മലയാളം ഇ മാഗസിൻ.കോം

വയറും തടിയും തൂക്കവും കുറയണോ? ഈ പറയുന്ന രീതിയിൽ ശ്വാസം എടുക്കുകയും വിടുകയും ചെയ്താൽ മതിയെന്ന്

വയര്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഡയറ്റ്, വ്യായാമം എന്നിവയെല്ലാം ഇതിനായി പരീക്ഷിക്കുന്നവരുണ്ട്. ഇതിനേക്കാളെല്ലാം നല്ലൊരു വഴിയുണ്ട്, വയര്‍ കുറയാന്‍, ബ്രീത്തിംഗ് എക്സര്‍സൈസ്. വയറ്റിലെ കൊഴുപ്പു നീക്കാനും വയര്‍ കുറയ്ക്കാനും ഇത് സഹായിക്കും. വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ശ്വസനക്രിയകളുണ്ട്.

ഡീപ് ബ്രീത്തിംഗ്
ലളിതവും ദിവസവും ചെയ്യാന്‍ വളരെ എളുപ്പവുമാണ് ഇത്. ദിവസവും 15-20 മിനിറ്റ് ഇതു ചെയ്താല്‍ വയറ്റിലെ കൊഴുപ്പ് മാറ്റാന്‍ സാധിക്കും. നിലത്തോ കസേരയിലോ നിവര്‍ന്നിരിക്കുക. മടിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ അടച്ചിരിക്കുക. ആദ്യം മൂന്നുനാലു തവണ സാധാരണ രീതിയില്‍ ശ്വാസം വലിക്കണം. പിന്നീട് ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും വേണം.

ശ്വസിക്കുമ്പോള്‍ നാലുവരെ മനസില്‍ എണ്ണുന്ന സമയം വരെയെങ്കിലും ശ്വാസം ഉള്ളിലേക്കെടുക്കണം. നിശ്വസിക്കുമ്പോള്‍ ആറു വരെ എണ്ണുന്ന സമയവും. ഇത് പത്തു പതിനഞ്ച് മിനിറ്റ് അടുപ്പിച്ചു ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ വയറ്റിലെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കും. വയര്‍ കുറയാന്‍ മാത്രമല്ല, സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ ഓക്‌സിജന്‍ അളവ് വര്‍ദ്ധിപ്പിക്കാനും ഇത്തരം വ്യായാമം സഹായിക്കും.

ബെല്ലോസ് ബ്രീത്തിംഗ്
നിവര്‍ന്നിരുന്ന് വായ നല്ലപോലെ അടച്ച് ഉള്ളിലേക്കു ശ്വാസമെടുക്കുകയും പുറത്തേക്കു കളയുകയും ചെയ്യുക. ഇത് ക്രമമായി വേഗം വര്‍ദ്ധിപ്പിച്ചു ചെയ്യണം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, നെഞ്ചിനും ലംഗ്‌സിനും കൂടി ചേര്‍ന്ന വ്യയാമമാണ്. ദിവസവും 15 മിനിറ്റു നേരമെങ്കിലും ഈ വ്യായാമം ചെയ്യണം.

അബ്‌ഡൊമിനല്‍ ബ്രീത്തിംഗ്
വയറ്റിലെ മസിലുകള്‍ക്ക് സ്‌ട്രെസ് നല്‍കുന്ന വ്യായാമമാണിത്. ഇത് യോഗയിലെ പ്രാണായാമത്തോട് സാമ്യമുള്ളതുമാണ്. നിലത്ത് ഒരു കുഷ്യന്‍ വച്ച് ഇതില്‍ മുട്ടുകുത്തി നില്‍ക്കുക. കണ്ണുകടച്ച് നിവര്‍ന്നു വേണം നില്‍ക്കാന്‍. പത്തുവരെ എണ്ണുക. തുടര്‍ന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. പുറത്തേക്ക് കഴിയാവുന്ന വിധത്തില്‍ ശക്തമായി ശ്വാസം വിടുക.

വയറ്റിലെ ശ്വാസം മുഴുവന്‍ പുറത്തേക്കു പോയതായി അനുഭവപ്പെടും. രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നിര്‍ത്തിയ ശേഷം ശ്വാസം ഉള്ളിലേക്ക് ശക്തിയായി വലിക്കണം. ഉള്ളിലേക്കു ശ്വാസം വലിച്ച ശേഷം രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നില്‍ക്കുക. ഇത് ദിവസവും 10 തവണയെങ്കിലും ചെയ്യുക. വയര്‍ കുറയുക മാത്രമല്ല, ശരീരത്തിന്റെയും മനസിന്റെയും ആകെയുള്ള ആരോഗ്യത്തിനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

Avatar

Sajitha San