മലയാളം ഇ മാഗസിൻ.കോം

വന്ദേഭാരത് ചെറുത്! മണിക്കൂറിൽ 250 കിലോമീറ്റർ വേ​ഗതയുമായി ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ഒരുങ്ങുന്നു

റെയിൽ ഗതാഗത രംഗത്ത് വൻ മാറ്റങ്ങളാണ്‌ കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആവി എഞ്ചിനിൽ നിന്നും കുതിച്ച് പായുന്ന വന്ദേഭാരതിൽ വരെ എത്തി നില്ക്കുന്നു ഇന്ത്യൻ റെയിൽവേ. അതിൽ ഏറ്റവും പുതിയതാണ്‌ ബുള്ളറ്റ് ട്രെയിൻ. ലോക രാജ്യങ്ങൾ ഇതിനോടകം നടപ്പാക്കിയ പദ്ധതി ഇന്ത്യയിലും സാധ്യമാവുകയാണ്‌. അതും ഇന്ത്യ തദ്ദേശീയമായി ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കുന്നു.

ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ഇതിന്റെ പ്രാ​രംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു എന്നാണ് റിപ്പോർട്ട്.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | അശ്വതി മുതൽ ആയില്യം വരെ | Watch Video 👇

ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്ന ആഗോളതലത്തിലുള്ള മറ്റ് അതിവേഗ ട്രെയിനുകൾ.

മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്താനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമ്മിക്കാനുള്ള നീക്കം. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ നിലവിലുള്ള എല്ലാ ട്രെയിനുകളെയും വേഗതതയുടെ കാര്യത്തിൽ കടത്തിവെട്ടുന്നവയാകും ഈ ബുള്ളറ്റ് ട്രെയിനുകൾ.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇

വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ബുള്ളറ്റ് ട്രെയിനുകൾക്കായി ഇന്ത്യ ജാപ്പനീസ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് . ഷിൻകാൻസെൻ E5 ശ്രേണിയുടെ മാതൃകയിലുള്ള ഈ ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കി.മീ. വേഗത കൈവരിക്കാനാകും.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലൂടെ രണ്ട് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, സ്ഥിരമായ മൊബൈൽ ഫോൺ ഉപയോഗം നമ്മുടെ ശരീരത്തിനുണ്ടാക്കുന്നത് ഈ ഗുരുതരമായ ആരോഗ്യ പ്രശ്നം | Watch Video 👇

https://youtu.be/9EXmkEbuCiY

Avatar

Staff Reporter