മലയാളം ഇ മാഗസിൻ.കോം

അറിയാമോ നമ്മുടെ രക്ത ഗ്രൂപ്പ്‌ പറഞ്ഞു തരും ഒരാളുടെ ശരിയായ സ്വഭാവവും ആരോഗ്യവും ഉൾപ്പടെ 7 കാര്യങ്ങൾ

മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച് ലിറ്റർ രക്തം ഉണ്ട്. ഇതിലെ പ്രധാന മാസമാണ് പ്ലാസ്മ. പ്ലാസ്മയിൽ ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ് അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കൾ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു. പുരുഷന്മാരിലാണ് സ്ത്രീകളെക്കാൾ കൂടുതൽ രക്താണുക്കൾ ഉള്ളത്.

രക്തഗ്രൂപ്പ് നോക്കി നമ്മുടെ ആരോഗ്യം, സ്വഭാവം, വ്യക്തിത്വം എന്നിവ പറയാന് കഴിയും എന്നാണു ജപ്പാനിലെ ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തൽ. ജപ്പാനില് ജന്മനക്ഷത്രത്തിനു പകരം രക്തഗ്രൂപ്പാണ് പല ജ്യോതിഷികളും ഭാവി പ്രവചനത്തിന് ഉപയോഗിക്കുന്നത്. പ്രധാനമായും A, B, O, AB എന്നീ രക്ത ഗ്രൂപ്പുകളാണുള്ളത്. ഇത് കൂടാതെ മറ്റനേകം ഉപഗ്രൂപ്പുകളും ഉണ്ട്. രക്ത ഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തി പലരുടെയും ആരോഗ്യം, ജീവിത രീതി, സ്വഭാവം തുടങ്ങിയ ഏഴു കാര്യങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് നോക്കാം.

1. വ്യക്തിത്വം
ഗ്രൂപ്പ് A: ദയാശീലരായ ഇവർ സംഘടനാ പാടവവും നേതൃ പാടവവും ഉള്ളവരാണ്. ചെയ്യുന്ന ജോലിയെ വളരെയധികം ഇഷ്ട്ടപ്പെട്ടു ചെയ്യാൻ ഇവർക്ക് കഴിയും.

 ബ്ലെഡ്‌ ഗ്രൂപ്പുള്ളവർ വളരെ ശാന്ത സ്വഭാവമുള്ളവരായിരിക്കും. ഏത്‌ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുന്നവരും ഒപ്പം അൽപ്പം ടെൻഷനുള്ളവരുമായിരിക്കും. മറ്റുള്ളവർക്ക്‌ വേണ്ടി എന്തും ഉപേഷിക്കാൻ ഇവർ തയാറാണ്‌. കൂടാതെ സത്യസന്ധരായിരിക്കും. ലോകത്ത്‌ ആകെ 34 ശതമാനം ഏ പോസിറ്റിവും 6 ശതമാനം ഏ നെഗറ്റിവും ഉണ്ട്‌.

ഗ്രൂപ്പ് B: പെട്ടെന്ന് ആർക്കും വശപ്പെടുന്നവരും സൗഹൃദ സ്വഭാവമുള്ളവരും ഉത്സാഹശീലരുമാണ് ഇക്കൂട്ടർ. ഇവർ പോർത്തുവെ ജിജ്ഞാസ കൂടുതലുള്ളവരാണ്.

ലോകത്ത്‌ ആകെ 9 ശതമാനമാണ്‌ ബി പോസിറ്റിവ്‌ ബ്ലെഡ്‌ ഗ്രൂപ്പിലുള്ളവർ ഉള്ളത്‌. 2 ശതമാനം മാത്രമാണ്‌ ബി നെഗറ്റിവ്‌ ഉള്ളത്‌. ഇവർ വളരെ ശക്‌തമായ വ്യക്‌തിത്വത്തിന്‌ ഉടമകളാണ്‌. എപ്പോഴും വളരെ സന്തോഷമുള്ളവരായിരിക്കും. ഏത്‌ കാര്യങ്ങളെക്കുറിച്ച്‌ അങ്ങേയറ്റം പോസിറ്റിവായി ചിന്തിക്കാൻ ഇവർക്ക്‌ കഴിയും. വ്യത്യസ്ഥതയാണ്‌ ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.

ഗ്രൂപ്പ് O: വളരെ സൂക്ഷ്മ ബുദ്ധിയുള്ള ഇവർ പ്രായോഗിക ബുദ്ധിയും ആത്മ വിശ്വാസവും പ്രകടിപ്പിക്കുന്നവരാണ്.

ഗ്രൂപ്പിൽ പെട്ടവർ വളരെ ഹോട്ടായിരിക്കും. ഒപ്പം വളരെപ്പെട്ടന്ന്‌ സുഹൃത്തുക്കളെ സമ്പാദിക്കുന്നവരും കാര്യങ്ങൾ ഏകോപിപ്പിച്ച്‌ നടത്താൻ കഴിയുന്നവരുമായിരിക്കും. ലോകത്താകമാനം 37 ശതമാനം പേർ ഒ പോസിറ്റിവും. 6 ശതമാനം പേർ ഒ നെഗറ്റിവുമാണ്‌.

ഗ്രൂപ്പ് AB: ശാന്ത സ്വഭാവക്കാരാണെങ്കിലും മനക്കട്ടിയും വിവേകവും പ്രകടിപ്പിക്കുന്നവരാണ്. നൂതന ആശയങ്ങളും സർഗ്ഗ വൈഭവവും ഉള്ളവരാണ് ഇവർ.

എബി ലോക ജനസംഖ്യയിൽ ആകെ നാല്‌ ശതമാനം മാത്രമാണ്‌ എബി പോസിറ്റ്‌വ്‌ ഉള്ളത്‌. നെഗറ്റിവാകട്ടെ ആകെ ഒരു ശതമാനവും. ഇവർക്ക്‌ പലപ്പോഴും പല സ്വഭാവമായിരിക്കും. ഏത്‌ കാര്യങ്ങളോടും സഹാനുഭുതിയുള്ളവരായിരിക്കും. കൂടാതെ വളരെ ക്രിയേറ്റിവും ആർട്ടിസ്റ്റിക്ക്‌ മൈൻഡ്‌ ഉള്ളവരുമാണ്‌.

2. ഭക്ഷണവും ആരോഗ്യവും
ഗ്രൂപ്പ് A: പൊതുവേ സസ്യാഹാരമാണ് ഇവർക്ക് നല്ലത്. പയർ വർഗ്ഗങ്ങളും എരിവും പുളിയുമുള്ള ആഹാരം ഒഴിവാക്കേണ്ടതുമാണ്. നിര്ജ്ജലീകരണമാണ് ഇവരുടെ ശരീരത്തിന്റെ ഒരു പ്രത്യേകത. കോഫി ഒഴിവാക്കുന്നത് നന്നായിരിക്കും

ഗ്രൂപ്പ് B : ഇവർ മിക്കവാറും എല്ലാത്തരം ഭക്ഷണങ്ങളും ഉപയോഗിക്കുന്നവരാണ്. പാലും ഇറച്ചിയും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം ഇവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെങ്കിലും ആരോഗ്യ സുരക്ഷയുടെ മുന്കരുതലെന്ന നിലയിൽ മദ്യം ഒഴിവാക്കേണ്ടതാണ്. മാത്രമല്ല ഉയർന്ന ശബ്ദം ഉള്ളിടത്തു നിന്നും മാറി നിൽക്കാനും ശ്രദ്ധിക്കണം.

ഗ്രൂപ്പ് O : ഉപവാസം അനുഷ്ടിക്കുമെങ്കിലും മീനും ഇറച്ചിയും പച്ചക്കറികളും ഇവർ കഴിക്കാറുണ്ട്. അമിത ഭക്ഷണവും പാലുൽപ്പന്നങ്ങളും സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുന്നതാണ് നല്ലത്.

