മലയാളം ഇ മാഗസിൻ.കോം

പ്രളയ ശേഷം \’പണി\’ കിട്ടാതിരിക്കാൻ ഒരു കാരണവശാലും ഈ സാധനങ്ങൾ വാങ്ങരുത്‌, മാത്രമല്ല ഇനി ഒരു കരുതലും വേണം!

ഒരു മഹാപ്രളയം സൃഷ്ടിച്ച നാശക്കെടുതിയിൽ നിന്നും കേരളം പതുക്കെ ഉയിർത്ത് എഴുന്നേൽക്കുകയാണ്. ഇന്നലെ വരെ ഉണ്ടും ഉറങ്ങിയും സുഭിക്ഷമായി കഴിഞ്ഞ വീടുകൾ പോലും ഇന്ന് താമസയോഗ്യമല്ലാതെ ആയി കഴിഞ്ഞിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്കു ഭൂരിഭാഗം ആളുകളും മടങ്ങിതുടങ്ങി.

\"\"

വെള്ളം പൂർണ്ണമായും ഒഴിഞ്ഞു തുടങ്ങി എങ്കിലും വീടുകൾ പൂർവ്വ സ്ഥിതി ആകണം എങ്കിൽ ഇനിയും അഹോരാത്രം കഷ്ടപ്പെട്ടെ മതിയാവൂ. വീടിനുള്ളിൽ അടിഞ്ഞു കൂടിയ ചെളിയും അഴുക്കും എങ്ങനെ വൃത്തിയാക്കാം എന്നത്തോടൊപ്പം പലരെയും അലട്ടുന്ന പല പ്രശ്നങ്ങളും ഉണ്ട്. അതിൽ തന്നെ ഏറ്റവും വലിയ പ്രശ്നം ആണ് പ്രളയത്തിൽ അകപ്പെട്ട വാഹനങ്ങൾ ഇനി എന്ത് ചെയ്യും എന്ന ചിന്ത. ഇതേക്കുറിച്ച്‌ ബിനീഷ്‌ പനചിങ്കൽ ഫേസ്ബുക്കിൽ കുറിച്ച ചിന്തിക്കേണ്ട ഒരു പോസ്റ്റ്‌ വായിക്കാം.

\"\"

പ്രളയം കഴിഞ്ഞതിനാൽ ഇനി ഏറ്റവും അധികം ജാഗ്രത വേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം സെക്കന്റ് ഹാന്‍ഡ് വാഹന വിപണി ഉണര്‍ന്നു കഴിഞ്ഞു എന്നതാണ്. ആലപ്പുഴ, കുട്ടനാട്, റാന്നി, ചെങ്ങുന്നുര്‍, എർണാകുളം തുടങ്ങിയ പ്രദേശത്ത് നിന്നും ഇത്തരം സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങാതിരിക്കുന്നതാണ് ഉചിതം. പ്രളയത്തിൽ അകപ്പെട്ട് മോശമായ അവസ്‌ഥയിൽ ആയ ഇത്തരം വാഹനങ്ങൾ വാങ്ങുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ആയിരിക്കും ചെയ്യുന്നത്. കുറഞ്ഞ വിലക്ക് കിട്ടുന്നത് ആയത് കൊണ്ട് ഇവ നന്നാക്കി എടുക്കാം എന്നൊക്കെ വിചാരിച്ച് എടുക്കുന്നവർക്ക് അത് വലിയ ഒരു മണ്ടത്തരം ആയിരിക്കും.

\"\"

അടുത്തത് കൊച്ചിയിലെ ഫ്ലാറ്റ്, വില്ല എന്നിവ ആണ്‌. ഇവ ഒന്നും ഫ്രി ആയി കിട്ടിയാൽ പോലും ഇന്നത്തെ സാഹചര്യത്തിൽ വാങ്ങരുത്. പുഴ, തോട് എന്നിവയ്ക്ക് അടുത്തുള്ള താമസക്കാർ ഒരു സാധാരണ വള്ളമോ കാറ്റ് വീര്‍പ്പിക്കുന്ന റബര്‍ വള്ളങ്ങളോ വാങ്ങുന്നത് നല്ലതാണ്. സര്‍ക്കാര്‍ ജല പാത ക്ലിയര്‍ ചെയ്യും എന്നു ഉറപ്പായതിനാൽ ഇത് തീർച്ചയായും ഉപകാരപ്പെടും.

പ്രളയത്തിൽ അകപ്പെട്ട വീടുകളിലെ വില കുടിയ ടി വി, ഫ്രിഡ്ജ് എന്നിവ വാങ്ങാതെ വില കുറഞ്ഞതോ, ഡാമേജ്‌ ഇന്‍ഷുറന്‍സ്, EMV ഇന്‍ഷുറന്‍സ് ഒക്കെ ഉള്ളതോ ആയവ വാങ്ങുവാൻ ശ്രദ്ധിക്കണം. ഇനി മുതൽ വീടിന് പെയിന്റ് അടിക്കുന്നവർ ഒരു വര്‍ഷം മാത്രം മുന്നില്‍ കണ്ടു വില കുറഞ്ഞ പെയിന്റ് അടിക്കുന്നത് ആവും ഉത്തമം.

\"\"

കൂടാതെ മഴ ആകുന്നതിനു മുന്‍പേ ആടും മാടും ഒക്കെ പോലെയുള്ള വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ വില്‍ക്കുക. ചെറിയ ആട്ടിന്‍കുട്ടി, പശുക്കിടാവ് പോലെ ഉള്ളതിനെ മാത്രം അവശേഷിപ്പിക്കുക. കോഴികളെ വളർത്തുന്നവർ മെയ്‌ മാസം ആകുമ്പോള്‍ തന്നെ അവയെ വിൽക്കാൻ ശ്രമിക്കണം. കൂടാതെ മെയ് മാസം മുതൽ കയ്യിൽ പൈസ കരുതുന്ന ശീലം മാറ്റി ബാങ്കില്‍ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുക.

\"\"

കൂടാതെ സ്വര്‍ണം, വെള്ളി ചെമ്പ് പാത്രം ഒരു കാരണവശാലും വാങ്ങരുത്. ആവശ്യമെങ്കിൽ ഒരു വലിയ ചെമ്പ് മാത്രം വാങ്ങി സൂക്ഷിക്കുക. അതുപോലെ ആലപ്പുഴ, കുട്ടനാട്, റാന്നി, ചെങ്ങുന്നുര്‍, എറാണാകുളം പ്രദേശത്തുള്ളവർ പരമാവധി താമസം ചങ്ങനാശേരി പോലെയുള്ള ഭാഗങ്ങളിലേക്ക് മാറ്റുക. ‍

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor