14
December, 2019
Saturday
01:17 PM
banner
banner
banner

ആഴ്ചയിലെ ഏത്‌ ദിവസമാണ് നിങ്ങൾ ജനിച്ചത്‌! ജനിച്ച ദിവസം പറയും നിങ്ങളുടെ സ്വഭാവവും ഭാവിയും

സമ്പത്തോ പ്രശസ്തിയോ ഒക്കെ ആർജ്ജിച്ചവരെ പറ്റി അവൻ / അവൾ ജനിച്ച സമയം കൊള്ളാം എന്ന് പലരും പറയുന്നത് കേൾക്കാം. ജനന മാസവും സമയവും എല്ലാം ഒരാളുടെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളുടെയും ഉയർച്ചകളുടേയും ഐശ്വര്യത്തിന്റെയുമെല്ലാം നിർണ്ണയിക്കുന്നു എന്നാണ്‌ ജ്യോതിഷികൾ പറയുന്നത്. ഇത് ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും ജനന സമയത്തെ അതിഷ്ഠിതമായി പ്രവചനങ്ങൾ നടത്തുന്ന രീതി നിലനില്ക്കുന്നുണ്ട്.

ജ്യോതിഷം മാത്രമല്ല സംഖ്യാ ശാസ്ത്രവും ജനന സമയത്തിനു പ്രാധാന്യം നല്കുന്നുണ്ട്. വാസ്തു സംബന്ധമായ ഗ്രന്ഥങ്ങളിലും ഒരാൾ പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഉദ്ദേശിക്കുമ്പോൾ അയാളുടെ ജനന സമയത്തെ അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ ജോലികൾ പൂർത്തിയാകുന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ ഗണിക്കാറുണ്ട്.

ജ്യോതിഷത്തിൽ ദിവസങ്ങൾക്കും പ്രാധാന്യമുണ്ട്. വിവാഹം, പുതിയ സംരംഭം തുടങ്ങൽ, യാത്ര, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്ക് നല്ലതും ചീത്തയുമായ ദിവസങ്ങൾ കണക്കാക്കപ്പെട്ടിട്ടുണ്ട്. വിവിധ ദിവസങ്ങൾ തെരഞ്ഞെടുക്കുന്നു. ജനിച്ച ദിവസങ്ങളുടെ അടിസ്ഥാനത്തിൽ പ്രാധാന്യം അനുസരിച്ച് വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഭാഗ്യനിർഭാഗ്യങ്ങൾ നിർണ്ണയിക്കാറുണ്ട്. മോശം ദിവസമാണ്‌ ജനനം എങ്കിൽ അതിനു പരിഹാര ക്രിയകളും ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുണ്ട്‌.

ഇതനുസരിച്ച് ഏഴ് ദിവസങ്ങളിലെ സ്വഭാവവിശേഷങ്ങൾ വായിക്കാം.

ഞായറാഴ്ച
ഞായറാഴ്ച ജനിച്ചവര്‍ക്ക് 19 വയസിനു ശേഷം ഭാഗ്യം വന്നു ചേരുമെന്നാണ് പറയപ്പെടുന്നത്. ഈ സമയത്തിനു ശേഷം ഭാഗ്യവും സമ്പത്തുമെല്ലാം വന്നുചേരുകയും ചെയ്യും. വാക്കിന് വില കൊടുക്കുന്ന ഇത്തരക്കാര്‍ സ്വന്തം വീട്ടുകാര്‍ക്കും ബന്ധുജനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നവരുമാണ്. ഒരു കാര്യത്തിനു മുന്നിട്ടിറങ്ങിയാല്‍ വിജയം കാണാതെ പിന്നോട്ടു പോകാത്തവരാണിവര്‍. വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില്‍ ഏറെ ബോധവാന്മാരുമായിരിയ്ക്കും. പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും. ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവര്‍. ഊർജ്വസ്വലരും ഭാവനാസമ്പന്നരുമാണ്. നിരീക്ഷണങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ കണ്ടെത്താൻ മിടുക്കരാണിവർ.

