മലയാളം ഇ മാഗസിൻ.കോം

ഈ 13 BJP – BDJS സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് നഷ്ടമാകും, കണ്ണന്താനത്തിന്റെ അവസ്ഥ പരമ ദയനീയം

ഇന്ത്യയിൽ വീണ്ടും ബിജെപി നേതൃത്വം നല്കുന്ന എൻ ഡി എ സർക്കാർ അധികാരത്തിൽ ഏറുകയാണ്‌. ഇന്ത്യ മുഴുവൻ മൃഗീയ ഭൂരിപക്ഷം നേടിയാണ്‌ മോദി സർക്കാർ അധികാരമേല്ക്കാൻ പോകുന്നത്. കേരളത്തിലും ബിജെപി ഏറ്റവും പ്രതീക്ഷ വെച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കുറഞ്ഞത് 3 സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതെല്ലാം വിഫലമായി. ശബരിമല വിഷയവും മറ്റ് അനുകൂല ഘടകങ്ങളും ബിജെപിയെ സഹായിക്കുമെന്ന് കരുതിയെങ്കിലും കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി.

\"\"

ഗവര്‍ണര്‍ സ്ഥാനം രാജി വെപ്പിച്ച് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിര്‍ത്തി. രാജ്യസഭ എം പിസുരേഷ് ഗോപിയെയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും സ്ഥാനാര്‍ഥിയാക്കി. പക്ഷേ, പ്രതീക്ഷകള്‍ അസ്ഥാനത്തായി. 20 എന്‍ഡിഎ സ്ഥാനാര്‍ഥികളില്‍ 13 പേര്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്.

\"\"

കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടവരില്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും യുവമോര്‍ച്ച, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാരും ഉള്‍പ്പെടും. ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ 16.1 ശതമാനം വോട്ട് നേടുന്നവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിക്കുക. സംസ്ഥാനത്ത് മത്സരിച്ച ഏഴ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമാണ് ഇത്രയും വോട്ട് നേടാനായത്.

\"\"

സംസ്ഥാനത്ത് കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം), ശോഭ സുരേന്ദ്രന്‍ (ആറ്റിങ്ങല്‍), സി കൃഷ്ണകുമാര്‍ (പാലക്കാട്) കെ സുരേന്ദ്രന്‍ (പത്തനംതിട്ട) സുരേഷ് ഗോപി (തൃശൂര്‍), കെഎസ് രാധാകൃഷ്ണന്‍ (ആലപ്പുഴ), പിസി തോമസ് (കോട്ടയം) എന്നിവര്‍ മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയ സ്ഥാനാര്‍ഥികള്‍. തുഷാര്‍ വെള്ളാപ്പള്ളിയും അല്‍ഫോന്‍സ് കണ്ണന്താനവുമാണ് ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ചത്. ശബരിമല സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന എ എന്‍ രാധാകൃഷ്ണനും (ചാലക്കുടി) യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പ്രകാശ് ബാബുവിനും (കോഴിക്കോട്) മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വിടി രമയ്ക്കും (പൊന്നാനി) കെട്ടിവെച്ച കാശ് പോയി.

\"\"

സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍ (വടകര), ബിഡിജെഎസ് നേതാവ് ടി വി ബാബു (ആലത്തൂര്‍) ന്യൂനപക്ഷ മോര്‍ച്ച നേതാവ് സാബു വര്‍ഗീസ് (കൊല്ലം), ബിഡിജെഎസ് നേതാവ് തഴവ സഹദേവന്‍ (മാവേലിക്കര), ബിഡിജെഎസ് നേതാവ് ബിജു കൃഷ്ണന്‍ (ഇടുക്കി), രവീശ തന്ത്രി കുണ്ടാര്‍ (കാസര്‍കോട്) എന്നിവരാണ് കെട്ടിവെച്ച കാശ് പോയ മറ്റ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. ബിഡിജെഎസ് സ്ഥാനാര്‍ഥികളായി മത്സരിച്ച ആര്‍ക്കും കെട്ടിവെച്ച കാശ് നേടാന്‍ കഴിഞ്ഞില്ല.

Avatar

Staff Reporter