മലയാളം ഇ മാഗസിൻ.കോം

ഈ 12 നാളുകാരെ വിട്ടുകളയരുത്‌, ഒന്നാം തീയതി ഇവർ വീട്ടിൽ കയറിയാൻ ഐശ്വര്യവും കൈനീട്ടം നൽകിയാൽ സമ്പത്തും വർദ്ധിക്കുമത്രെ

കാലം പുരോഗമിച്ചിട്ടും ഇപ്പോഴും തുടരുന്ന ചില വിശ്വാസങ്ങൾ ഉണ്ട്. ചിലർ അതിനെ അന്ധവിശ്വാസം എന്ന് പറഞ്ഞു കളിയാക്കുമെങ്കിലും ചില വിശ്വാസങ്ങൾ പലരും വിട്ടുകളയാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. ചിലപ്പോൾ അപ്രതീക്ഷിമായ അനുഭവങ്ങൾ കൊണ്ടായിരിക്കും ഇതിൽ വിശ്വസയ്ക്കുന്നത്. ഇങ്ങനെ ഒരു വിശ്വാസമാണ് മലയാളമാസം ഒന്നാം തീയതി കയറുക എന്ന് പറയുന്നത്. ഇംഗ്ലീഷ് മാസത്തിലും ഇത് പാലിക്കുന്നവർ ഉണ്ട്.

ഒന്നാം തീയതി ആദ്യം വീട്ടിൽ വീട്ടിൽ വരുന്നതുമായി ബന്ധപ്പെട്ടാണ് ഈ വിശ്വാസം. ഇത് മാത്രമല്ല ഓരോ ദിവസവും ആദ്യത്തെ എല്ലാത്തിനും പ്രത്യേകത ഉണ്ടെന്നാണ് വിശ്വാസം. ഒരു ദിവസത്തിന്റെ തുടക്കിൽ വിൽക്കുന്ന വസ്തുവിന്റെ പണം. കൈനീട്ടം എന്ന് പറയുന്നു. നല്ല രാശി ഉള്ള ആളുടെ കൈനീട്ടം ആണേൽ അവർക്ക് അന്ന് നല്ല കച്ചവടമുണ്ടാകും. ഇതൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ടത് തന്നെ.

ചില ആളുകൾ വീട്ടിൽ 1ആം തീയതി ആദ്യം വരുന്നതു നല്ലതും ചിലതു ചീത്തയും ആയിരിക്കും. നല്ലതെന്നു തോന്നുന്നവരെ സ്ഥിരമായി വീട്ടിൽ വിളിക്കുന്ന ശീലം ചിലർക്കുണ്ട്. അവർക്കു കൈ നീട്ടവും നൽകുന്നു. ഇനി എങ്ങനെ ആണ് ഒരാൾ ഒന്നാം തീയതി വീട്ടിൽ കേറിയാൽ നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയുന്നത്എന്നറിയാമോ? അതിനു ഉത്തമമായ ഒരു വഴിയാണ് ജന്മനക്ഷത്രം നോക്കി ആളുകളെ തിരഞ്ഞെടുക്കുന്നത്.

ഇത്തരം നാളുകർ വീട്ടിൽ ആദ്യം കയറുന്നതും ഇവരിൽ നിന്നും കൈനീട്ടം വാങ്ങി പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കുന്നതും നല്ലതു തന്നെ. ഏതൊക്കെ ആണ് ആ നക്ഷത്രങ്ങൾ എന്ന് നോക്കാം

1 അശ്വതി: അശ്വതി നക്ഷത്രക്കാർ ഒന്നാം തീയതി കേറുന്നത് ഉത്തമമാണ്. അശ്വതി നാളുകാരുടെ ദേവത അശ്വിനി ദേവതകളാണ് എന്നാണ് വിശ്വസിക്കുന്നത്. ഈ നാള് ഒന്നാം തീയതി കയറുന്നതിനും ശുഭകാര്യങ്ങൾക്കും ഉത്തമമാണ്.

2 കാര്‍ത്തിക: ഐശ്വര്യം കൊണ്ട് വരുന്ന ഒരു നാൾ ആണ് കാര്‍ത്തികയും. കാര്‍ത്തിക നക്ഷത്രക്കാർ വീട്ടില്‍ ഒന്നാം തീയതി കയറുന്നത് വളരെ നല്ലതാണു.

3 രോഹിണി: രോഹിണി നക്ഷത്രക്കാരും ശുഭഗുണങ്ങൾ ഉള്ളവരാണ്. ഒന്നാം തീയതി കയറുവാന്‍ ഏറ്റവും നല്ലത് എന്ന് തന്നെ പറയാവുന്ന ഒന്നാണ് രോഹിണി. ഇത് വീടിനു ഐശ്വര്യം ഉണ്ടാക്കും എന്ന് എടുത്തു പറയേണ്ടതില്ല

4 തൃക്കേട്ട: തൃക്കേട്ട നക്ഷത്രക്കാർക്കു ധാരളം സാമ്പത്തികം ഉണ്ടാകുമെങ്കിലും സമ്പാദ്യം കയ്യിൽ നിൽക്കില്ല. എങ്കിലും ഒന്നാം തീയതി കയറാൻ പറ്റിയ നാൾ ആണ് തൃക്കേട്ട. ഇവർ ഒന്നാം തീയതി കയറുന്നത് വീട്ടിനു ഐശ്വര്യംവും സമ്പത്തും കൊണ്ട് വരും.

5 മൂലം: മൂലം നക്ഷതക്കാർ ഒന്നാം തീയതി കയറുവാന്‍ വളരെ നല്ലതാണ്. മാത്രമല്ല ഇവരിൽ നിന്ന് കൈനീട്ടം വാങ്ങുന്നതും ഗുണം ഉണ്ടാക്കും.

6 അത്തം: അത്തം നക്ഷത്രം വളരെ ഗുണകരമായ കാര്യങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒന്നാം തീയതി കയറാന്‍ പറ്റിയ നക്ഷത്രങ്ങളില്‍ ഒന്നാണ് അത്തം. ഇവർ കയറുന്ന വീട്ടില്‍ ഐശ്വര്യം ഉണ്ടാകും.

7 തിരുവോണം: വീടിന്‌ ഐശ്വര്യംവും സമ്പത്തും കൊണ്ട്‌ വരാൻ ഒന്നാം തീയതി കയറാൻ പറ്റിയ നക്ഷത്രങ്ങളിൽ ഒന്ന് തന്നെയാണ് തിരുവോണം.

8 പൂരം: ഒന്നാം തീയതി കയറുവാന്‍ പറ്റിയ മറ്റൊരു നക്ഷത്രമാണ് പൂരം. ഇത്തരക്കാർ വീട്ടിൽ കയറുന്നതും ഇവരിൽ നിന്നും കൈനീട്ടം വാങ്ങുന്നതും കൊടുക്കാനോ നല്ലതാണ്.

9 വിശാഖം: ഒന്നാം തീയതി കയറാൻ പറ്റിയ നാളുകളിൽ ഒന്നാണ് വിശാഖവും. ഇവർ ഒന്നാം തീയതി കയറുന്ന വീട്ടിൽ ഉള്ളവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നു. മാത്രമല്ല കലാപരമായ നേട്ടങ്ങൾ ഇവർ കാരണം ഉണ്ടാകുന്നു.

10 അവിട്ടം: അവിട്ടം തവിട്ടിലും തേടും എന്നൊരു ചൊല്ലുണ്ട്. അതുപോലെ ഐശ്വര്യവുമുള്ള ഒരു നാൾ ആണ് അവിട്ടം. ഒന്നാം തീയതി കയറിയാൽ ഐശ്വര്യം ഉണ്ടാകുന്ന ഒരു നാൾ ആണ് അവിട്ടം.

11 അനിഴം: ഐശ്വരം കൊണ്ട് വരുന്ന നാളുകളിൽ ഒന്നാണ് അനിഴവും. ഒന്നാം തീയതി കയറാനും‍ പറ്റിയ നാളുകളിൽ ഒന്നു തന്നെയാണ് അനിഴം.

12 രേവതി: ഇക്കൂട്ടത്തിൽ അവസാന നാളാണ് രേവതി. രേവതി നാളും ഒന്നാം തീയതി കയറാന്‍ ഉത്തമമായ നക്ഷത്രങ്ങളില്‍ ഒന്നാണ്. ഇവര്‍ വീട്ടിൽ കയറുന്നത് നിറഞ്ഞ മനസ്സോടെ ആണെങ്കിൽ ഇരട്ടി ഗുണം ഉണ്ടാകും എന്നാണ് വിശ്വാസം.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter