മലയാളം ഇ മാഗസിൻ.കോം

സരിത മുതൽ ജോളി വരെ, ആർത്തു ചിരിക്കാൻ വരട്ടെ ആരും അത്ര മോശക്കാരല്ല! കാണാം But Why Jolly?

സോളാർ എന്ന്‌ കേൾക്കുമ്പോഴേ സരിതയുടെ മുഖമാണ്‌. എന്നാൽ മലയാള സിനിമയിൽ ഒരു കാലത്ത്‌ സൂപ്പർ ഹിറ്റായ സരിത എന്ന നടിയെ ആരും ഓർക്കാറുപോലുമില്ല. നമ്മുടെ സമൂഹമാധ്യമം വരുത്തിവെച്ച ഏറ്റവും വലിയ ക്രൂരതകളിലൊന്നാണിത്‌. എന്തുകൊണ്ട്‌ നമ്മൾ ഇങ്ങനെയാകുന്നു.

ഒരുകാലത്ത്‌ അഭിമാനമായിരുന്നെങ്കിൽ അതേ പേരിനെ മോശപ്പെടുത്തി ആഹ്ലാദിക്കാൻ നമുക്കെങ്ങനെ സാധിക്കുന്നു. ഒരു പേരിൽ എന്തിരിക്കുന്നുവെന്നും ഒരു വ്യക്തിയെ ലക്ഷ്യം വെച്ച്‌ കളിയാക്കുന്നതിൽ എന്താണ്‌ തെറ്റെന്നും ചിന്തിക്കുന്ന സാമാന്യ ജനങ്ങൾ ഇങ്ങനെ കളിയാക്കുന്നതിൽ ആളുകളിൽ വേദനയുണ്ടാകുന്നുണ്ടോ എന്ന്‌ ചിന്തിക്കാൻ കൂട്ടാക്കാറില്ല.

\"\"

ജോളി ചെയ്ത ക്രൂരതകൾക്ക്‌ എല്ലാ ജോളിയെയും തൂക്കിലേറ്റുന്ന മാനസികാവസ്ഥയിലാണ്‌ മലയാളികളുടെ സന്തോഷങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത്‌. തെറ്റ്‌ ചെയ്തവരുടെ പ്രവൃത്തികളെ പരിഹസിക്കുന്നതിൽപ്പോലും അതിരുകളുണ്ട്‌. അപ്പോൾ നിരപരാധികളെയും ബാധിച്ചേക്കാവുന്ന ക്രൂരതമാശകൾ നമുക്ക്‌ അവസാനിപ്പിച്ചുകൂടെ. മുതിർന്നവരെപ്പോലും വിഷമിപ്പിച്ചേക്കാവുന്ന തമാശകൾ സമൂഹത്തിലെ കൊച്ചുകുട്ടികൾ എങ്ങനെ ഉൾക്കൊള്ളുമെന്നും ആലോചിക്കാവുന്നതേയുള്ളൂ.

\"\"

ചിരിക്കുന്നത്‌ ആരോഗ്യത്തിന്‌ തീർച്ചയായും നല്ലതാണ്‌. ചിരിക്കാനുള്ള കാരണം നല്ലതാണെങ്കിൽ മനസ്സിനും അത്‌ നല്ലതുതന്നെ. ക്രൂരതമാശ്ശകളെ ഒഴിവാക്കാം. അവയെ പ്രചരിപ്പിക്കുന്നതും പരമാവധി ഒഴിവാക്കാം. ജനയുഗം ഓൺലൈനു വേണ്ടി സന്ദീപ്‌ ശശികുമാർ ആശയവും സംവിധാനവും നിർവ്വഹിച്ച But Why Jolly? എന്ന മോക്യുമെന്ററി ശ്രദ്ധേയമാകുന്നു. ജോളിയായി മഹിതാമണി അഭിനയിച്ചപ്പോൾ മനുവും നന്ദുവും പുതു തലമുറയിലെ രണ്ട്‌ ചെറുപ്പക്കാരായി അഭിനയിച്ചു. ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തത്‌ വിനീഷ്‌ വി എസ്‌ ആണ്‌. മോക്യുമെന്ററി കാണാം.

Avatar

Staff Reporter