തിങ്കളാഴ്ച
തിങ്കളാഴ്ച ജനിച്ചവര്‍ക്ക് 20 വയസിനു ശേഷം ഭാഗ്യവും വിജയവും നല്ല കാലവുമെല്ലാം വന്നു ചേരും. തുടക്കത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പിന്നീട് സാമ്പത്തികലാഭവും ഉന്നതിയും ഇക്കൂട്ടര്‍ക്കുണ്ടാകും. സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. വിജയിക്കാന്‍ വേണ്ടി മത്സിരിയ്ക്കുന്നവരും വിജയം ലഭിയ്ക്കുന്നവരും. ഏവര്‍ക്കും തുല്യത വേണമെന്നു വാദിയ്ക്കുന്നവര്‍.അതായത് 20 വയസിനു ശേഷം. ചെയ്യുന്ന തൊഴിലില്‍ ഉന്നതിയുണ്ടാകുന്നവര്‍. ചുറ്റിനുമുള്ള കാര്യങ്ങള്‍ നല്ലപോലെ വിലയിരുത്തിയ ശേഷം മാത്രം അഭിപ്രായം പ്രകടിപ്പിയ്ക്കുന്നവരാണ് ഇക്കൂട്ടര്‍. 2, 7, 11, 16, 20, 25സ 29 എന്നീ തീയതികള്‍ ഇക്കൂട്ടര്‍ക്കു ഭാഗ്യമാണ്. വികാരഭരിതരും തൊട്ടാവാടികളുമായിരിക്കും. മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരായിരിക്കും. ഇവർ വളരെ വേഗം കാര്യങ്ങൾ പഠിച്ചെടുക്കും.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ജനിച്ചവര്‍ക്ക് 18 വയസിനു ശേഷം ഭാഗ്യമുണ്ടാകും. വിദ്യാഭ്യാസശേഷമാണ് ഇക്കൂട്ടര്‍ക്ക് ഏറെ ഉയര്‍ച്ചയുണ്ടാകാന്‍ പോകുന്നതും. സ്വഭാവത്തിന്റെ കാര്യത്തില്‍ അല്‍പം കാര്‍ക്കശ്യമുള്ളവരാണിവര്‍. നല്ല കാര്യങ്ങള്‍ 9, 18, 27 തീയതികളില്‍ തുടങ്ങിയാല്‍ ഉയര്‍ച്ചയുണ്ടാകും. ഈ തീയതികള്‍ ബുധനാഴ്ചകളിലെങ്കില്‍ ഏറെ പ്രധാനം. ചൊവ്വാഴ്ച ജനിച്ചവര്‍ സെന്‍സിറ്റീവായിരിയ്ക്കും. എന്നാല്‍ ധാരാളം ഊര്‍ജം കൈമുതലായുള്ളവര്‍. കരിയറില്‍ വിജയിക്കുന്ന ഇവര്‍ സത്യം മാത്രം പറയാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ചിലപ്പോള്‍ സത്യം പറയുന്നതിലൂടെ മററുള്ളവരെ വേദനിപ്പിയ്ക്കുന്നവരും. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയുന്നവര്‍. ഉത്സാഹഭരിതരും ഊർജ്ജസ്വലരുമാണ്. ആകാംക്ഷഭരിതരും ചുറ്റുമുള്ള കാര്യങ്ങളിൽ ഇടപെടുന്നവരുമാണ്.

ബുധനാഴ്ച
നിങ്ങളുടെ ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരിയുണ്ടോ? എങ്കിൽ നിങ്ങൾ ജനിച്ച ദിവസം ബുധനാഴ്ച തന്നെ. ബുധനാഴ്ച ജനിച്ചവരുടെ സവിശേഷതയാണ് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കും. സംസാരപ്രിയരുമാണ്. ഇവർ കാര്യങ്ങൾ മനസിലാക്കുവാൻ മിടുക്കരാണ്.ബുധനാഴ്ച ജനിച്ചവര്‍ക്ക് 23 വയസിനു ശേഷമാണ് ഉയര്‍ച്ചയുണ്ടാകുക. ഏതു കാര്യത്തിലും വിജയം നേടുന്നവരാണ് ഇവര്‍. സംസാരത്തിലൂടെ കാര്യസാധ്യം നേടാന്‍ കഴിവുള്ള ഇവര്‍ ഡോക്ടര്‍, ജഡ്ജി, എഞ്ചിനീയര്‍ എ്ന്നീ പദവികളില്‍ ശോഭിയ്ക്കുന്നവരുമാകും. 5, 10, 14, 23 തീയതികള്‍ ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന തീയതിയാണ്. സൂക്ഷ്മബുദ്ധിയുള്ളവരാണ് ഇക്കൂട്ടര്‍.ജോലിയെ ഇഷ്ടപ്പെട്ടാല്‍ ഇത് പെട്ടെന്നു പഠിച്ചെടുക്കുന്ന, മിടുക്കു കാണിയ്ക്കുന്ന പ്രകൃതക്കാര്‍. ഏതു ഗ്രൂപ്പിനൊപ്പവും ജോലി ചെയ്യാന്‍ കഴിയുന്നവരാണ് ബുധനാഴ്ചക്കാര്‍ എന്നാല്‍ ചിലപ്പോള്‍ വേണ്ട രീതിയി്ല്‍ ആസൂത്രണമില്ലാത്തവരും.

