19
August, 2018
Sunday
11:09 AM
banner
banner
banner

അപൂർവ്വ നേട്ടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്‌, മലയാളികൾ മനസു വച്ചാൽ നമ്മുടെ സച്ചിന്റെ ബ്ലാസ്റ്റേഴ്സ്‌ ഒന്നാമതെത്തും!

കേരളാ ബ്ലാസ്റ്റേഴ്സ്‌, മലയാളികളുടെ ആവേശവും പ്രതീക്ഷയുമാണ്. കേരളത്തിൽ നിന്നും ഒരു ഫുട്ബോൾ ക്ലബ്ബ്‌ എന്നതുകൊണ്ട്‌ മാത്രമല്ല, ക്രിക്കറ്റ്‌ ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ ഉടമസ്ഥതയിലുള്ള ടീം എന്നതു തന്നെയാണ് ഈ താൽപര്യത്തിനു കാരണം.


കേരളം ഫുട്ബോളിനെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട്‌ എന്നതിന് തെളിവാണ് ഓരോ തവണയും കാണികളുടെ എണ്ണത്തിൽ കിട്ടുന്ന വർദ്ധനവ്‌. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സ്‌ പുതിയൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

സമൂഹ മാധ്യമങ്ങളിൽ, ലോകോത്തര ക്ലബ്ബുകളെ മറികടന്ന് ആരാധകരുടെ കാര്യത്തിൽ കേരള ബ്ളാസ്റ്റേഴ്സ് മുന്നിലെത്തി. 3.7 മില്യൺ ആരാധകരുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് അറുപത്തിയാറാം സ്ഥാനത്ത് എത്തിയത്.

മില്യണിലധികം ആരാധകരുള്ള 179 ഫുട്ബോൾ ക്ളബ്ബുകളെ വിലയിരുത്തി സോഷ്യൽ മീഡിയ കൺസൾട്ടന്റായ റിച്ച് ക്ലാർക്ക് തയ്യാറാക്കിയ പട്ടികയിലാണ് കേരള ബ്ളാസ്റ്റേഴ്സ് മറ്റു പല ഉന്നതന്മാരെയും പുറകിലാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ 2.2 മില്യൺ ആരാധകരുള്ള എ ടി കെ തൊണ്ണൂറ്റി ഏഴാം സ്ഥാനത്തുണ്ട്. ചെന്നൈയിൻ എഫ് സി 1.8 മില്യൺ ആരാധകരുമായി നൂറ്റിപ്പതിനേഴാം സ്ഥാനത്താണ്. പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ മുൻനിര ക്ലബ്ബുകളും പട്ടികയിൽ ഇടം നേടി. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സിലോണയുമാണ് പട്ടികയിൽ ആദ്യസ്ഥാനത്ത് എത്തിയത്.

[yuzo_related]

Comments

https://www.malayalamemagazine.com

Sarika Charus | Staff Reporter


Related Articles & Comments