ഗ്രൂപ്പ് AB : ഇവർ എല്ലാത്തരം ഭക്ഷണവും കഴിക്കുമെങ്കിലും ശുദ്ധമായ ജൈവ ഭക്ഷ്യ വസ്തുക്കളും അസംസ്കൃത ഭക്ഷ്യ വസ്തുക്കളും ഉപയോഗിക്കുന്നതാണ് നല്ലത്. സംസകരിച്ച ഇറച്ചി വിഭവങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും.

3. മാനസിക പിരിമുറുക്കം
ഗ്രൂപ്പ് A : ശാന്തതയും സമാധാനവും ഇഷ്ട്ടപ്പെടുന്ന ഇവർക്ക് മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് പെട്ടെന്ന് പുറത്തു വരാൻ കഴിയാറില്ല. അതിനു ഏറെ സമയമെടുത്ത് മാത്രമാണ് ശാന്തത തിരികെ നേടുന്നത്.

ഗ്രൂപ്പ് B : തണുപ്പൻ മട്ടിൽ പെരുമാറുമെങ്കിലും ഇവർ മനസ്സികാവസ്ഥ പെട്ടെന്ന് മാറുന്നവരാണ്. മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ അതിനെ തരണം ചെയ്യാൻ ശ്വാസഗതി നിയന്ത്രിച്ച് സ്വസ്ഥത നേടാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

ഗ്രൂപ്പ് O : പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണെങ്കിലും അതിൽ നിന്നും മോചിതരാകുമ്പോൾ കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ ഇവർക്കാകും.

ഗ്രൂപ്പ് AB : ആകാംഷയും അസ്വസ്ഥതയും തരണം ചെയ്യാൻ പ്രത്യേക കഴിവുള്ളവരാണെങ്കിലും ചിലപ്പോഴെങ്കിലും സംയമനം പാലിക്കാൻ കഴിയാതെ വരുന്നു ഇക്കൂട്ടർക്ക്.

4. മേദസ്സ് (ശരീരത്തിലെ കൊഴുപ്പ്)
ഗ്രൂപ്പ് A : കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഇക്കൂട്ടർക്ക് കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല.

ഗ്രൂപ്പ് B : ഇവർ ഡീപ് ഫ്രൈഡ് ഭക്ഷണ സാധനങ്ങളും ബ്രെഡ് പോലുള്ളവയും ഒഴിവാക്കേണ്ടതാണ്.

ഗ്രൂപ്പ് O : ഭക്ഷണത്തിന്റെ അളവനുസരിച്ച് പെട്ടെന്ന് ശരീര ഭാരം വ്യത്യസപ്പെടുന്നവരാണ് ഇക്കൂട്ടർ.

ഗ്രൂപ്പ് AB : ശാരീരികാധ്വാനം ഇല്ലാത്തതിനാൽ ശരീര ഭാരം അമിതമായി കൂടാൻ ഇടയുള്ളവരാണ് ഇവർ.

5. രക്തദാനം
ഗ്രൂപ്പ് A : A ഗ്രൂപ്പ് രക്തമുള്ളവർക്കു A, O എന്നീ ഗ്രൂപ്പിലുള്ള രക്തം സ്വീകരിക്കാവുന്നതാണ്. A, AB എന്നീ ഗ്രൂപിലുള്ളവർക്കു രക്തം നൽകാവുന്നതുമാണ്.

ഗ്രൂപ്പ് B : ഈ ഗ്രൂപിലുള്ളവർക്കു B, O എന്നീ ഗ്രൂപ്പിലുള്ള രക്തം സ്വീകരിക്കാവുന്നതും B, AB എന്നീ ഗ്രൂപിലുള്ളവർക്കു രക്തം നൽകാവുന്നതുമാണ്.

ഗ്രൂപ്പ് O : O ഗ്രൂപ്പ് രക്തമുള്ളവർക്കേ അതേ ഗ്രൂപ്പിൽ നിന്നുമാത്രമേ രക്തം സ്വീകരിക്കാൻ കഴിയൂ എന്നാൽ എല്ലാ ഗ്രൂപിലുള്ളവർക്കും രക്തം നൽകാൻ ഇവർക്ക് കഴിയും.

