മലയാളം ഇ മാഗസിൻ.കോം

ജനിച്ച മാസം പറയും നിങ്ങളുടെ സാമ്പത്തിക രഹസ്യം. ദാരിദ്ര്യം മാറി സമ്പന്നൻ ആകുമോ അതോ കടക്കെണിയിൽ കുടുങ്ങുമോ എന്നറിയാം

ജനിച്ച മാസവും ആയി നമ്മുടെ സ്വഭാവ സവിശേഷതകൾക്ക് ബന്ധം ഉണ്ടെന്ന് ശാസ്ത്രം പറയുന്ന പോലെ തന്നെ നമ്മളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ആയും ജനിച്ച മാസത്തിന് ബന്ധം ഉണ്ട്. നമ്മുടെ ജനന സമയം വെച്ചു നമ്മുടെ ജാതകം പറയുന്നത് പോലെ തന്നെയാണ് ഓരോ മാസങ്ങളിലും ജനിക്കുന ആളുകൾക്ക് ഓരോ സവിശേഷതകൾ ഉണ്ടെന്ന് പറയപ്പെടുന്നതും. ജാതകം നോക്കി പറയപ്പെടുന്ന ഭാവി പലപ്പോഴും തെറ്റിപോകാറുണ്ട്. പക്ഷെ അതിനൊക്കെ കാരണവും പലപ്പോഴും നമ്മൾ തന്നെ ആയിരിക്കും.

ശാസ്ത്രീയമായും ഇപ്പോള്‍ ഇത്തരം പ്രവചനങ്ങളില്‍ സത്യമുണ്ടെന്നാണ് ശാസ്ത്രലോകവും പറയുന്നത്. ഇംഗ്ലീഷ് മാസമനുസരിച്ച് നമ്മുടെ ഭാവിയും ആരോഗ്യസ്ഥിതിയും ഭാഗ്യനിര്‍ഭാഗ്യവും പ്രവചിക്കാൻ സാധിക്കും. ഓരോ മാസത്തിലും ജനിച്ചവരുടെ ഗുണദോഷഫലങ്ങള്‍ ഇങ്ങിനെയാണ്.

ജനുവരി
ജനുവരി മാസത്തില്‍ ജനിച്ചവര്‍ എല്ലായിപ്പോഴും എല്ലാ കാര്യങ്ങൾക്കും മുന്നിൽ ആയിരിക്കും എന്നും ഇക്കൂട്ടർ സ്വതന്ത്രരും സ്വന്തമായി അഭിപ്രായമുള്ളവരുമായിരിക്കും എന്നും ശാസ്ത്രം പറയുന്നു. സ്‌നേഹിക്കുന്നതിനും വിശ്വസിക്കുന്നതിനും ഇവർ മുൻപന്തിയിൽ ആയിരിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കേണ്ടവരാണ് ജനുവരിയില്‍ ജനിച്ചവര്‍. ഇത്തരക്കാരിൽ അല്‍ഷിമേഴ്‌സ് സാധ്യത കൂടുതലാണ്. ഏത് കിട്ടാക്കടവും ഇവർക്ക് തിരിച്ച് കിട്ടുന്നു എന്ന പ്രത്യേകതയും ഉണ്ട്. കൂടാതെ അതിനായി വിതത്തില്‍ കഷ്ടപ്പെടേണ്ട അവസ്ഥയും ഇവർക്ക് ഉണ്ടാവുന്നു.

ഫെബ്രുവരി
ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് വില നല്‍കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നതായിരിക്കും ഇവരുടെ ഏറ്റവും പ്രധാന ആവശ്യം. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവർ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ മാത്രം ഏറെ സമയം എടുക്കും. ‍ഈ മാസങ്ങളിൽ ജനിച്ചവർ നല്ല കലാകാരന്‍മാരുമായിരിക്കും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളാണ് ഇവർക്ക് കൂടുതലും ഉണ്ടാകുന്നത്. ഫെബ്രുവരി മാസത്തിൽ ജനിച്ചവർ സാമ്പത്തികമായി പൊതുവേ അച്ചടക്കമുള്ളവരാണ്. ലാഭം കിട്ടുന്ന സാമ്പത്തിക കാര്യങ്ങളിൽ മാത്രമേ ഇത്തരക്കാർ ഇടപെടുകയുള്ളു. മറ്റുള്ളവർക്ക് എങ്ങനെ പണം സൂക്ഷിക്കണം എന്ന കാര്യത്തിൽ ഉപദേശം കൊടുക്കാനും ഇക്കൂട്ടർ മടിക്കില്ല.

