19
August, 2018
Sunday
11:05 AM
banner
banner
banner

ജവാനും സൽസക്കും വിട: ഇനി കിട്ടും നല്ല ‘ഒറിജിനൽ വിദേശി’ ബിവറേജസിൽ നിന്നും, പക്ഷെ വില കേട്ട്‌ ആരും ഭയപ്പെടരുത്‌!

മദ്യപാനം ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരം!

കേരളത്തിൽ വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പന തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഉണ്ടായിരുന്ന പരാമർശത്തിന് തീരുമാനം ആയിരിക്കുകയാണ്.

ജൂലൈ ഒന്നു മുതൽ കേരളത്തിലേക്ക് ഇനി വിദേശ നിർമ്മിത വിദേശമദ്യങ്ങളും എത്തി തുടങ്ങും. നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചതോടെ വിദേശ മദ്യത്തിന്‍റെ (എഫ്എംഎഫ്എല്‍) വില്‍പ്പന തുടങ്ങുന്നതിൽ ഇനി തടസങ്ങൾ ഒന്നും ബാക്കിയില്ല. ഇത് സംബന്ധിച്ച അനുമതി നൽകുന്നതിനായി 1953 ലെ ഫോറിന്‍ ലിക്കര്‍ റൂള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുകയാണ്.

സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍റെ 75 പ്രീമിയം, സെല്‍ഫ് സെര്‍വിങ് ഔട്ട്ലെറ്റുകള്‍ വഴിയാവും കേരളത്തിലേക്ക് ആദ്യഘട്ടത്തില്‍ വിദേശ നിർമ്മിത ബ്രാന്‍ഡുകളുടെ വില്‍പ്പന തുടങ്ങുന്നത്. 17 വിദേശ മദ്യ കമ്പനികളാണ് തങ്ങളുടെ 228 ബ്രാന്‍ഡുകള്‍ കേരളത്തിൽ വില്‍ക്കാന്‍ അനുവാദം ചോദിച്ച് രംഗത്തെത്തിയത്. ഇതിൽ നിന്നും പൂർണ്ണമായ രേഖകള്‍ സമര്‍പ്പിച്ച ഒന്‍പത് കമ്പനികള്‍ക്കാള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്ക് മദ്യം എത്തിക്കാൻ ഉള്ള അനുമതി നല്‍കിയിരിക്കുന്നത്.

നടപടികൾ പൂർത്തിയാകുന്ന ക്രമത്തിൽ തുടര്‍ന്ന് പൂർണ്ണമായ രേഖകള്‍ നല്‍കുന്ന മുറയ്ക്ക് മറ്റുളളവർക്കും അനുമതി നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയുളളതായാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിദേശ മദ്യം കേരളത്തിലേക്ക് ഒഴുക്കുന്നത് വഴി വന്‍ നികുതി വരുമാന വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യ വിൽപ്പനയ്ക്കായി ആദ്യഘട്ട അനുമതി ലഭിച്ച കമ്പനികളില്‍ നിന്ന് നൂറിലേറെ ബ്രാന്‍ഡുകള്‍ ജൂലൈ ഒന്ന് മുതല്‍ കേരളത്തിലെ ബിവറേജസ് ഔട്ലെറ്റുകൾ വഴി ലഭ്യമായി തുടങ്ങും.

വിദേശ കമ്പനികളോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത് 25,000 കെയ്സ് മദ്യവും 4,000 കെയ്സ് വൈനുമാണ്. ലണ്ടന്‍ ബ്രാന്‍ഡുകൾ ആയ വിദേശമദ്യം ആവും കേരളത്തിലേക്ക് ആദ്യം എത്തുന്നത്. ഒരു ലിറ്ററിന് 2,500 രൂപ മുതല്‍ 54,000 രൂപ വരെ വില വരുന്നവയാവും കേരളത്തിൽ ആദ്യം വിൽപ്പനയ്ക്ക് എത്തുന്ന വിദേശ മദ്യങ്ങൾ.

ചില വിദേശ കമ്പനികള്‍ കേരളത്തിലെ മദ്യവില്പനയുടെ മാർക്കറ്റ് പിടിച്ചടക്കാൻ 1,500 രൂപയുടെ അരലിറ്റര്‍ ബോട്ടിലുകളും വില്‍പ്പനയ്ക്കെത്തിക്കുന്നുണ്ട്. പ്രമുഖ മദ്യ ബ്രാന്‍ഡുകളായ ജോണി വാക്കര്‍, ക്യാപ്റ്റന്‍ മോര്‍ഗന്‍, സ്മിര്‍നോഫ് തുടങ്ങിയവയുടെ ഉല്‍പ്പാദകരായ ഡിയാജിയോയുടെ പുതിയ ബ്രാന്‍ഡുകളും കേരളത്തിലേക്ക് ഒഴുകാൻ ഒരുങ്ങുകയാണ്.

മദ്യപാനം ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരം!

RELATED ARTICLES  കേരളത്തിന് ആശ്വാസം, മഴയുടെ തീവ്രത കുറയും, പക്ഷെ ന്യൂനമർദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറുന്നു!
[yuzo_related]

Comments



Related Articles & Comments