മലയാളം ഇ മാഗസിൻ.കോം

ജനിച്ച മാസം പറയും നിങ്ങൾ കടം വാങ്ങുമോ, വാങ്ങിയാൽ കൊടുക്കുമോ എന്നൊക്കെയുള്ള കാര്യം

ദാരിദ്ര്യം എന്നൊരു വാക്ക് ഓർത്താൽ പോലും എല്ലാവരുടെയും സ്വര്യം പോകാറുണ്ട്. പലപ്പോഴും നമ്മുടെ ദാരിദ്ര്യത്തിന് കാരണം നമ്മള്‍ തന്നെയായിരിക്കും. ചിലരില്‍ ജനിച്ച സമയവും നേരവും എല്ലാം ഇത്തരത്തില്‍ ദാരിദ്ര്യത്തിന് കാരണമാകുന്നു എന്നു വേണം പറയാൻ.

നിങ്ങളുടെ ജനിച്ച മാസവും ആരോഗ്യവും എല്ലാം ഇത്തരത്തില്‍ നമ്മുടെ സാമ്പത്തിക നിലയെ വരെ തീരുമാനിക്കുന്നതാണ്. ശാസ്ത്രീയമായും

ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ഓരോ ഇംഗ്ലീഷ് മാസവും ജനിച്ച ഓരോരുത്തര്‍ക്കും ഓരോ അവസ്ഥകളാണ് ഉണ്ടാവുന്നത്. ദാരിദ്ര്യം മാറി സമ്പന്നത കൈവരിക്കുന്നത് പോലെ ഉള്ള പല അവസ്ഥകളിലും ഇത്തരം കാര്യങ്ങള്‍ വളരെയധികം അറിയേണ്ട ഒന്നാണ്. ഓരോ മാസത്തിലും ജനിച്ചവരുടെ സാമ്പത്തിക നില എങ്ങനെയെന്ന് താഴെ പറയുന്നു.

ജനുവരി
ജനുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടവും നഷ്ടവും ഒരു പോലെ ഉണ്ടാവുന്ന അവസ്ഥയായിരിക്കും ഉള്ളത്. അതായത് എത്ര വലിയ കിട്ടാക്കടവും ഇവർക്ക് തിരികെ കിട്ടുന്നു. എന്നാല്‍ ജനുവരി മാസത്തിൽ ജനിച്ചവർക്ക് രോഗങ്ങള്‍ കൂടുതലായിരിക്കും. ആരോഗ്യകാര്യത്തില്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ട അവസ്ഥയായിരിക്കും ഇവർക്ക് ഉള്ളത്. എത്ര പണം കിട്ടിയാലും ഇതെല്ലാം ആശുപത്രിയില്‍ ചിലവാക്കേണ്ട അവസ്ഥയായിരിക്കും ഇവര്‍ക്ക്. ജനുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട സ്ഥിതി സ്ഥിരമായി ഉണ്ടാവാറുണ്ട്.

ഫെബ്രുവരി
ഫെബ്രുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് പണം എങ്ങനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന കാര്യം നന്നായി അറിയാം. അതുകൊണ്ട് തന്നെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഇവർ. കൂടാതെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവർക്ക് ഒരിക്കലും ദാരിദ്ര്യം ഉണ്ടാകാറില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്ന അവസ്ഥയില്‍ ആയിരിക്കും ഇവർ.

മാര്‍ച്ച്
മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും കടം വാങ്ങാന്‍ അല്‍പം താല്‍പ്പര്യം കൂടുതലുള്ളവര്‍ ആയിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. ഇവർ അഥവാ കടം വാങ്ങിയാലും എത്രയും പെട്ടെന്ന് തിരിച്ച് കൊടുക്കുന്നവരാണ്. കൂടാതെ പല അവസ്ഥകളിലും കടം വാങ്ങിക്കുമെങ്കിലും ഒരിക്കലും ഇത് ഇവരുടെ സാമ്പത്തിക നിലയെ തകര്‍ക്കുന്നില്ല എന്നതാണ് സത്യം. കൂടാതെ ഇവർ അവശ്യസമയത്ത് കടം വാങ്ങിയാലും കാര്യം നടത്താറുണ്ട്. എങ്കിലും ഇതൊരിക്കലും കടം വാങ്ങി പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇക്കൂട്ടരെ നയിക്കുകയില്ല.

ഏപ്രില്‍
ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടം നല്ല രീതിയില്‍ ഉണ്ടാവുന്നുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. കൂടാതെ ഇക്കൂട്ടർ മറ്റുള്ളവരെ സഹായിക്കുന്നതിന് എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഒരിക്കലും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യം ഇക്കൂട്ടർക്ക് ഉണ്ടാകാറില്ല. പണം സമ്പാദിക്കുന്നതിനും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നതും അറിഞ്ഞിരിക്കേണ്ടത് ഇക്കൂട്ടർക്ക് അത്യാവശ്യമാണ്.

മെയ്
ആത്മവിശ്വാസമായിരിക്കും മെയ് മാസത്തിൽ ജനിച്ചവരുടെ സമ്പാദ്യം. സാമ്പത്തിക നേട്ടം ഇവരില്‍ ഉണ്ടാവുമെങ്കിലും പല വിധത്തിലുള്ള പ്രശ്നങ്ങളും ഇവര്‍ക്ക് ചുറ്റും ഉണ്ടാവുന്നുണ്ട്. എന്നാൽ എല്ലായ്പ്പോഴും ഇതെല്ലാം ഇവരുടെ സാമ്പത്തിക നേട്ടത്തിന് സഹായിക്കുന്ന ഒന്നാണ്. ഒരു തരത്തിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരെ അലട്ടുകയില്ല എന്നതാണ് സത്യം. പണത്തേക്കാൾ ഉപരി സുഹൃത്തുക്കളും കുടുംബവും തന്നെയായിരിക്കും ഇവരുടെ ഏറ്റവും വലിയ സമ്പത്ത്.

ജൂണ്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത് എന്നാണ് ശാസ്ത്രം വിലയിരുത്തുന്നത്. ഇക്കൂട്ടർക്ക് കാലങ്ങളായി കിട്ടാത്ത കടങ്ങള്‍ തിരിച്ച് കിട്ടാറുണ്ട്. കൂടാതെ എത്രയൊക്കെ സ്വത്തുക്കള്‍ ഉണ്ടെങ്കിലും അത് അനുഭവിക്കാന്‍ ഇക്കൂട്ടർക്ക് പലപ്പോഴും കഴിയുകയില്ല എന്നതാണ് സത്യം. ഇക്കൂട്ടർക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ നിരവധി ആയിരിക്കും.

ജൂലൈ
എത്ര കഠിനമായി അധ്വാനിച്ചാലും ജൂലൈ മാസത്തിൽ ജനിച്ചവർക്ക് പലപ്പോഴും സ്വരുക്കൂട്ടി വെക്കുന്ന പണമെല്ലാം പല വിധത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. സമ്പാദിക്കുന്ന പണമെല്ലാം നല്ല രീതിയില്‍ തന്നെ സൂക്ഷിച്ച് വെക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നുണ്ട് . കൂടാതെ ഏത് അവസ്ഥയിലും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയാണെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെടുത്താന്‍ ഇക്കൂട്ടർക്ക് പലപ്പോഴും പണത്തിനാൽ കഴിയുന്നു. പണം സ്വരുക്കൂട്ടി വെക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലാണ്.

ഓഗസ്റ്റ്
കടം കൊടുക്കുന്ന കാര്യത്തില്‍ അല്‍പം പിന്നിലായിരിക്കും ഓഗസ്റ്റ് മാസത്തിൽ ജനിച്ചവർ. കൂടാതെ കടം കൊടുത്താല്‍ ആ പണം തിരിച്ച് കിട്ടുന്നത് വരെ ഇവര്‍ക്ക് മനസമാധാനമുണ്ടാവില്ല. അനാവശ്യമായി ഒരു കാര്യത്തിനും കാശ് ചിലവാക്കാത്തവർ ആണിവർ. അതുകൊണ്ട് തന്നെ ഒരു സാമ്പത്തിക പ്രതിസന്ധിയും ഇവരെ ബാധിക്കുകയേ ഇല്ല. മാത്രവുമല്ല ആരെയെങ്കിലും സഹായിക്കണം എന്നുണ്ടെങ്കില്‍ പോലും പണം വാങ്ങി മാത്രമേ ഇക്കൂട്ടർ അത് ചെയ്യുകയുള്ളൂ.

