മലയാളം ഇ മാഗസിൻ.കോം

ആദ്യ ഭർത്താവിന്‌ വിവാഹ ആശംസ നേർന്ന അമലാ പോൾ തന്റെ പുതിയ കൂട്ടുകാരനെക്കുറിച്ച്‌ വെളിപ്പെടുത്തി, പിന്നാലെ അമലയുടെ പേരിൽ പോലീസ്‌ കേസും

\’ആടൈ\’ എന്ന ചിത്രത്തിലൂടെ അമലാപോള്‍ വീണ്ടും തെന്നിന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ചാ വിഷയമാണ്. വിവാദപരമായ രംഗങ്ങളാണ് അതിനു കാരണം. എന്നാല്‍ ജീവിതത്തിലെ പുതിയ കൂട്ടുകാരന്‍ നല്‍കിയ ധൈര്യത്തിലാണ് താനാ ചിത്രം ചെയ്തതെന്ന് അമല വെളിപ്പെടുത്തുന്നു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അമല പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും \’ആടൈ\’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു.

\"\"

\’ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് \’ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,\’ എന്നാണ്,- അമല വെളിപ്പെടുത്തി. \’ആടൈ\’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

\’ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.\’

\’എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇന്‍ഡസ്ട്രിയില്‍ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്\’- അമല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

\"\"

അടുത്തിടെയാണ് അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍. വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു. അമലയും വിജയ്‌യും നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയും പിന്നീട് വിവാഹ മോചനം നേടുകയുമായിരുന്നു. വിജയ്ക്ക് അമല വിവാഹ ആശംസ നേരുകയും ചെയ്തിരുന്നു.

അമല പ്രധാനവേഷത്തിലെത്തുന്ന ആടൈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലറാണ്. പല മുന്‍നിര നായികമാരും ചെയ്യാന്‍ മടിച്ച ന ഗ്ന രംഗങ്ങള്‍ ഉള്ള വേഷമാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അര്‍ദ്ധ ന ഗ്നയായി പ്രത്യക്ഷപ്പെടുന്ന അമലയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയായിരുന്നു.

അതേ സമയം ‘ആടൈ’ സിനിമയ്ക്കു വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത്. നടി അമല പോളിനെതിരെയും ചിത്രത്തിനെതിരെയും പ്രിയ, ഡിജിപിക്ക് പരാതി നൽകി. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു. ആടൈ സിനിമയിലെ നഗ്നരംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ ആക്‌ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്.

\"\"

ഇവിടെ മൂന്ന് വയസ്സുകാരിയും പത്ത് വയസ്സുകാരിയും പീഡനത്തിന് ഇരയാകുന്നു. വീട്ടിൽ ചെന്നാൽ ബിഗ്ബോസ് എന്ന പരിപാടി. അതിലും ഇതുപോലെ ആഭാസ കാഴ്ചകളാണ്. ടിക്ടോക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും വൃത്തികേടുകൾ തന്നെ. ഇതിനൊന്നും നിരോധനം ഇല്ല. നല്ലവനെ പോലും മോശക്കാരാക്കുന്ന സാഹചര്യമാണ് ഇവിടെ ഇപ്പോൾ നടമാടുന്നത്. ഇത്തരം കാഴ്ചകളെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. തമിഴ് സംസ്കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവർ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെൺകുട്ടികളെപറ്റിയും അവർക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. ആടൈ പോസ്റ്റർ കാണുന്ന പത്തുവയസ്സുകാരന്റെ ചിന്ത എന്താകും. ഇതാണ് ഞങ്ങൾ എതിര്‍ക്കുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം സിനിമകൾ നാടിന് ആവശ്യമില്ല. അതിപ്പോൾ എത്ര നല്ല കഥയാണെന്നു പറഞ്ഞാലും. ഇത് തടയാൻ ആളുകൾ മുന്നോട്ടുവരണം. ഞങ്ങൾക്കു പിന്തുണ നല്‍കണം. നഗ്നത ഉപയോഗിച്ച് ഒരു സിനിമയും ഇവിടെ റിലീസ് ചെയ്യേണ്ട. തന്റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭർത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി. പാഞ്ചാലിയെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളത് പ്രിയ ചോദിക്കുന്നു.

Avatar

Staff Reporter