ദ്വൈവാരഫലങ്ങൾ; 2024 ഡിസംബർ 1 മുതൽ 15 വരെ (1200 വൃശ്ചികം 16 മുതൽ 30 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് ബുദ്ധിമുട്ടുകളുണ്ടാകും. പരസ്പരം അകൽച്ചയുണ്ടാകുന്ന കാര്യങ്ങൾക്കിടയുണ്ട്. അഗ്നിയുടെ ഉപദ്രവങ്ങൾ ഉണ്ടാകും. ഉദരവ്യാധി, ത്വക്രോഗം, പനി ഇവ ശ്രദ്ധിക്കണം. കലഹങ്ങൾ ഉണ്ടാകും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ധർമ്മകാര്യങ്ങളിലേർപ്പെടാൻ സാധിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. ഭൂമികൈമാറ്റങ്ങൾ പരാജയപ്പെടും. മംഗളകാര്യങ്ങൾക്ക് മുടക്കം വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. മനഃക്ലേശം കൂടുതലാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. അലച്ചിൽ കൂടുതലാകും. സ്ഥാനനഷ്ടങ്ങൾക്കിടയുണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. പലവിധ സുഖാനുഭവങ്ങൾക്കും ഇടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. കലഹസ്വഭാവം കൂടുതലാകും. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. നിർബന്ധബുദ്ധി കൂടുതലാകും. മക്കളെക്കൊണ്ട് മനസ്സുഖം കുറയും. അപസ്മാരത്തിന്റെ ഉപദ്രവമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. വീടിന്റെ കേടുപാടുകൾ തീർക്കാൻ പറ്റിയ സമയമാണ്. യന്ത്രസാമഗ്രികൾക്ക് കേടുവരാനിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തർക്കവിഷയങ്ങളിലും വിവാദങ്ങളിലും വിജയം വരിക്കും. മറ്റുള്ളവരെ അപവാദം പറയരുത്. വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപറ്റാനിടയുണ്ട്. ദുർജ്ജനങ്ങളുമായി ചേർന്ന് സജ്ജനങ്ങളെ ക്ലേശിപ്പിക്കരുത്. ദാമ്പത്യക്ലേശം കൂടുതലാകും. മാന്യതയും പ്രൗഢിയും ഉണ്ടാകും. പലവിധ രോഗാരിഷ്ടതകളും ബുദ്ധിമുട്ടുമുണ്ടാക്കും. മനോവിചാരം കൂടുതലാകും. സ്ഥാനക്കയറ്റത്തിനിടയുണ്ട്. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ഇടയ്ക്കിടയ്ക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശത്രുക്കളുടെ ഉപദ്രവങ്ങൾ കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. ഭാര്യയോടും/ഭർത്താവിനോടും മക്കളോടും ഉള്ള കലഹങ്ങൾ കൂടുതലാകും. പൊതുവെ കലഹമനോഭാവമായിരിക്കും. ബന്ധുജനങ്ങളുമായി സ്വരചേർച്ചയില്ലാതാകും. പിതൃജനങ്ങളുടെ ശരീരാസ്വസ്ഥത കൂടുതലാകും. ബുദ്ധിസാമർത്ഥ്യം കൊണ്ട് പല കാര്യങ്ങളും നേടാനാകും. കോപാധിക്യം നിയന്ത്രിക്കണം. സാഹസപ്രവൃത്തികൾ ചെയ്യരുത്. ചഞ്ചല മനസ്സായിരിക്കും. ശരീരക്ലേശങ്ങൾ ഉണ്ടാകും. ഈശ്വരപൂജാതാൽപ്പര്യം കൂടുതലാകും. മടി കൂടുതലാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറെയൊക്കെ പരിഹരിക്കപ്പെടും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. നേത്രരോഗം, സന്ധിവേദന ഇവ ശ്രദ്ധിക്കണം. ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. നിന്ദ്യമായി സംസാരിക്കരുത്. ദാമ്പത്യക്ലേശങ്ങൾക്കിടയുണ്ട്. യാത്രകൾ സുഖകരമായിരിക്കില്ല. യുക്തി ഉപയോഗിച്ച് പല കാര്യങ്ങളും നേടാനാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും.ബന്ധുജനസഹായം ലഭിക്കും. നേതൃഗുണം ഉണ്ടാകും. വാഹനങ്ങൾ വാങ്ങാം. ചെയ്യുന്ന പ്രവൃത്തികൾ ഫലപ്രദമാകും. കൂടുതലറിവ് നേടാനുള്ള ശ്രമം വിജയിക്കും. രണ്ടാമതൊരു വീടിനുള്ള യോഗമുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നാൽക്കാലി വളർത്തൽ ലാഭകരമാകും. ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്. തർക്കവിഷയങ്ങളിൽ വിജയം നേടും. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. പുതിയ വീടിന് യോഗമുണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. യാത്രകൾ വേണ്ടിവരും. ഈശ്വരപൂജാതാൽപ്പര്യം കൂടുതലാകും. തൊഴിൽരംഗം മെച്ചമല്ല. പ്രസിദ്ധിയുണ്ടാകും. ബന്ധുജനങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ദന്തരോഗം ശ്രദ്ധിക്കണം. സ്ഥാനചലനങ്ങൾക്കിടയുണ്ട്. കാര്യതടസ്സങ്ങൾ ഉണ്ടാകും. അവിചാരിതമായ ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. മക്കൾക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനസഹകരണം ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മറ്റുള്ളവരുടെ വഞ്ചനയിൽപ്പെട്ട് ധനനഷ്ടം ഉണ്ടാകാനിടയുണ്ട്. ധനാഗമങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും മാറിക്കിട്ടും. നല്ല വാക്കുകൾ പറഞ്ഞ് കാര്യസാദ്ധ്യങ്ങളുണ്ടാകും. കണ്ണ്, മൂക്ക്, വായ്, പല്ല്, നാവ് എന്നീ അംഗങ്ങളിൽ രോഗാരിഷ്ടതകൾ ഉണ്ടാകും. എല്ലാകാര്യങ്ങളും ഉത്സാഹത്തോടെ പൂർത്തീകരിക്കാൻ സാധിക്കും. ബുദ്ധിപൂർവ്വം പല കാര്യങ്ങളും ചെയ്യാനാകും. ചില പാപകർമ്മങ്ങൾ ചെയ്യാൻ നിർബന്ധിതനാകും. ഓർമ്മക്കുറവ് മൂലം ചില അബദ്ധങ്ങളും പറ്റും. തൊഴിൽരംഗത്തുള്ള കലഹം യുക്തിപൂർവ്വം പരിഹരിക്കണം. മനഃസ്വസ്ഥത കുറയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തലയിൽ താരൻ തുടങ്ങിയവയുടെ ഉപദ്രവം ഉണ്ടാകും. രോമങ്ങൾ കൂടുതലായി കൊഴിഞ്ഞുപോകും. അലസത കൂടുതലാകും. ധനാഗമങ്ങൾ വർദ്ധിക്കും. തൊഴിൽരംഗം മെച്ചപ്പെടും. മനസ്സിന് അസ്വസ്ഥതകൾ കൂടുതലാകും. അക്ഷമയും കോപവും ശൂരതയും കൂടുതലാകും. അച്ഛന്റെ അനിഷ്ടം തുടരും. നല്ല വാക്കുകൾ കൊണ്ട് ബുദ്ധിപൂർവ്വം കാര്യങ്ങൾ നടത്തും. മക്കൾക്ക് ക്ഷേമം ഉണ്ടാകും. യാത്രകൾ വേണ്ടിവരും. പലപ്പോഴും കാപട്യത്തോടെ പെരുമാറേണ്ടതായി വരും. ശരീരത്തിന് അസ്വസ്ഥതകൾ കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. മനോദുഃഖം കൂടുതലാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ബന്ധുജനങ്ങളുമായി കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. സുഖാനുഭവങ്ങൾ കുറയുകയും ദുഃഖാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. മനസ്സിലുള്ള ആശയങ്ങളെ പുറത്തുപറയാനാകാത്ത സ്ഥിതിയുണ്ടാകും. കഠിനപ്രവൃത്തികളിലേർപ്പെടേണ്ടതായി വരും. യാത്രകൾ സുഖകരമായിരിക്കില്ല. അന്യദേശവാസമുണ്ടാകും. പൊതുവെ ശരീരസ്വസ്ഥത കുറയും. അച്ഛനുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഏകാഗ്രത കുറയും. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാകാതെ വരും. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ കുറെയൊക്കെ പരിഹരിക്കാനാകും. മറ്റുള്ളവർക്ക് അധീനനായി പ്രവർത്തിക്കേണ്ടതായി വരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ധനാഗമം വർദ്ധിക്കും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. കാര്യതടസ്സങ്ങൾ ഉണ്ടാകുമെങ്കിലും മനഃസ്വസ്ഥത ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. അന്യദേശവാസമുണ്ടാകും. ഉചിതമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടതായി വരും. ചില സന്ദർഭങ്ങളിൽ അസത്യം പറയേണ്ടതായി വരും. കടങ്ങൾ കൊടുത്തുതീർക്കാനാവും. സജ്ജനങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കണം. മദ്ധ്യസ്ഥതകൾ വിജയിക്കും. ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണതയിലെത്തിക്കാൻ ശ്രമിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. കൊടുക്കൽവാങ്ങലുകളിൽ ലാഭം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ശരീരക്ഷീണം കൂടുതലാകും. കാലുകൾക്ക് താഴെ ചവിട്ടുമ്പോൾ ഉറപ്പ് കിട്ടാൻ പ്രയാസപ്പെടും. കാര്യസാദ്ധ്യങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും. കലഹഭയം എപ്പോഴും ഉണ്ടാകും. ധനലാഭങ്ങൾ ഉണ്ടാകും. പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. അലങ്കാര സാധനങ്ങൾ ലഭ്യമാകും. കച്ചവടങ്ങളിൽ ലാഭം കിട്ടും. മംഗളകർമ്മങ്ങൾക്കുള്ള തടസ്സങ്ങൾ മാറും. യാത്രകൾ വേണ്ടിവരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും ചെലവുകൾ കൂടുതലാകും. മനസ്സ് പ്രക്ഷുബ്ധമായിരിക്കും. മക്കളുടെ രോഗാരിഷ്ടതകളിൽ ആശങ്കയുണ്ടാകും. സന്ധിവേദന, നടുവേദന ഇവ ശ്രദ്ധിക്കണം. മംഗളകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. കലഹങ്ങൾ ഉണ്ടാകും. അപമാനം ഏൽക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. പരാജയഭീതി എപ്പോഴും ഉണ്ടാകും. ദൂരയാത്രകൾ ഒഴിവാക്കണം. അസമയത്തെ യാത്രകൾ ഒഴിവാക്കണം. ജന്തുക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാകും. പ്രാണികളുടെ ഉപദ്രവവും ശ്രദ്ധിക്കണം.
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