മലയാളം ഇ മാഗസിൻ.കോം

ഓരോ നാളുകാർക്കും ഏറ്റവും അനുയോജ്യരായ പങ്കാളികൾ ഏത്‌ രാശിക്കാരാണെന്ന് അറിഞ്ഞോളൂ

ഓരോ നാളുകാർക്കും രാശിക്കാർക്കും അനുയോജ്യരായ ചില രാശിക്കാരുണ്ട്‌. അവർ ചേരുമ്പോഴാണ്‌ ജീവിതത്തിൽ പോസിറ്റീവ്‌ ആയ ഫലങ്ങൾ ഉണ്ടാക്കുന്നത്‌. ജ്യോതിഷപ്രകാരം 12 രാശിക്കാർക്കും അനുയോജ്യരായ രാശിക്കാർ (നാളുകാർ) ആരെല്ലാമെന്ന് അറിഞ്ഞോളൂ.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അല്‍പം ക്രൂരസ്വഭാവക്കാരാണ് മേടം രാശിക്കാര്‍. മാനസികമായി വളരെയധികം കഠിനരാണ് എന്ന് കാണിക്കുന്നവരായിരിക്കും മേടം രാശിക്കാര്‍. എങ്കിലും ബന്ധങ്ങളില്‍ സ്ഥിരത പുലര്‍ത്തുന്നവരായിരിക്കും ഇവര്‍. ജീവിതം അവര്‍ക്ക് ഏത് പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെയും പോരാടാന്‍ പ്രാപ്തരാക്കുന്നു. കര്‍ക്കിടകം രാശിക്കാര്‍, മീനം രാശിക്കാര്‍ എന്നിവരാണ് ഇവര്‍ക്ക് ഏറ്റവും അനുയോജ്യരായ രാശിക്കാര്‍.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ചില സമയങ്ങളില്‍ ഏറ്റവും ധാര്‍ഷ്ട്യമുള്ളവരാണെന്ന് നമുക്ക് തോന്നും. പലപ്പോഴും മറ്റുള്ളവരുടെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇവര്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. പെട്ടെന്നൊരു മാറ്റം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്, എപ്പോഴെങ്കിലും കണ്ടുമുട്ടാന്‍ കഴിയുന്ന വിശ്വസ്തരായ ആളുകളെ തേടുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. ഇവരോട്‌ ഏറ്റവും നന്നായി യോജിക്കുന്ന രാശിക്കാര്‍ കര്‍ക്കിടകം രാശിക്കാരാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് അവരുടെ പുഞ്ചിരി തന്നെയാണ് മിഥുനം രാശിക്കാരെ സഹായിക്കുന്നത്. ഏറ്റവും വൈവിധ്യമാര്‍ന്ന ആളുകളില്‍ ഒന്നാണ് പലപ്പോഴും മിഥുനം രാശിക്കാര്‍. ചിലപ്പോള്‍ അമിതമായി സ്‌നേഹിച്ച് കൊ-ല്ലുകയും ചെയ്യുന്നു. മിഥുനം രാശിക്കാര്‍ക്ക് തുലാം രാശി കര്‍ക്കിടകം രാശി എന്നിവരാണ് ഏറ്റവും നന്നായി ചേരുന്നത്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഏറ്റവും ദയയുള്ള ആളുകളാണ് കര്‍ക്കിടകം രാശിക്കാര്‍. ചില സമയങ്ങളില്‍ അവര്‍ക്ക് ഒരു പരിധിവരെ സെന്‍സിറ്റീവ് ആകാന്‍ കഴിയുമെങ്കിലും മറ്റുള്ളവരോട് അല്‍പം സഹാനുഭൂതി കൂടുതലുള്ളവരായിരിക്കും ഈ രാശിക്കാര്‍. കര്‍ക്കിടകം രാശിക്കാരുമായി ഏറ്റവും അധികം ചേർന്നു നില്‍ക്കുന്നത് എപ്പോഴും ഇടവം, തുലാം രാശിക്കാരാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വളരെയധികം സ്വതന്ത്രമായി ചിന്തിക്കാന്‍ ശ്രമിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. വളരെയധികം വിശ്വസ്തരായവരായിരിക്കും. വളരെ ശക്തരായവരാണ്. ഒപ്പം അവരുടെ കഴിവിനെ തുല്യമായി പൊരുത്തപ്പെടുത്താന്‍ കഴിയുന്ന ഒരാളെയാണ് ഇവര്‍ തിരഞ്ഞെടുക്കുത്. വൃശ്ചികം, മിഥുനം രാശിക്കാരാണ് ഇവരുമായി ഏറ്റവും അധികം ചേർന്നു പോകുന്നത്‌

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കൂടുതല്‍ വിധേയത്വമുള്ളവരും സഹിഷ്ണുത പുലര്‍ത്തുന്നവരും ആയിരിക്കും കന്നി രാശിക്കാര്‍. അവരുടെ വികാരങ്ങളെല്ലാം ഒരേസമയം പ്രകടിപ്പിക്കാത്തതിനാല്‍ അവരെ മനസിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. എക്കാലത്തെയും ഏറ്റവും അര്‍പ്പണബോധമുള്ള, വികാരാധീനരായ പ്രണയിതാക്കളാണ് കന്നി രാശിക്കാര്‍. കന്നിരാശിക്കാരുമായി ഏറ്റവും അധികം ചേർന്നു പോകുന്നത്‌ മകരം, തുലാം രാശിക്കാരാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മറ്റെല്ലാ രാശിക്കാരില്‍ നിന്നും അല്‍പം മാറി ചിന്തിക്കുന്ന വ്യക്തികളാണ് തുലാം രാശിക്കാര്‍. വിജയം എങ്ങനെയാണെന്നതിനെക്കുറിച്ച് അവര്‍ക്ക് വളരെയധികം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടാവും. പ്രണയം ഇവര്‍ക്കെപ്പോഴും ഏറ്റവും മികച്ചത് തന്നെയായിരിക്കും. തുലാം രാശിക്കാരുമായി ഏറ്റവും അധികം ചേർന്നു പോകുന്നത്‌ ചിങ്ങം, ധനു രാശിക്കാരാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഏറ്റവും കൂടുതല്‍ വെല്ലുവിളി നിറഞ്ഞ വ്യക്തികളാണ് വൃശ്ചികം രാശിക്കാര്‍. വളരെയധികം പൊസസീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും വൃശ്ചികം രാശിക്കാര്‍. ഇത് കൂടാതെ വളരെയധികം സെന്‍സിറ്റീവ് ആയവരായിരിക്കും ഈ രാശിക്കാര്‍. മകരം, ചിങ്ങം രാശിക്കാരെയാണ് വൃശ്ചികം രാശിക്കാരുമായി ഏറ്റവും അധികം ചേർന്നു പോകുന്നവരായി കണ്ടെത്തിയിരിക്കുന്നത്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ലോകത്തിലെ ഏറ്റവും സാഹസികരായ ആളുകളാണ്‌ ധനുരാശിക്കാർ. ഒന്നിനൊടും ഭയമില്ലാതെ മുന്നോട്ട് പോവുന്ന ഇവര്‍ വളരെ പെട്ടെന്നാണ് സ്‌നേഹത്തില്‍ വീണ് പോവുന്നത്. ധനു രാശിക്കാരുമായി ഏറ്റവും അധികം ചേർന്നു പോകുന്നത്‌ കുംഭം, മേടം രാശിക്കാരാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാര്‍ എപ്പോഴും സ്‌നേഹവും അനുകമ്പയും ഉള്ള രാശിക്കാരാണ്. അവര്‍ വളരെ അന്തര്‍മുഖനാകാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളുണ്ട്, അത് ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വളരെയധികം ക്ഷമയുള്ള മകരം രാശിക്ക് പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരോട്‌ ഏറ്റവും നന്നായി ചേരുന്ന രാശിക്കാര്‍ എന്ന് പറയുന്നത് കന്നി രാശിയും മീനം രാശിയും ആണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഒരു സ്ഥലത്ത് കൂടുതല്‍ നേരം നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വ്യക്തികളാണ് കുംഭം രാശിക്കാര്‍. അറിവിനായി നിരന്തരം ദാഹിക്കുന്നവരാണ് ഈ രാശിക്കാര്‍. സര്‍ഗ്ഗാത്മകമാണ് ഇവരില്‍ എല്ലാ കാര്യവും. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്ഥലം നോക്കാത്തവരും ആണ്. കുംഭം രാശിക്കാരുമായി ഏറ്റവും അധികം ചേർന്നു പോകുന്നത്‌ മിഥുനവും തുലാം രാശിയും ആണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രാശികളില്‍ ഏറ്റവും വൈകാരികവും സെന്‍സിറ്റീവും ആണ് മീനം രാശിക്കാര്‍. ഇവരെ മനസ്സിലാക്കാന്‍ എപ്പോഴും ബുദ്ധിമുട്ടാണ്. ഏറ്റവും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന ഇവർ പങ്കാളികളോട് മധുരമായി ഇടപെടുന്നതിന് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. മീനം രാശിക്കാര്‍ക്ക് മകരം, കര്‍ക്കിടകം രാശിക്കാരാണ് ഏറ്റവും ഉത്തമം.

Avatar

Staff Reporter