26
February, 2018
Monday
04:53 AM
banner
banner
banner

ഇത്‌ അവർക്കുള്ള ചുട്ട മറുപടി: കട്ട സപ്പോർട്ടുമായി ആരാധകരും ഭാവനയ്ക്കൊപ്പം

മലയാളത്തിന്റെ പ്രിയപ്പെട്ട താരം കന്നഡത്തിന്റെ മരുമകളാകാൻ പോവുകയാണ്. മലയാളികൽ ഏറെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് നടി ഭാവനയുടേത്‌. എന്നാൽ ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ അടുത്തിടെ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. കന്നട നടനും നിര്‍മ്മാതാവുമായ നവീനുമൊത്തുള്ള ഭാവനയുടെ വിവാഹം അകാരണമായി നീട്ടിവെച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാലിത് അടിസ്ഥാനരഹിതമാണെന്ന് ഭാവനയുടെ കുടുംബാംഗം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രതിശ്രുത വരനുമൊപ്പമുള്ള പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ഭാവന പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നവീനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ് നിറമുള്ള സാരിയില്‍ അതി സുന്ദരിയായി ഭാവനയും അത്രതന്നെ ഭംഗിയില്‍ നവീനും നില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പരസ്പരം നോക്കി നിറഞ്ഞു ചിരിച്ചുകൊണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. പ്രണയാതുരമായ ചിത്രം പോലെ ഇരുവരും എപ്പോഴും സന്തോഷത്തിലായിരിക്കട്ടെ എന്നും ആരാധകര്‍ ആശംസിച്ചു. നവീനൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനു മുന്‍പും ഭാവന പങ്കു വെച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിന് വലിയ പ്രശംസയാണ് കിട്ടുന്നത്.

കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനുമായി നാല് വര്‍ഷമായി പ്രണയത്തിലാണ് ഭാവന. വളരെ സ്വകാര്യമായിട്ടായിരുന്നു ഭാവനയുടെ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നത്. ചടങ്ങില്‍ മഞ്ജു വാര്യരും ഭാവനയുടെയും നവീന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നിശ്ചയം നടന്നിരുന്നു എങ്കിലും വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ല. വിവാഹം വൈകാതെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത് എന്ന് കുടുംബാംഗം പറഞ്ഞിരുന്നു. ഏതായാലും നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കു ചുട്ട മറുപടിയാണ് ഭാവനയുടെ പുതിയ ചിത്രം.

RELATED ARTICLES  മധു എന്റെ അനുജനാണ്: കൊല്ലപ്പെട്ട കാടിന്റെ മകനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ കുറിപ്പ്‌!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments