മലയാളം ഇ മാഗസിൻ.കോം

താനിപ്പോൾ ഏറെ സന്തോഷവതിയാണെന്ന്‌ നടി ഭാവന, അതിനുള്ള കാരണവും താരം വെളിപ്പെടുത്തി!

മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെന്ന് നടി ഭാവന. നല്ല ഓഫറുകള്‍ വന്നാല്‍ ചെയ്യുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ദുബായില്‍ ഒരു വസ്ത്രസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഭാവന. താനിപ്പോള്‍ സന്തോഷവതിയാണെന്നും ഭാവന പറഞ്ഞു. എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

നവാഗതസംവിധായകന്‍ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം \’ആദ\’മാണ് ഭാവനയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പമാണ് എത്തിയത്. \’ആദ\’ത്തിന്റെ സ്‌കോട്ട്‌ലന്‍ഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നല്‍കിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

മലയാള സിനിമയിൽ തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യമൊന്നും നടിമാർക്കില്ലെന്നും നേരത്തെ മറ്റൊരു അഭിമുഖത്തിൽ ഭാവന വ്യക്തമാക്കിയിരുന്നു. സിനിമയിൽ നടിമാരേ ആവശ്യമില്ലെന്ന നിലാപാടാണ് പലർക്കും. സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തിലും മറ്റും നായകൻ ആരാണെന്ന കാര്യം മാത്രമാണ് പരിഗണനയിൽ വരുന്നത്. എല്ലായ്പോഴും നായികമാർക്ക് രണ്ടാംസ്ഥാനമാണുള്ളത്.

\"\"

തന്‍റെ സിനിമകൾ സൂപ്പർഹിറ്റ് ആയപ്പോഴും തനിക്ക് കൂടുതൽ പ്രതിഫലമൊന്നും ആരും ഓഫർ ചെയ്തിട്ടില്ലെന്നും ഭാവന വെളിപ്പെടുത്തി. തന്‍റെ കരിയറിൽ സൂപ്പർ ഹിറ്റായിട്ടുള്ള സിനിമകൾ ധാരാളമുണ്ടെങ്കിലും അതൊന്നും തനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഭാവന പറഞ്ഞു, പതിനഞ്ചാം വയസ്സിൽ സിനിമയിലെത്തിയ ആളാണ് താൻ. വിവാഹത്തിന് ശേഷവും അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാവന പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആളാണ് വരനായ കന്നഡ പ്രൊഡ്യൂസർ നവീൻ. എന്‍റെ എല്ലാ സംരഭങ്ങളിലും അദ്ദേഹം പിന്തുണച്ചിട്ടുണ്ടെന്നും ഭാവന പറഞ്ഞു.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com

bhavana-about-happiness

Staff Reporter