മലയാളം ഇ മാഗസിൻ.കോം

ലോക്ക്ഡൗൺ കാലത്ത്‌ ജനങ്ങളെ ഭയപ്പെടുത്തിയ ആ ‘ബ്ലാക്ക്മാൻ’ ഒടുവിൽ പിടിയിൽ

മഹാമാരിയെ നേരിടാനുള്ള പെടാപ്പാടിലാണ്‌ രാജ്യവും ലോകവും. കേരളത്തിന്റെ പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണെന്ന് മറ്റൊരു പക്ഷമില്ല. എന്നാൽ അതിനിടയിൽ ലോക്ക്‌ ഡൗൺ ആയതോടെ വിജനമായ വഴികളിൽ സ്ഥിരം സാന്നിധ്യമായി മാറിയ അദൃശ്യ രൂപിയെ പറ്റിയുള്ള വാർത്തകൾ നാം ഒരുപാട്‌ കേട്ടു. ബ്ലാക്ക്‌ മാൻ എന്ന്‌ പേരിട്ടിരിക്കുന്ന ഈ അദൃശ്യരൂപത്തിന്റെ പിറകെയായിരുന്നു കോവിഡ്‌ കാലത്ത്‌ മിക്കയുവാക്കളും.

എന്നാൽ ഇത്‌ കേവലമൊരു കെട്ടുകഥയല്ലെന്നും ഒരു പറ്റം സാമൂഹ്യ വിരുദ്ധരാണിതെന്നും തെളിഞ്ഞിരിക്കുകയാണ്‌. ബ്ലാക്ക്മാനെന്ന്‌ പറഞ്ഞ്‌ അദൃശ്യരൂപിയായി വിലസിയത്‌ മോഷ്ടാക്കളും ല ഹരി മരുന്ന്‌ ഉപയോഗിക്കുന്നവരുമാണെന്നാണ്‌ പൊ ലീസ്‌ വ്യക്തമാക്കുന്നത്‌. സംഭവങ്ങൾ ഇങ്ങനെ.

കോഴിക്കോട്‌ നിന്ന്‌ ഇത്തരത്തിൽ 30 പേരെയാണ്‌ കഴിഞ്ഞ ദിവസം അറെ സ്റ്റ്‌ ചെയ്തത്‌. പിടിക്കപ്പെടുന്നവരുടെ കൈവശം കറുത്ത നിറത്തിലുള്ള മുഖം മൂടിയും വസ്ത്രങ്ങളുമുള്ളതായി പൊ ലീസ്‌ പറയുന്നു. ടോർച്ചും മറ്റ്‌ ആയുധങ്ങളും ഇവർ കൈവശം കരുതുന്നുണ്ട്‌. കോവിഡിനെ മറയാക്കി സാമൂഹിക വിരുദ്ധർ ഇങ്ങനെയും മുതലെടുപ്പുകൾ നടത്തുകയാണ്‌.

നഗരത്തിൽ പലയിടത്തും അജ്ഞാതരൂപങ്ങളെ കണ്ടെന്നുള്ള പ്രചാരണം തുടങ്ങിയത്‌ മൂന്നാഴ്ച മുൻപാണ്‌. ജനലുകളിലും അടുക്കളവാതിലിലും മുട്ടുക, വാതിൽ തുറക്കുമ്പോൾ ഓടിമറയുക. വീടുകൾക്കു നേരെ കല്ലും വടികളും എറിയുക, പൈപ്പ്‌ തുറന്നിടുക തുടങ്ങിയവയാണ്‌ ഇവർ ആളുകളെ ഭീതിപ്പെടുത്താൻ വേണ്ടി സ്ഥിരമായി ചെയ്തുകൊണ്ടിരുന്നത്‌.

ഇതൊന്നും കൂടാതെ കുളിമുറിയിലും കിടപ്പറയിലും ഒളിഞ്ഞു നോക്കിയ ചില അജ്ഞാത രൂപികളെയും പിടികൂടിയതായി പൊലീസ്‌ വ്യക്തമാക്കുന്നു. കുളിമുറിയിൽ ഇത്തരക്കാർ ഒളിക്യാമറ സ്ഥാപിച്ച കേസുകൾ വരെ ഇപ്പോൾ പിടിക്കപ്പെടുന്നുണ്ട്‌. കോഴിക്കോട്‌ മാത്രമല്ല തൃശൂരിലും സമാന രീതിയിലുള്ള സംഭവം ഉണ്ടായി. ബ്ലാക്ക്‌ മാനെ പിടിക്കുന്നതിലും വലിയ പൊല്ലാപ്പായി മാറിയത്‌ ബ്ലാക്ക്‌ മാനെ പിടിക്കാനെന്ന പേരിൽ യുവാക്കൾ കൂട്ടമായി പുറത്തിറങ്ങുന്നതാണ്‌. ലോക്ക്‌ ഡൗൺ നിയമങ്ങൾ ലംഘിച്ചായിരുന്നു രാത്രി ബ്ലാക്ക്‌ മാനെ പിടിക്കാനുള്ള ശ്രമങ്ങൾ. അ‍‍ജ്ഞാതരൂപിയെ പിടികൂടുന്നതിനായി വാഡ്സാപ്പ്‌ ഗ്രൂപ്പുകൾ വരെ സജീവമായി.

എന്നാൽ ബ്ലാക്ക്മാനെ പിടിക്കുന്നതിനായി കൂട്ടം കൂടി നിന്നവർക്കതിരെ ലോക്ക്‌ ഡൗൺ ലംഘനത്തിന്‌ പൊ ലീസിന്‌ കേ സെടു ക്കേണ്ടതായി വന്നു. ലോക്ക്‌ ഡൗൺ ആയതിനാൽ ല ഹരി വിൽപ്പനയും മറ്റും നടത്തുന്നതിന്‌ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയല്ലാതെ മറ്റ്‌ വഴിയില്ലാതെയായി സാമൂഹ്യവിരുദ്ധർക്ക്‌ എന്നതാണ്‌ വാസ്തവം. പകൽ പുറത്തിറങ്ങിയാൽ പൊലീസ്‌ വലയിൽ പെടുമെന്നതിനാൽ ബ്ലാക്ക്‌ മാനായി രാത്രികാലങ്ങളിൽ സഞ്ചരിക്കുകയാണ്‌ ഇത്തരക്കാർ ചെയ്യുന്നത്‌.

തങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പെട്ടന്ന്‌ പിടിക്കപ്പെടാതിരിക്കുന്നതിന്‌ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുന്ന തരത്തിൽ അദൃശ്യരൂപിയുടെ വേഷം ധരിച്ചാണ്‌ ഇവർ പുറത്തിറങ്ങി മോഷണവും ലഹരിക്കടത്തും നടത്തി പോരുന്നത്‌. പലസ്ഥലങ്ങളിലും ഒരേ സമയം ഇത്തരം സംഭവങ്ങൾ ഉണ്ടായതോടെ ഇത്‌ ഒന്നിലധികം ആളുകൾ ചേർന്ന്‌ നടത്തുന്ന ആസൂത്രിത നീക്കമെന്ന്‌ പൊ ലീസിന്‌ വ്യക്തമായതോടെയാണ്‌ 30 ഓളം ആളുകളെ പൊ ലീസിന്‌ പിടികൂടാനായത്‌.

മോഷണവും കുറ്റ കൃത്യ വുമെല്ലാം ലോക്ക്‌ ഡൗൺ കാലത്ത്‌ കുറഞ്ഞതായാണ്‌ ക്രൈം റിപ്പോർട്ടുകളുടെ ഗണ്യമായ കുറവ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ ആളുകളെ ഭയത്തിന്റെ മറവിൽ നിർത്തി ഇത്തരം കുറ്റകൃത്യം ചെയ്യുന്നതിന്‌ ഒരു പറ്റം ആളുകൾ ശ്രമിക്കുന്നു. അതിന്‌ അവർ പലമാർഗങ്ങളും കണ്ടെത്തുന്നു. ലോക്ക്ഡൗണിനെ മറയാക്കി മോഷണവും ല ഹരിക്കടത്തു ഒളിഞ്ഞുനോട്ടവുമെല്ലാം നിർപാതം നടത്തുക എന്ന ലക്ഷ്യമാണ്‌ ഇക്കൂട്ടർക്ക്‌. കോവിഡിനെ തുരത്താൻ ലോക്ക്‌ ഡൗൺ നിയമങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും അതീവ ജാഗ്രതയാണ്‌ നമ്മൾ പുലർത്തുന്നതെങ്കിലും ഇത്തരം സാമൂഹ്യ വിരുദ്ധർ അതിനുമൊരു വെല്ലു വിളിയാവുകയാണ്‌.

Avatar

Staff Reporter