മലയാളം ഇ മാഗസിൻ.കോം

സ്വന്തമായി 4 സെന്റ്‌ സ്ഥലമുണ്ടോ? എങ്കിൽ 10 ലക്ഷം രൂപയ്ക്ക്‌ ഇതുപോലെ മനോഹരമായ ഒരു വീട്‌ പണിയാം!

വീട്‌ പണി ഇന്നൊരു തലവേദനയാണ്. മിക്കവരും ജീവിതാധ്വാനം മുഴുവൻ ഒരു വീടിനായി ചെലവഴിക്കാറുണ്ട്‌. സ്ഥലത്തിന്റെ വിലയും വീട്‌ നിർമ്മാണത്തിനായുള്ള ചെലവും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്.

\"\"

ഈ സാഹചര്യത്തിലാണ് തൃശൂർ ചെറുതുരുത്തിയിലുള്ള ബീപീസ്‌ ഡിസൈൻസ്‌ വ്യത്യസ്ഥരാവുന്നത്‌. സ്വന്തമായി 4 സെന്റ്‌ ഭൂമിയുള്ളവർക്ക്‌ വീടെന്ന സ്വപ്നം കുറഞ്ഞ ചെലവിൽ യാഥാർത്ഥ്യമാക്കി തരുമെന്നാണ് ബിപീസ്‌ ഡിസൈൻസ്‌ അവകാശപ്പെടുന്നത്‌.

\"\"

600 സ്ക്വയർ ഫീറ്റിൽ 2 ബെഡ്‌ റൂം അറ്റാച്ച്ഡ്‌ ബാത്ത്‌ റൂം, കിച്ചൺ, ലിവിംഗ്‌, ഡൈനിംഗ്‌ ഏരിയ, സിറ്റൗട്ട്‌ എന്നിവ ഉൾപ്പെടുത്തിയാണ് വീട്‌ നിർമ്മാണം. ഒരു നിലയിൽ നിർമ്മിക്കുന്ന വീട്ടിൽ സധാരണക്കാരന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ വേണ്ടി പുട്ടി വർക്കുകളും, കർട്ടനും, എൽ ഇ ഡി ലൈറ്റുകളും ഫാനുകളും, കിച്ചൺ കാബിനറ്റും, 2 വാർഡ്രോബുകളും ഉൾപ്പടെയാണ് വീട്‌ നിർമ്മാണം.

\"\"

ഇത്രയൊക്കെ സൗകര്യങ്ങൾക്ക്‌ വലിയ ചെലവു വരുമെന്ന് ചിന്തിക്കാൻ വരട്ടെ. എല്ലാം കൂടി 10 ലക്ഷം രൂപയ്ക്കാണ് ബീപീസ്‌ ഡിസൈൻസ്‌ ചെയ്തു തരുന്നത്‌. അതെങ്ങനെ സാധ്യമാകും എന്ന് ചോദിച്ചപ്പോൾ, തൃശൂരിലും പരിസരത്തും നിർമ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നുണ്ടെന്ന് ബിപീസ്‌ ഡിസൈൻസ്‌ ഉടമ ബി പി സലിം വ്യക്തമാക്കുന്നു.

തൃശൂരിനു പുറത്ത്‌ കേരളത്തിൽ മറ്റ്‌ എവിടെയെങ്കിലും ചെയ്യണമെങ്കിലും തുകയിൽ വലിയ വ്യത്യാസം വരില്ല. 10 അല്ലെങ്കിൽ 20% അധികം തുക സാധന സാമഗ്രികളുടെ വിലയ്ക്ക്‌ അനുസരിച്ച്‌ വ്യത്യാസം വരുമെന്ന് ബി പി സലിം പറയുന്നു.

\"\"

നേരത്തെ പഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ 420 സ്ക്വയർ ഫീറ്റ്‌ വീടുകൾ 7 ലക്ഷം രൂപയ്ക്ക്‌ നിർമ്മിച്ച്‌ നൽകി പരിചയ സമ്പത്തുള്ള ബി പി സലിം, എന്തുകൊണ്ട്‌ അതേ രീതി ഉപയോഗിച്ച്‌ സാധാരണക്കാർക്കായി ബഡ്ജറ്റ്‌ ഹോം നിർമ്മിച്ചു നൽകിക്കൂടാ എന്ന ചിന്തയിലൂടെയാണ് 10 ലക്ഷം രൂപയ്ക്ക്‌ വീട്‌ എന്ന ആശയം ഉരുത്തിരിഞ്ഞത്‌.

\"\"

10 ലക്ഷം രൂപയ്ക്ക്‌ 4 സെന്റിൽ 600 സ്ക്വയർ ഫീറ്റ്‌ വീട്‌ എന്ന ആശയത്തിന്റെ ഭാഗമായുള്ള ആദ്യ വീട്‌ തൃശൂരിൽ നിർമ്മിച്ചു തുടങ്ങിയതായും ബി പി സലിം അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്ലാനിനും മറ്റുമായും ബി പി സലിമിനെ വിളിക്കാം. ബീപീസ്‌ ഡിസൈൻസ്‌, ചെറുതുരുത്തി. ഫോൺ: 9847155166, 8086667667.

Avatar

Sajitha San