മാര്‍ച്ച്
പണം ഉണ്ടാക്കുന്ന കാര്യത്തില്‍ മാർച്ചിൽ ജനിച്ചവർ ആണ് മുൻപന്തിയിൽ. എന്നാല്‍ പലപ്പോഴും അതെങ്ങനെ ചിലവാക്കണമെന്ന കാര്യത്തില്‍ ഇവർക്ക് കാര്യമായ ധാരണ ഉണ്ടാവില്ല. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമുള്ള ഇക്കൂട്ടർ ആസ്തമയും വിറ്റാമിന്റെ അഭാവവും മൂലമുള്ള രോഗങ്ങളിൽ വലയും. സാമ്പത്തികമായി പരാജയമാണെങ്കിലും പലപ്പോഴും ആവശ്യസമയത്ത് കടം വാങ്ങിയെങ്കിലും കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവർക്ക് സാധിക്കും

ഏപ്രില്‍
ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ വളരെ ക്രിയേറ്റീവ് ആയിരിക്കുകയും ഇത്തരക്കാരെ ബുദ്ധിപരമായി ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാതെയും വരും. പലപ്പോഴും കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇക്കൂട്ടർ ആയിരിക്കും എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളായിരിക്കും ഇവരുടേയും ആരോഗ്യം തകര്‍ക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങള്‍ സാമ്പത്തികമായ രീതിയില്‍ ഇവർക്ക് വളരെ നല്ലതായിരിക്കും.

മെയ്
ആത്മവിശ്വാസമുള്ളവരായിരിക്കും മെയ് മാസത്തില്‍ ജനിച്ചവര്‍. കുടുംബമാണ് ഏറ്റവും വലുത് എന്ന ചിന്താഗതിയാണ് ഇവരുടെ കൈമുതല്‍. എല്ലാ ബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഡയബറ്റിസ്. ഗ്ലൂക്കോമ തുടങ്ങിയവ മെയ് മാസത്തില്‍ ജനിച്ചവരെ അലട്ടും. ദൈവ വിശ്വാസികള്‍ കൂടിയായിരിക്കും ഈ മാസം ജനിച്ചവര്‍. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കൂട്ടരിൽ നിന്ന് സാമ്പത്തികം കൈക്കലാക്കാൻ ശ്രമിക്കും. അങ്ങനെ നിരവധി തവണ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടാകും മെയ് മാസത്തിൽ ജനിച്ചവർക്ക്.

ജൂണ്‍
സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവം ജൂണ്‍ മാസത്തില്‍ ജനിച്ചവരില്‍ കാണില്ല. പ്രണയവും പ്രണയവിവാഹവും ആയിരിക്കും ഇവരില്‍ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നതും.കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ആണ് ഇക്കൂട്ടരുടെ പ്രധാന പ്രശനം. സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തിലാണ് ഇക്കൂട്ടർക്ക് ഉണ്ടാവുന്നത്. എന്നാൽ ഇത് പലപ്പോഴും പ്രകടമായ രീതിയില്‍ അനുഭവിക്കാന്‍ സാധിക്കുകയില്ല.

ജൂലൈ
ജൂലൈ മാസത്തില്‍ ജനിച്ചവര് പൊതുവെ നല്ല‍ ആത്മാര്‍ത്ഥതയുള്ളവരായിരിക്കും, അവരെ വിശ്വസിക്കുന്നവര്‍ക്ക് ജീവന്‍ വരെ നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നവർ എന്നു തന്നെ പറയാം. മാത്രമല്ല ബന്ധങ്ങള്‍ ജീവിത കാലം മുഴുവന്‍ തുടരണമെന്ന ആവശ്യക്കാരായിരിക്കും ഇവര്‍. വിട്ടു മാറാത്ത ശരീര വേദനയും പനിയും അതിനോടനുബന്ധിച്ച രോഗങ്ങളും ഇവരുടെ കൂടപ്പിറപ്പായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെ സുരക്ഷിതത്വബോധമുള്ളവരാണ് ഇക്കൂട്ടർ. കാശുണ്ടാക്കാൻ എത്ര കഠിനമായി അധ്വാനിക്കാനും ഇവർക്ക് മടിയില്ല. സ്വരുക്കൂട്ടി വച്ച് ധനികരാകാനാണ് ജൂലൈ മാസത്തിൽ ജനിച്ചവർക്ക് ഇഷ്ടം.

ആഗസ്റ്റ്
ആഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ മാനസികമായി നല്ല ബലമുള്ളവരായിരിക്കും. ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചു നില്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. മാത്രമല്ല സ്‌നേഹ സമ്പന്നരും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരുമായിരിക്കും. കലാപരമായി ഇവര്‍ മുന്നിലായിരിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങളായിരിക്കും ഇവരുടെ വില്ലന്‍മാര്‍. ഒരിക്കലും സാമ്പത്തിക ബാധ്യതയുണ്ടാകാത്തവരാണ് ആഗസ്റ്റ് മാസത്തിൽ ജനിച്ചവർ. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിച്ച ഇക്കൂട്ടർ ആരിൽ നിന്നും പണം കടം വാങ്ങാൻ ഇഷ്ടപ്പെടുന്നില്ല. ആർക്കെങ്കിലും സാമ്പത്തിക സഹായം ചെയ്താൽ അത് തിരികെ കിട്ടുന്നത് വരെ ഇവർക്ക് മനസമാധാനം ഉണ്ടാകില്ല. അനാവശ്യമായി കാശ് ചിലവാക്കാത്ത ഇവർ എന്തെങ്കിലും കൂടിയേ തീരൂ എന്നുണ്ടെങ്കിൽ മാത്രമേ പണം ചിലവാക്കി അത് വാങ്ങൂ.

