മലയാളം ഇ മാഗസിൻ.കോം

കൃത്യ സമയത്ത്‌ ഭക്ഷണം കഴിക്കാത്ത സ്ത്രീകളെ നിങ്ങൾക്കറിയാമോ നിങ്ങൾ ചെയ്യുന്ന തെറ്റിന്റെ വലിയ വില എന്തെന്ന്?

പലപ്പോഴും സ്ത്രീകള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല. കൃത്യസമയത്ത് ആഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത അറിയാമെങ്കിലും ഓരോ ജോലികള്‍ മൂലം അത് തള്ളിനീക്കാറുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങളിലേയ്ക്കാണ് കൊണ്ട് എത്തിക്കുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ചിട്ടയായ ഭക്ഷണം ആവശ്യമാണ്.

\"\"

പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുന്ന തെറ്റായ പ്രവണത സ്ത്രീകളില്‍ കൂടുതലാണ്. ഇത് രോഗത്തെ നിര്ർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്. രോഗം കണ്ടെത്തിയാല്‍ത്തന്നെ ചികിത്സയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുക.

പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സമയം തെറ്റിയുള്ള ഭക്ഷണരീതി സ്ത്രീകളുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

\"\"

ഉത്കണ്ഠ, വിഷാദം, മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍ എന്നിവ സ്ത്രീകളെ ബാധിക്കുന്നതിന്റെ പ്രധാന കാരണം ശരിയായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കാത്തത് മൂലമാണ്.

പുരുഷന്മാരെ അപേക്ഷിച്ച് ഈ പ്രശ്നങ്ങള്‍ സ്ത്രീകളില്‍ ഏറെനേരം നീണ്ടു നില്‍ക്കുകയും മാനസികമായി ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും
തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള വ്യത്യാസമാണ് ഇതിനു കാരണം.

\"\"

Shehina Hidayath