സെപ്റ്റംബർ
‍സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവർ എപ്പോഴും പിശുക്കിന്റെ കാര്യത്തില്‍ മുന്നിലായിരിക്കും. എന്നാല്‍ ഏത് കാര്യത്തില്‍ കൈ വെച്ചാലും അതെല്ലാം പൊന്നാക്കുന്നവരാണ് സെപ്റ്റംബർ മാസക്കാർ എന്നാണ് ശാസ്ത്രം പറയുന്നത്. കൂടാതെ ഇവരോടൊപ്പം ചേര്‍ന്നാല്‍ അത് മറ്റുള്ളവർക്കും പോസിറ്റീവ് എനര്‍ജി നൽകാറുണ്ട്. മാത്രമല്ല പല വിധത്തില്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ പണം കൊണ്ട് നേരിടുന്നവരാണ് സെപ്റ്റംബർ മാസത്തിൽ ജനിക്കുന്നവർ.

ഒക്ടോബർ
‍ജോലി ചെയ്യുന്നത് തന്നെ പണം സമ്പാദിക്കാനാണ് എന്ന ചിന്തയായിരിക്കും എപ്പോഴും ഒക്‌ടോബർ മാസത്തിൽ ജനിച്ചവർക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ലാഭം മാത്രം കിട്ടുന്ന ബിസിനസിനായിരിക്കും ഇക്കൂട്ടർക്ക് താല്‍പ്പര്യം. കൂടാതെ ജോലി ചെയ്യുക എന്നതിനേക്കാള്‍ പണം തന്നെയായിരിക്കും ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ വളരെധികം നിയന്ത്രണങ്ങള്‍ ഉള്ള ആളായിരിക്കും ഒക്‌ടോബർ മാസത്തിൽ ജനിച്ചവർ.

നവംബർ
‍നവംബർ മാസത്തിൽ ജനിച്ചവർ സാമ്പത്തിക പ്രതിസന്ധി ജീവിതത്തില്‍ ഉടനീളം ബാധിച്ച് കൊണ്ടേ ഇരിക്കുന്നവർ ആയിരിക്കും. പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയുമെങ്കിലും പലപ്പോഴും അതെല്ലാം പല വിധത്തില്‍ ജീവിതത്തില്‍ ഉപയോഗിക്കാന്‍ ഇവർക്ക് കഴിയില്ല എന്നതാണ് സത്യം. അത്രക്കും പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയായിരിക്കും ഇവരിൽ എപ്പോഴും ഉണ്ടായിരിക്കുക. സാമ്പത്തിക പ്രതിസന്ധി ഇവരുടെ ജീവിതത്തെ ഒരുപാട് മാറ്റി മറിക്കാറുണ്ട്.

ഡിസംബർ
‍ഡിസംബർ മാസത്തിൽ ജനിച്ചവർ എല്ലാം മടിയന്‍മാരായിരിക്കും. അതുകൊണ്ട് തന്നെ അധ്വാനിക്കാതെ എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്തയായിരിക്കും ഇത്തരക്കാർക്ക് കൂടുതല്‍ ഉണ്ടാവുന്നത്. ഏത് വിധത്തിലുള്ള കണക്ക് കൂട്ടലുകളും ഇവര്‍ക്ക് എങ്ങിനെ പണം സമ്പാദിക്കാൻ കഴിയും എന്നത് മാത്രമായിരിക്കും. അതുകൊണ്ട് തന്നെ കണക്കിക്കൂട്ടലുകളിലൂടെ അളവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുവാൻ ഇവര്‍ക്ക് കഴിയാറുണ്ട്.

Avatar

Staff Reporter