന്‍ റേറ്റിനെ ചോദ്യം ചെയ്യന്ന പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

\"\"

സാര്‍ (SAR) മൂല്യം കുറവുള്ള ഫോണുകള്‍ ഉപയോഗിക്കുന്നത് ഗുണകരമാണെന്ന തോന്നലുള്ളവരാണ് പലരും. എന്നാല്‍ കുറഞ്ഞ മൂല്യങ്ങള്‍ പോലും അപകടകരമാണെന്ന് പരാതിക്കാര്‍ പറയുന്നു. ആദ്യകാലത്ത് ഐഫോണിന്റെ സാര്‍ മൂല്യം ആപ്പിള്‍ പുറത്തുവിട്ടിരുന്നു. ഐഫോണ്‍ 7 മുതല്‍ അതു ചെയ്യുന്നില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം പരാതി ഉയര്‍ന്നപ്പോള്‍ , തങ്ങളുടെ ഫോണുകള്‍ അനുവദനീയമായ പരിധിക്കുള്ളില്‍ തന്നെയാണ് ഉള്ളതെന്നാണ് ആപ്പിള്‍ പ്രതികരിച്ചത്. സാംസങ് ഈ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Avatar

Shehina Hidayath