സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കേരളത്തിൽ കരുത്ത് തെളിയിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ഏറെ നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെ കൂടാതെ മുൻ ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വിശാലമായ പരിഗണയാണ് ബിജെപി നൽകുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുതൽ മിസോറാം ഗവർണർ ശ്രീധരൻപിള്ള ഉൾപ്പടെയുള്ളവർ പ്രാഥമിക കരടു പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. റിപ്പോർട്ടർ ചാനൽ നൽകിയ പട്ടിക പ്രകാരം ബിജെപി വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കുന്ന സ്ഥാനാർത്ഥികൾ ഇവരാണ്.

കെ സുരേന്ദ്രനെ കോന്നിയിലാണ് ആദ്യം പരിഗണിക്കുന്നത്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ പി മോഹന്‍രാജുമായി 4360 വോട്ടിന്റെ വ്യത്യാസമാണുണ്ടായിരുന്നത്. വിജയിച്ച സിപിഐഎമ്മിന്റെ കെയു ജിനേഷ് കുമാറുമായി 14313 വോട്ടിന്റെ വ്യത്യാസവും. ഇത്തവണ സുരേന്ദ്രന് ഇവിടെ വിജയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ തവണ കേന്ദ്രമന്ത്രി വി മുരളീധരന് രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് സുരേന്ദ്രന് മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. കോന്നിയോ കഴക്കൂട്ടമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം. ശോഭാ സുരേന്ദ്രനെ കാട്ടാക്കടയിലേക്കാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പികെ കൃഷ്ണദാസ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് രണ്ടേമുക്കാല്‍ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് കാട്ടാക്കട എന്നതാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഈ മണ്ഡലം പരിഗണിക്കപ്പെടാനുള്ള കാരണം.

നേമം മണ്ഡലത്തില്‍ ഒ രാജഗോപാലല്ലെങ്കില് കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. സുരേഷ് ഗോപിയുടെ പേരും നേമത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. കൊല്ലം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നു. പിഎസ് ശ്രീധരന്‍പിള്ള മടങ്ങിവന്നാല്‍ ചെങ്ങന്നൂര്‍ മണ്ഡലം അദ്ദേഹത്തിന് നല്‍കും. കുമ്മനം രാജശേഖരനെയും ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. സെന്‍കുമാറിനെ കഴക്കൂട്ടത്തേക്കും ജേക്കബ്ബ് തോമസിനെ ഇരിങ്ങാലക്കുടയിലേക്കും ജി മാധവന്‍നായരെ നെയ്യാറ്റിന്കരയിലേക്കുമാണ് കരട് പട്ടിക പ്രകാരം പരിഗണിക്കുന്നത്.
കെപി ശശികലയെ പാലക്കാട്ടേക്കും വത്സന് തില്ലങ്കേരിയെ കുന്നമംഗലത്തേക്കും പരിഗണിക്കുന്നു. സികെ പത്മനാഭനെയും കുന്നമംഗലത്തേക്ക് പരിഗണിക്കുന്നു. പിസി ജോര്‍ജ് പൂഞ്ഞാറിലും മകന് ഷോണ്‍ ജോര്‍ജ് കോട്ടയത്തും പിസി തോമസ് തൊടുപുഴയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണക്കും. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാഞ്ഞിരപ്പിള്ളിയിലും പരിഗണിക്കുന്നു. മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് കണ്ണന്താനം. മഞ്ചേശ്വരത്ത് രവീഷ തന്ത്രിയെയും കാസര്‍കോട് അബ്ദുല്ലക്കുട്ടിയെയും പരിഗണിക്കുന്നു. തലശ്ശേരിയില്‍ സദാനന്ദന് മാസ്റ്റര്‍, എലത്തൂരില്‍ കെ പി ശ്രീശന്, കോഴിക്കോട് നോര്‍ത്തില്‍ പ്രകാശ് ബാബു, ബേപ്പൂരില്‍ അലി അക്ബര്‍, ഒറ്റപ്പാലത്ത് സന്ദീപ് വാര്യര്‍, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍, പാലക്കാട് കെ പി ശശികല എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.

മറ്റുള്ള മണ്ഡലങ്ങളും സാധ്യത പട്ടികയില്‍ ഇടം നേടിയവരും
ഷൊര്‍ണൂര്‍-പി ശിവശങ്കര്‍, നാട്ടിക-പി എം വേലായുധന്, കുന്നംകുളം-കെകെ അനീഷ് കുമാര്‍, ഗുരുവായൂര്‍-അഡ്വ. നിവേദിത സുബ്രഹ്മണ്യം, മണലൂര്‍ എഎന്‍ രാധാകൃഷ്ണന്, വടക്കാഞ്ചേരി- അഡ്വ ഉല്ലാസ് ബാബു, തൃശൂര്‍- അഡ്വ ബി, ഗോപാലകൃഷ്ണന്, സന്ദീപ് വാര്യര്‍, ഇരിങ്ങാലക്കുട-ജേക്കബ് തോമസ്, പുതുക്കാട്- എഎ നാഗേഷ്, കൊടുങ്ങല്ലൂര്‍-പ്രതീഷ് വിശ്വനാഥന്, തൃപ്പൂണിത്തുറ-ശ്രീശാന്ത്, ഏറ്റുമാനൂര്‍-അഡ്വ എസ് ജയസൂര്യന്‍, റാന്നി-ജോര്‍ജ്ജ് കുര്യന്, അടൂര്‍-പി സുധീര്‍, ആറന്മുള-എം ടി രമേശ്, ചങ്ങനാശേരി-ബി രാധാകൃഷ്ണ മേനോന്, കുട്ടനാട്-സുഭാഷ് വാസു, തിരുവല്ല-അനൂപ് ആന്റണി, മാവേലിക്കര-രേണു സുരേഷ്, കുന്നത്തൂര്‍-രാജി പ്രസാദ്, കൊല്ലം-അഡ്വ : ഗോപകുമാര്‍, സുരേഷ് ഗോപി, കൊട്ടാരക്കര-എംഎസ് കുമാര്‍, കരുനാഗപ്പള്ളി – കെഎസ് രാധാകൃഷ്ണന്, ചാത്തന്നൂര്‍-ബി ബി ഗോപകുമാര്‍, വര്‍ക്കല-സിവി ആനന്ദ ബോസ്, നെടുമങ്ങാട്-പി കെ കൃഷ്ണദാസ്, കഴക്കൂട്ടം-കെ സുരേന്ദ്രന്, ടി പി സെന്‍കുമാര്‍, വട്ടിയൂര്‍ക്കാവ്-വിവി രാജേഷ്, വാമനപുരം-എസ് സുരേഷ്, പാറശാല – കരമന ജയന്.