മലയാളം ഇ മാഗസിൻ.കോം

സാക്ഷാൽ \’ദൈവം\’ കൈവിട്ട കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമസ്ഥർ ആരെന്നറിയാമോ?

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ കേരളാ ബ്ലാസ്റ്റേഴ്സ്‌ ഉടമസ്ഥാവകാശം നഷ്ടപ്പെടും. ടീമിന്റെ 20 ശതമാനം ഓഹരികളും സച്ചിന്റെ ഉടമസ്ഥതയിൽ ആയിരുന്നു. ഹൈദ്രബാദ് ആസ്ഥാനമായ പി വി സി ഗ്രൂപ്പിന്റെ ആയിരുന്നു ബാക്കി 80 ശതമാനം ഓഹരികളും.

\"\"

ഐ സി എൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് ബസ്റ്റേഴ്‌സിന്റെ മുഴുവൻ ഓഹരികളും മലയാളിയുടെ സ്വന്തം ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. അതിനാൽ തന്നെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്റെ എം എ യൂസഫലിക്ക് സ്വന്തമെന്ന് മംഗളം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു. ഉടമകളുടെ മാറ്റം ടീമിനെ ബാധിക്കില്ല എന്നാണ് പ്രതീക്ഷ.

\"\"

രണ്ടു തവണ ഐ എസ് എൽ ഫൈനലിസ്റ്റുകൾ ആയിരുന്നു കേരളാബ്ലാസ്റ്റേഴ്‌സ്. കേരളത്തിലും പുറത്തും ധാരാളം ആരാധകർ ഉണ്ട്. ഉടമസ്ഥാവകാശം ഒഴിയുന്നതിനെ പറ്റി സച്ചിൻ ഇത് വരെ പ്രതികരിച്ചിട്ടില്ല. ടീമുമായി അടുത്ത ആളാണ് സച്ചിൻ.

\"\"

ടീമിന്റെ നല്ല പ്രകടനവും ആരാധകരുടെ പിന്തുണയും സച്ചിനെ ടീമിലേക്കു അടുപ്പിക്കുകയായിരുന്നു. തെലുങ്ക് നടന്മാർ ആയ ചിരഞ്ജീവി, നാഗാർജുന എന്നിവരായിരുന്നു ടീമിന്റെ സഹഉടമകൾ.

\"\"

പി വി സി ഗ്രൂപ്പ് സി. ഇ. ഓ പ്രകാശിന്റെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് 30 കോടി രൂപയാണ് കോടതി വിധിച്ചത്. ഇതേ തുടർന്നാണ് ടീം വിൽക്കാനുള്ള തീരുമാനം. സാമ്പത്തികമായി മികച്ചു നിൽക്കുന്ന ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയാൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ്നു മികച്ച ഉണർവ് ലഭിക്കും. എന്നാൽ ഈ വിവരം സംബന്ധിച്ചു ഔദ്യോഗിക വെളിപ്പെടുത്തൽ ഒന്നും ലുലു ഗ്രൂപ്പ് നടത്തിയിട്ടില്ല.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter