08
April, 2020
Wednesday
06:18 PM
banner
banner
banner
banner

രജിത്കുമാർ പുറത്ത്‌, ഒപ്പം ബിഗ്ബോസ്‌ മലയാളം സീസൺ 2 നിർത്താൻ ഒരുങ്ങി ചാനൽ

ഒടുവിൽ ആ തീരുമാനവും വരുന്നു. മലയാളത്തിൽ ജനപ്രീതിയേക്കാൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച റിയാലിറ്റി ഷോ ആയ ബിഗ്ബോസ്‌ സീസൺ 2 നിർത്താൻ ഒരുങ്ങുന്നു.

രാജ്യവ്യാപകമായി കൊ വി ഡ്‌ രോഗബാധയെ തുടർന്നാണ്‌ ഏഷ്യാനെറ്റിൽ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ്‌ ബോസ്‌ മലയാളം സീസൺ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ്‌ ഉടൻ തന്നെയുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. 300 പേരോളം അണിയറയിൽ പ്രവർത്തിക്കുന്ന ബിഗ്ബോസ്‌ ഷോയിൽ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ്‌ തീരുമാനം എന്നാണ്‌ സൂചന. നേരത്തെ കൊ വൈറ സിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന്‌ നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചിരുന്നു.

എൻഡെമോൾ ഷൈൻ ഇന്ത്യയിലെ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊ വൈറ സിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്‌, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു.

വൈറ സിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്‌ തീരുമാനം. ഇതുവരെ കംബനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്‌ ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു. എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങൾക്ക്‌ വിനോദവുമായി വൈകാതെ തിരിച്ചെത്താനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു, എൻഡെമോൾഷെൻ പറഞ്ഞു. ഈ പാശ്ചത്തലത്തിലാണ്‌ മലയാളത്തിലെ സീസൺ 2 വിനും തിരശ്ശീല വീഴുന്നത്‌. മോഹൻലാൽ അവതാരകനായ ബിഗ്ബോസ്‌ മലയാളം സീസൺ 2, 70 ദിവസത്തോളം പിന്നിട്ടു കഴിഞ്ഞു.

അതേ സമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി രജിത്കുമാർ എന്ന മത്സരാർത്ഥി പുറത്തായതുമായി ബന്ധപ്പെട്ട്‌ വലിയ വിവാദങ്ങളാണ്‌ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നടക്കുന്നത്‌. ഒരു വിഭാഗം ആരാധകർ ചാനലിനും പ്രോഗ്രാം അവതാരകൻ മോഹൻലാലിനും എതിരെ രംഗത്ത്‌ വന്നിരുന്നു. റിയാലിറ്റി ഷോ നിർത്തലാക്കുന്നതോടെ വിവാദങ്ങളും അവസാനിക്കുമെന്ന് കരുതാം.

Comments

comments

[ssba] [yuzo_related]

CommentsRelated Articles & Comments