മലയാളം ഇ മാഗസിൻ.കോം

2015ലെ ഏറ്റവും മികച്ച 26 ഗാനങ്ങളുമായി \”ബെസ്റ്റ്‌ ഓഫ്‌ ബെറ്റ്സ്‌\”

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, കഴിഞ്ഞ വർഷത്തിലെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങളുടെ ഓർമ്മ പുതുക്കി കൊണ്ട് \’Muzik247 ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015\’ എന്ന സിനിമാഗാനങ്ങളുടെ കളക്ഷൻ റിലീസ് ചെയ്തു. 2015ൽ Muzik247 പുറത്തിറക്കിയ ഗാനങ്ങളിൽ ഏറ്റവും ജനപ്രിയമായവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മലയാള ചലച്ചിത്ര സംഗീതത്തിന് അവിസ്മരണീയമായ ഒരു വർഷമായിരുന്നു 2015. \’ഒരു വടക്കൻ സെൽഫി\’യിലെ\”എന്നെ തല്ലേണ്ടമ്മാവാ\” യുവജനങ്ങളുടെ മനസ്സിൽ വളരെ പെട്ടെന്നാണ് സ്ഥാനം പിടിച്ചത്. \’പ്രേമം\’ത്തിലെ ഗാനങ്ങൾ സിനിമയുടെ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. അതോടൊപ്പം \”മലരേ\” എന്ന ഗാനം വൈറൽ ആവുകയും ചെയ്തു. \’കുഞ്ഞിരാമയണം\’ത്തിലെ \”സൽസ\” പുറത്ത് വന്നപ്പോൾ യൂട്യൂബ് ഇന്ത്യയുടെ സംഗീതവിഭാഗത്തിൽ ഏറ്റവും പ്രചാരം നേടിയ രണ്ടാമത്തെ ഗാനമായി മാറി. തൃശൂർ ഭാഷ നിറഞ്ഞു നിന്ന \”വാസൂട്ടൻ\” എന്ന് തുടങ്ങുന്ന \’ജമ്നപ്യാരി\’യിലെ ഗാനം ചെറുപ്പക്കാർക്കിടയിൽ തൽക്ഷണം ഹിറ്റായി. എണ്‍പതുകളുടെ നൊസ്റ്റാൾജിയ പുറത്തു കൊണ്ടു വന്നു \’കോഹിനൂർ\’ലെ \”ഹേമന്തമെൻ\” എന്ന ഗാനം. ഏറ്റവും അടുത്തായി \’ചാർലി\’യിലെ ഗാനങ്ങൾ റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറിൽ തന്നെ ഒരു ലക്ഷം വ്യൂസ് നേടി.

ലേബലിന്റെ കഴിഞ്ഞ വർഷത്തിലെ മ്യൂസിക് റിലീസുകളെ കുറിച്ച് Muzik247 ഹെഡ് ഓഫ് ഒാപറേഷൻസ്, ശ്രീ. സൈദ്‌ സമീർ പറഞ്ഞു, \”മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ എന്ന നിലയിൽ മികച്ച നിലവാരം പുലർത്തുന്ന സംഗീതം ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മലയാള ചലച്ചിത്രഗാന ശാഖക്ക് മഹത്തായൊരു നാഴികക്കല്ലായിരുന്നു 2015. ഒട്ടുമിക്ക ജനപ്രിയ ഗാനങ്ങളും Muzik247ലൂടെയാണ് പുറത്തിറങ്ങിയത് എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വർഷത്തേക്കാളും വലിയ പ്രഭാവം വിപണിയിൽ ഉണ്ടാക്കുകയാണ് ഇനി ഞങ്ങളുടെ ലക്ഷ്യം.\”

Muzik247 ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015 (പ്രത്യേക ക്രമത്തിൽ അല്ല):
1. മലരേ (പ്രേമം)
2. പുലരികളോ (ചാർലി)
3. എന്നെ തല്ലേണ്ടമ്മാവാ (ഒരു വടക്കൻ സെൽഫി)
4. ഹെമന്തമെൻ (കോഹിനൂർ)
5. പൊൻവെയിൽ വീഴവെ (ജോ ആൻഡ്‌ ദി ബോയ്‌)
6. ആലുവ പുഴ (പ്രേമം)
7. അകലെ (ചാർലി)
8. സൽസ (കുഞ്ഞിരാമായണം)
9. വാസൂട്ടൻ (ജമ്നാപ്യാരി)
10. വരൂ പോകാം പറക്കാം (റാണി പത്മിനി)
11. എന്താണ് ഖൽബേ (KL10 പത്ത്)
12. ഒരു കരി മുകിലിന് (ചാർലി)
13. പുതുമഴയായ് (ചാർലി)
14. ചുന്ദരി പെണ്ണെ (ചാർലി)
15. ഡും ഡും ഡും (കോഹിനൂർ)
16. തുമ്പ പൂവേ സുന്ദരി (കുഞ്ഞിരാമായണം)
17. ഏതോ തീരങ്ങൾ (ഇവിടെ)
18. തേൻ നിലാ (നീന)
19. പതിവായി ഞാൻ (പ്രേമം)
20. നീലാംബലിൻ (ഒരു വടക്കൻ സെൽഫി)
21. കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കൻ സെൽഫി))
22. രാത്രി മുല്ല തൻ (ലൈലാ ഓ ലൈലാ)
23. ഒരു വേനൽ കാറ്റായി (കനൽ)
24. എന്റെ ജനലരികിൽ (സു.. സു… സുധി വാത്മീകം)
25. ചെന്താമര ചുണ്ടിൽ (സ്റ്റൈൽ)
26. ഒരു മകരനിലാവായ് (റാണി പത്മിനി)

Avatar

Staff Reporter