സെപ്റ്റംബര്‍
സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവര്‍ ആത്മീയമായി ഉയര്‍ന്ന ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരായിരിക്കും. സംഘാടന പാടവവും നേതൃപാടവവും ഇവരുടെ കൈമുതലായിരിക്കും. ബുദ്ധിശക്തിയില്‍ ഇവരെ വെല്ലാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. മഴക്കാലത്തുണ്ടാവുന്ന എല്ലാ രോഗങ്ങളും ഇവരെ പെട്ടെന്ന് ബാധിയ്ക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകുന്നവരാണ് സെപ്തംബർ മാസത്തിൽ ജനിച്ചവർ. മറ്റ് മാസങ്ങളിൽ ജനിച്ചവരേക്കാൾ പോസിറ്റീവ് ചിന്താഗതിക്കാരായ ഇവർ തൊട്ടതെല്ലാം പൊന്നാക്കുന്നവരാണ്.

ഒക്ടോബര്‍
ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ ഭാഗ്യവാന്‍മാരായിരിക്കും എന്നാണ് പറയപ്പെടുന്നത്. എല്ലാ മേഖലകളിലും കഴിവു തെളിയിക്കാന്‍ ഇവരെ കഴിഞ്ഞേ മറ്റാളുകളുള്ളൂ. ആത്മവിശ്വാസമായിരിക്കും ഇവരുടെ കൈമുതല്‍. സ്ത്രീകളില്‍ ഗര്‍ഭസംബന്ധമായ രോഗങ്ങള്‍ ഈ മാസം ജനിച്ചവരില്‍ കൂടുതലായി കണ്ടു വരുന്നു. സാമ്പത്തികമായി ഉയർച്ച ആഗ്രഹിക്കുന്നവരാണ് ഒക്ടോബർ മാസത്തിൽ ജനിച്ചവർ. ജോലി സംതൃപ്തിയേക്കാൾ സാമ്പത്തിക സംതൃപ്തി ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. എത്ര കിട്ടും എന്നതിലാണ് ഇവരുടെ കണ്ണ്‌. എങ്കിലും സാമ്പത്തികമായി മികച്ച നിയന്ത്രണങ്ങളും ഇക്കൂട്ടർ പാലിക്കും.

നവംബര്‍
നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ പോസിറ്റീവ് ചിന്താഗതികള്‍ ഉള്ളവർ ആയിരിക്കും. എന്നാല്‍ പലപ്പോഴും ഇവര്‍ മാനസിക പ്രശ്‌നമുള്ളവരെ പോലെ പെരുമാറാറുണ്ട്. ഇതിനു കാരണം പലപ്പോഴും ഇവരിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തന്നെയാണ്. എന്നാല്‍ ക്ഷമയായിരിക്കും ഇവരുടെ കൂടപ്പിറപ്പ്. പക്ഷേ തങ്ങളുടെ ഇമോഷന്‍ നിയന്ത്രിക്കുന്നതില്‍ ഇവര്‍ പരാജയമായിരിക്കും. അല്‍ഷിമേഴ്‌സ് ആയിരിക്കും ഇവരുടെയും ജീവിതത്തിലെ പ്രശനം. സാമ്പത്തികമായി ഉയർച്ചയോ താഴ്ചയോ ഇക്കൂട്ടർക്ക് ഉണ്ടാകില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ സാമ്പത്തികം വന്നു ചേരുമെങ്കിലും ജീവിതത്തിൽ ഉടനീളം ചില സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇക്കൂട്ടരെ പിന്തുടരും.

ഡിസംബര്‍
പൊതുവേ അലസന്‍മാരും മടിയന്‍മാരുമായിരിക്കും ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ ജോലി എടുക്കാന്‍ തുടങ്ങിയാല്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നതും ഒരു വസ്തുതാ പരമായ സത്യം ആണ്. വിശ്വസ്തരായിരിക്കും ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. മാത്രമല്ല സംഘാടന പാടവവും ഇവരുടെ കൂടപ്പിറപ്പായിരിക്കും. തണുപ്പടിച്ചാലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളും ബാധിയ്ക്കുന്നതും ഇവരെയാണ്. പെട്ടെന്ന് സാമ്പത്തികം ഉണ്ടാക്കാൻ കഴിവുള്ളവരാണ് ഡിസംബർ മാസത്തിൽ ജനിച്ചവർ. ബിസിനസിൽ വിജയിക്കുന്ന ഇക്കൂട്ടർ കണക്കുകൂട്ടലുകളിലൂടെ തന്നെ സമ്പത്ത് നേടിയെടുക്കും. എന്നാൽ ലഭിച്ച സമ്പത്ത് സൂക്ഷിച്ചു വച്ചില്ലെങ്കിൽ ഭാവിയിൽ സാമ്പത്തിക ബാധ്യത ഇവരെ പിടികൂടാം.

Avatar

Staff Reporter