ജ്യോതിഷത്തിൽ വിശ്വാസമില്ല ജ്യോതിഷ ശാസ്ത്രം കളവ് ആണ് എന്നൊക്കെ ഇന്നത്തെ ന്യൂജനറേഷൻ പറയും എങ്കിലും അവർക്കിടയിൽ പോലും ഇതിൽ വിശ്വാസം ഉള്ള ഒരുപാടുപേർ ഉണ്ട് എന്നതാണ് വാസ്തവം. കൈ രേഖാ ശാസ്ത്രം പണ്ടുകാലം മുതലേ പലരും വിശ്വസിച്ചു പോരുന്ന ഒരു ശാസ്ത്രശാഖ ആണ്.
ഓരോ ആളുകളുടെയും കയ്യില്‍ പല രേഖകളുമുണ്ട്. ഒരാളുടെ കൈ രേഖ പോലെയാകില്ല, അടുത്തയാളുടെ കൈരേഖ. അതുകൊണ്ട് തന്നെ രേഖകള്‍ അനുസരിച്ചു പല കാര്യങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും. കൈക്കുള്ളിലെ രേഖ നോക്കി മാത്രമല്ല, കൈത്തണ്ടയിലെ രേഖകളും നോക്കി നമ്മുടെ ഭാവി ഉൾപ്പെടെ ഉള്ള പല കാര്യങ്ങളെയും കുറിച്ച് പറയുന്ന ചില കാര്യങ്ങളുണ്ട്.
പ്രത്യേകിച്ചും കൈതണ്ടയിലെ ബ്രേസ്ലെറ്റ് രേഖ. നമ്മുടെ കൈപ്പത്തിയുടെ തൊട്ടു താഴെയായി കൈ മലര്‍ത്തിപ്പിടിച്ചാല്‍ കാണുന്ന രേഖയാണ് ബ്രെസ്ലെറ്റ് രേഖ. ഈ രേഖ വിശദീകരിയ്ക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്.
സ്ത്രീകളുടേയും പുരുഷന്മാരുടേയും കൈത്തണ്ടയിൽ ഈ പ്രത്യേക ലൈൻ ഉണ്ടെങ്കിലും ഇത് നോക്കി ഫലം പറയുന്നത് ഇരു കൂട്ടരിലും വ്യത്യസ്തമായിരിയ്ക്കും.
ഈ പ്രത്യേക തരം രേഖകൾ ഒരാളുടെ ആരോഗ്യസ്ഥിതി, അയാളുടെ സാമ്പത്തികം എന്നിങ്ങനെ പല കാര്യങ്ങളും വെളിപ്പെടുത്തുന്നവ ആണ്.
ഈ പ്രത്യേക തരം ബ്രേസ്ലെറ്റ് ലൈന്‍ പുരുഷന്മാരുടെ കയ്യിൽ ഒന്നു മാത്രമേ ഉള്ളൂവെങ്കില്‍ ഇത് പുരുഷന്മാരിൽ നല്ല ആരോഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഇങ്ങിനെ ഒരു ബ്രെസ്ലെറ്റ് ലൈൻ ഉള്ള വ്യക്തി ശാരീരികമായും മാനസികമായും നല്ല ചുറുചുറുക്കുള്ള പുരുഷൻ ആയിരിക്കും എന്നാണ് ഇത് സൂചിപ്പിയ്ക്കുന്നത്.
അതുപോലെ തന്നെ ഇത്തരം ബ്രെസ്ലെറ്റ് ലൈനുകൾ പുരുഷന്മാരുടെ കയ്യിൽ രണ്ടെണ്ണമാണെങ്കില്‍ ഇത്തരം രേഖകൾ ഉള്ള പുരുഷന്മാര് സാമ്പത്തികമായി മുന്‍പന്തിയിലാകും എന്ന സൂചനയാണ് ഇത് നല്‍കുന്നത്. കൂടാതെ ഇത്തരം രേഖകൾ ഉള്ള പുരുഷന്മാരുടെ ജീവിതം പൊതുവേ സന്തോഷകരമായിരിയ്ക്കും എന്നും ഇത് അർത്ഥമാക്കുന്നു.
ചില പുരുഷന്മാരുടെ കയ്യിൽ ഇത്തരം ബ്രെസ്ലെറ്റ് ലൈനുകൾ മൂന്നു ലൈൻ ആയി കാണപ്പെടുകയാണെങ്കിൽ ഇക്കൂട്ടർ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയുള്ളവരാണെന്ന് ആണ് ഇത് അർത്ഥമാക്കുന്നത്. കൂടാതെ ഇത്തരം മൂന്നു രേഖകൾ ഉള്ളവർ വളരെയേറെ താൽപര്യത്തോടെ ജീവിതത്തെ സമീപിയ്ക്കുന്നവർ ആയിരിക്കും എന്നും ശാസ്ത്രം പറയുന്നു.
ഇത്തരത്തിൽ നാലു വരകൾ പോലെ രേഖകൾ കൈത്തണ്ടയിൽ ബ്രെസ്ലെറ്റ് പോലെ കാണുന്ന ചില ആൾക്കാർ ഉണ്ട്. ഇത്തരക്കാർക്ക് ജീവിതത്തിലെ പ്രശ്നങ്ങൾ അനായാസം നേരിടാൻ സാധിയ്ക്കും എന്നാണ് ഈ രേഖകൾ അർത്ഥമാക്കുന്നത്. എന്തു സാഹചര്യതത്തെയും നേരിടാനുള്ള ധൈര്യവും ഈ കൂട്ടരുടെ പ്രത്യേകത ആണ്. ഇത്തരം രേഖ ഉള്ളവർ കുടുംബത്തോട് സ്നേഹവും അടുപ്പവും കൂടുതൽ ഉള്ളവരുമായിരിക്കും.
നിങ്ങളുടെ കൈത്തണ്ടയിൽ കാണുന്ന ബ്രേസ്ലൈറ്റ് ലൈന്‍ വളയാതെ നേര്‍രേഖയാണെങ്കില്‍ ഇത് നിങ്ങളുടെ നല്ല ആരോഗ്യത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം നേർരേഖകൾ കയ്യിൽ ഉള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല എന്നും പറയപ്പെടുന്നു.
കൈത്തണ്ടയിൽ കണപ്പെടുന്ന ബ്രെസ്ലെറ്റ് ലൈനുകൾ വളഞ്ഞ രീതിയിൽ ഉള്ള രേഖകൾ ആണെങ്കിൽ ഈ ബ്രേസ്ലെററ് ലൈന്‍ ആരോഗ്യപരമയും മാനസികമായും ഉള്ള പ്രശ്നങ്ങളെ ആണ് സൂചിപ്പിയ്ക്കുന്നത്. അതായത് ഇത്തരം വളഞ്ഞ രേഖകൾ കൈത്തണ്ടയിൽ ഉള്ളവർക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര നല്ല അവസ്ഥ ആയിരിക്കില്ല ഉള്ളത്.
PLEASE WATCH THIS VIDEO ALSO