RELATED ARTICLES  സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2019 ഡിസംബർ 9 മുതൽ 15 വരെയുള്ള നക്ഷത്രഫലങ്ങൾ

വ്യാഴാഴ്ച
‌വ്യാഴാഴ്ച ജനിച്ചവര്‍ക്ക് 18 വയസിനു ശേഷം ഭാഗ്യം വരുമെന്നാണ് ജ്യോതിഷം പറയുന്നത്. ശാന്തപ്രകൃതമുള്ള ഇവര്‍ തങ്ങളെ ഉപദ്രവിയ്ക്കുന്നവരോടു പോലും സ്‌നേഹത്തോടെ പെരുമാറുന്നവരുമാണ്. ക്ഷമാശീലം ഏറെയുള്ള ഇക്കൂട്ടര്‍ മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരുമാണ്. വാശിയുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലാണ്. 3, 6, 9, 12, 15, 18, 21, 24, 27, 30 തീയതികള്‍ ഇവര്‍ക്കു ഭാഗ്യദായകമാണ്. വ്യാഴാഴ്ച ജനിച്ചവര്‍ ആകര്‍ഷണം കൂടുതലുള്ളവരാരിയിക്കും. നേതൃഗുണമുള്ളവര്‍. ലക്ഷ്യം കാണുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഇവര്‍ ശുഭാപ്തി വിശ്വാസക്കാരുമായിരിയ്ക്കും. ബഹുമാനം അര്‍ഹിയ്ക്കുന്നവര്‍ക്ക് അതു നല്‍കുന്നവര്‍. ചുറു ചുറുക്കുള്ളവരും പ്രസന്നവദനരുമായിരിക്കും. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതമാണ് ഇവരുടെത്.

വെള്ളിയാഴ്ച
വെള്ളിയാഴ്ച ജനിച്ചവര്‍ക്ക് 22 വയസിനു ശേഷം ഭാഗ്യമുണ്ടാകും. പറഞ്ഞ വാക്കു പാലിയ്ക്കുന്ന ഇക്കൂട്ടര്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്നതില്‍ ഏറെ മിടുക്കരാണ്. സുഹൃത്തുക്കളെ വളരെ ശ്രദ്ധിച്ചു തെരഞ്ഞെടുക്കുന്നവര്‍. ഇവര്‍ക്ക് 4, 8, 13, 17, 26, 31 തീയതികള്‍ ഭാഗ്യദായകമാണ്. വെള്ളിയാഴ്ച ജനിച്ചവര്‍ ഏറെ ബുദ്ധിയുള്ളവരായിരിയ്ക്കും. ആത്മീയ കാര്യങ്ങളോട് താല്‍പര്യമുള്ളവര്‍. എന്നാല്‍ തിരിച്ചടികളില്‍ പതറി നില്‍ക്കുന്ന പ്രകൃതക്കാര്‍. കഴിഞ്ഞു പോയ പരാജയങ്ങളെക്കുറിച്ചു വിഷമിയ്ക്കുന്നവര്‍. ചുറ്റുമുള്ള കാര്യങ്ങളെ നിരീക്ഷിക്കാൻ മിടുക്കരാണ്. ഭാഗ്യമുള്ളവരാണ്.

ശനിയാഴ്ച
ശനിയാഴ്ച ജനിച്ചവര്‍ കഠിനപ്രയത്‌നമുള്ളവരാണ്. മറ്റുള്ളവരെ ബഹുമാനിയ്ക്കുന്ന ഇക്കൂട്ടര്‍ സ്‌നേഹിയ്ക്കുന്നവരെ അങ്ങേയറ്റം തിരിച്ചു സ്‌നേഹിയ്ക്കുന്നവരുമാകും. 4, 8, 13, 17, 26, 31 തീയതികള്‍ ഇവര്‍ക്കു ഭാഗ്യമാണ്. സമൂഹത്തിന് നല്ലതു ചെയ്യുവാന്‍ താല്‍പര്യമുള്ള ഇക്കൂട്ടര്‍ക്ക് 22 വയസിനു ശേഷം ഭാഗ്യം എത്തിച്ചേരും. കാര്യങ്ങള്‍ പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കുന്ന ഇക്കൂട്ടര്‍ രാഷ്ട്രീയത്തില്‍ ശോഭിയ്ക്കുകയും ചെയ്യും. ശനിയാഴ്ച ജനിച്ചവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിയ്ക്കും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ അല്‍പം പ്രൗഢിയും ഗമയുമെല്ലാം കാണിയ്ക്കുന്ന തരമായിരിയ്ക്കും. നിങ്ങളുടെ രൂപത്തെപ്പറ്റി അല്‍പം അഹങ്കാരമുള്ള ഇവര്‍ അണിഞ്ഞൊരുങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കും. വിശ്വസിയ്ക്കാവുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍ കൂടിയായിരിയ്ക്കും നിങ്ങള്‍. ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വികാരഭരിതരാണ്. ചിത്രരചനയിൽ താത്പര്യമുള്ളവരാണ്.

[yuzo_related]

CommentsRelated Articles & Comments