മലയാളം ഇ മാഗസിൻ.കോം

ഇവർ സുഹൃത്തുക്കൾക്കു വേണ്ടി എന്തും ചെയ്യും, അറിയൂ ഈ ദിവസം ജനിച്ചവരുടെ സവിശേഷതകളും രഹസ്യങ്ങളും

ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനിച്ച ദിവസം മാത്രം നോക്കി അയാളുടെ സ്വഭാവവും ഭാവിയുമൊക്കെ പറയാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരോ ദിവസത്തിൽ ജനിക്കുന്നവർക്കും ജനിക്കുന്ന ദിവസത്തിനനുസരിച്ച്‌ ചില പ്രത്യേകതകൾ ഉണ്ടാകും എന്നാണ്‌ ജ്യോതിഷത്തിൽ പറയുന്നത്‌. ഈ പ്രത്യേകതകൾ ഒരാളുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും അറിയാനുമാകും.

ഞായറഴ്ച ദിവസമാണോ നിങ്ങൾ ജനിച്ചത്‌ ? ഞായറാഴ്ച ദിവസം ജനിച്ചവർ മുൻകോപക്കാരായിരിക്കും എന്നാണ്‌ ജ്യോതിഷം പറയുന്നത്‌. മുൻകോപം അവരുടെ ജീവിതത്തിലെ എല്ലാ മേഖലയെയും സ്വാധീനിക്കും. കുറച്ചു സൗഹൃദങ്ങൾ മാത്രമേ ഇത്തരക്കാർക്ക്‌ ഉണ്ടാകു. എന്നാൽ ആ സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യുന്നവരായിരിക്കും. പ്രിയപ്പെട്ടവരും ബന്ധുക്കളും എപ്പോഴും ചുറ്റും വേണം എന്ന്‌ ആഗ്രഹിക്കുന്നാവരാണ്‌ ഞായറാഴ്ച ദിവസത്തിൽ ജനിച്ചവർ. ആരെയും കണ്ണടച്ച്‌ വിശ്വസിക്കാൻ ഇവർ തയ്യാറാവില്ല. വഞ്ചിക്കുമോ എന്ന്‌ സംശയം തോന്നുന്ന സൗഹൃദങ്ങൾ തുടക്കത്തിൽ തന്നെ ഉപേക്ഷിക്കും. നേതൃനിരയിൽ തിളങ്ങുന്നവരായിരിക്കും ഇവർ. സ്വന്തം പ്രയത്നത്താൽ വിജയം കൈവരിക്കാനും മികച്ച നിലയിലെത്താനും ഞായറാഴ്ച ജനിച്ചവർക്ക്‌ സാധിക്കും.

മറ്റ്‌ ദിവസങ്ങളിൽ ജനിച്ചവരെക്കുറിച്ച്‌ അറിയൂ.

തിങ്കളാഴ്ച ജനിച്ചയാള്‍ മറ്റുള്ളവരോട് ദയ കാണിക്കുന്നവരും സ്വയം പ്രചോദനം നേടി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. വളരെ സൗമ്യമായി മാത്രമേ ഇവര്‍ മറ്റുള്ളവരോട് പെരുമാറുകയുള്ളൂ. സന്തോഷത്തെയും സങ്കടത്തേയും ഒരുപോലെ കാണാനുള്ള മനസ്സ് ഇവര്‍ക്കുണ്ടാവും. സ്കൂള്‍ പഠനകാലത്ത് പഠനത്തെ വെറുക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഭാവിയില്‍ വളരെയധികം അറിവാന്‍ നേടാന്‍ ഇവര്‍ക്കു സാധിക്കും.