ഗ്രൂപ്പ് AB : എല്ലാ ഗ്രൂപ്പിൽ പെട്ടവരിൽ നിന്നും രക്തം സ്വീകരിക്കാൻ കഴിയുന്നവരാണ് ഇവർ. എന്നാൽ AB ഗ്രൂപിലുള്ളവർക്കു മാത്രമേ രക്തം നൽകാൻ ഇവർക്ക് കഴിയൂ.

രക്തം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന കാര്യത്തിൽ O ഗ്രൂപ്പിൽ പെട്ടവരെ യൂണിവേഴ്സൽ ദാതാക്കളെന്നും AB ഗ്രൂപ്പിൽ പെട്ടവരെ യൂണിവേഴ്സൽ സ്വീകർത്താക്കളെന്നും പറയുന്നു.

6. പ്ലാസ്മ
ഗ്രൂപ്പ് A : ഇവർക്ക് A, AB, എന്നീ രക്ത ഗ്രൂപിലുള്ളവരിൽ നിന്നും പ്ലാസ്മ സ്വീകരിക്കാം. എന്നാൽ A,O എന്നീ ഗ്രൂപ്പിൽ പെട്ടവർക്ക് മാത്രമേ നൽകാനാവൂ

ഗ്രൂപ്പ് B : ഇവർക്ക് B, AB, എന്നീ രക്ത ഗ്രൂപിലുള്ളവരിൽ നിന്നും പ്ലാസ്മ സ്വീകരിക്കാം. എന്നാൽ B, O എന്നീ ഗ്രൂപ്പിൽ പെട്ടവർക്ക് മാത്രമേ നൽകാനാവൂ

ഗ്രൂപ്പ് O : ഈ ഗ്രൂപ്പിൽ പെട്ടവർ പ്ലാസ്മയുടെ യൂണിവേഴ്സൽ സ്വീകർത്താക്കളാണെങ്കിലും O ഗ്രൂപ്പിൽപെട്ടവർക്കു മാത്രമേ നൽകാനാവൂ.

ഗ്രൂപ്പ് AB : ഈ ഗ്രൂപ്പിൽ പെട്ടവർ പ്ലാസ്മയുടെ യൂണിവേഴ്സൽ ദാദാക്കളാണെങ്കിലും AB ഗ്രൂപ്പിൽപെട്ടവരിൽ നിന്ന് മാത്രമേ സ്വീകരിക്കാനാവൂ.

7. ഗർഭിണികളിലെ RH ഘടകം
രക്തവുമായി ബന്ധപ്പെട്ടു പറയുമ്പോൾ വളരെ പ്രധാനപ്പെട്ട ഒന്നാണ് അതിലെ RH ഘടകം. 50 തരം രക്ത ഗ്രൂപ്പ് ആന്റിജനുകൾ ഉൾപ്പെട്ട ABO കൂടാതെ D, C, c, E, e എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആന്റിജൻ D അടങ്ങിയിരിക്കുന്നവയെ RH പോസിറ്റീവ് എന്നും ആന്റിജൻ D അടങ്ങിയിട്ടില്ലാത്തവയെ RH നെഗറ്റീവ് എന്നും രണ്ടായി വേര്തിരിച്ചിരിക്കുന്നു. ചുവന്ന രക്താണുക്കളിലുണ്ടാകുന്ന വ്യതിയാനം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. അച്ഛന്റെയോ അമ്മയുടേയോ രക്ത ഗ്രൂപ്പ് ഇതിനു കാരണമാകാറുണ്ട്. പ്ലാസ്മയിൽ നിന്നുള്ള Rho (D) കുത്തിവയ്ക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ഇത് ഭ്രൂണാവസ്ഥയിലുള്ള കുട്ടിയെ ബാധിക്കാത്തവിധം ആന്റിബോഡികളെ നിയന്ത്രണവിധേയമാക്കുന്നു.

Avatar

Staff Reporter