ചൊവ്വാഴ്ച ജനിച്ചവര്‍ വലിയ ദേഷ്യക്കാരായിരിക്കും. മറ്റുള്ളവരുമായി എപ്പോഴും തര്‍ക്കിക്കുന്നവരായിരിക്കും ഇവര്‍. ഇതുകാരണം ആരുമായും അധികകാലം നല്ല ബന്ധം പുലര്‍ത്താന്‍ ഇവര്‍ക്കു സാധിക്കില്ല. സുഹുത്തുക്കളുമായി മാത്രമല്ല ബന്ധുക്കളുമായും നാട്ടുകാരുമായിട്ടുമെല്ലാം ഇവര്‍ക്ക് അത്ര നല്ല ബന്ധമല്ല ഉണ്ടാവുക. മാത്രമല്ല വലിയ സ്വാര്‍ഥര്‍ കൂടിയായിരിക്കും ചൊവ്വാഴ്ച ജനിച്ചവര്‍.

ആത്മീയ കാര്യങ്ങളോടും വലിയ താല്‍പ്പര്യം കാണിക്കുന്ന തികഞ്ഞ മതവിശ്വാസികളായിരിക്കും ബുധനാഴ്ച ജനിക്കുന്നവര്‍. അമിതമായ ദൈവഭയമുള്ളതിനാല്‍ ഇക്കൂട്ടര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയോ ചിന്തിക്കുകയോ ഇല്ല. ശാന്തരും ദയാലുക്കളുമായ ഇവര്‍ രക്ഷിതാക്കളോട് വളരെയേറെ ബഹുമാനം നല്‍കുന്നവരാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയും പ്ലാനിങുമുള്ള ഇവരെ കബളിപ്പിക്കുക എളുപ്പമല്ല.

വളരെ ബുദ്ധിശാലികളായിരിക്കും വ്യാഴാഴ്ച ജനിക്കുന്നവര്‍. മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരുമായിരിക്കും ഇവര്‍. പ്രതിസന്ധി ഘട്ടങ്ങളെ ബുദ്ധി കൊണ്ട് സമര്‍ഥമായി മറികടക്കാന്‍ പ്രത്യേക മിടുക്ക് തന്നെ ഇവര്‍ക്കുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ഒപ്പം ജോലി ചെയ്യുന്നവരില്‍ നിന്നുമെല്ലാം വലിയ സ്‌നേഹവും പിന്തുണയുമാണ് ഇവര്‍ക്കു ലഭിക്കുക. മാത്രമല്ല ഇക്കൂട്ടര്‍ ഭാഗ്യശാലികളുമായിരിക്കും.

എപ്പോഴും പ്രസന്നവദനായിരിക്കും വെള്ളിയാഴ്ച ജനിക്കുന്നവര്‍. ജീവിതത്തില്‍ എല്ലായ്‌പ്പോഴും സന്തോഷവാന്‍മാരായി കാണപ്പെടുന്ന ഇവരെ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും എളുപ്പം തിരിച്ചറിയാനാവും. വാക്ചാതുരിയിലൂടെ തനിക്കു ചുറ്റുമുള്ളവരെ സ്വാധീനിക്കാനുള്ള മിടുക്കും ഇവര്‍ക്കുണ്ട്. വലിയ പ്രശ്‌നങ്ങള്‍ പോലും ഇവരെ തളര്‍ത്തില്ല. കാരണം അത്രയേറെ ക്ഷമയോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ വെള്ളിയാഴ്ച ജനിക്കുന്നവര്‍ക്കാവും.

കൃഷി, വ്യവസായം, ശാസ്ത്രം എന്നിവയില്‍ വളരെയധികം താല്‍പ്പര്യമുള്ളവരായികിക്കും ശനിയാഴ്ച ജനിക്കുന്നവര്‍. യുവത്വ കാലത്ത് പല പ്രതിസന്ധികളെയും ഇവര്‍ക്കു നേരിടേണ്ടിവരും. എന്നാല്‍ ജീവിതം കൂടുതല്‍ മുന്നോട്ടു പോവുമ്പോള്‍ എല്ലാത്തിനെയും വളരെ ശ്രദ്ധയോടെ ഇവര്‍ നേരിടും. രക്ഷിതാക്കളുമായും ബന്ധുക്കളുമായും അത്ര നല്ല ബന്ധം പുലര്‍ത്താന്‍ ഇവര്‍ക്കു സാധിക്കില്ല.

Staff Reporter