23
March, 2019
Saturday
04:31 AM
banner
banner
banner

ഐശ്വര്യത്തിനും അഭീഷ്ടകാര്യ സിദ്ധിക്കും വ്യാഴാഴ്ച വ്രതം അത്യുത്തമം: എങ്ങനെ വ്രതം എടുക്കണം എന്നറിഞ്ഞോളൂ

വിശ്വാസികൾ വ്രതങ്ങള്‍ക്കും അനുഷ്ഠനങ്ങള്‍ക്കും വളരെ അധികം പ്രാധാന്യം കല്‍പ്പിയ്ക്കുന്നവരാണ്. ജീവിതത്തിൽ സുഖവും ദുഖവും ചില ദോഷങ്ങളും ഒക്കെ ഉണ്ടാകും. ജീവിതകാലത്തുണ്ടാകുന്ന ചില ദോഷങ്ങൾ മാറ്റാൻ വൃതാനുഷ്ട്ടാനങ്ങൾക്കു സാധിക്കും എന്നാണ് ഇവരുടെ വിശ്വാസം. എല്ല വൃതങ്ങളും എടുക്കേണ്ടത് ഒരുപോലെയല്ല.

വ്രതാനുഷ്ഠാനങ്ങളും ഉപവാസങ്ങളും വ്യത്യസ്തമാണ്. ഓരോ ദിവസവും ഓരോ ദേവതകളെ ആണ് പൂജിക്കേണ്ടത്. ഇങ്ങനെ ഉള്ള ഒന്നാണ് വ്യാഴാഴ്ച വൃതം. ആഴച്ച വൃതങ്ങളിൽ വളരെ പ്രധാനപ്പെട്ട വൃതം കൂടെ ആണ് ഇത്. വ്യാഴാഴ്ച വൃതം എന്താണെന്നും അത് ചെയ്യേണ്ട രീതികൾ എങ്ങനെ ആണെന്നും അറിയൂ.

വ്യാഴാഴ്ച വ്രതം പൊതുവായി മഹാവിഷ്ണു പ്രീതിയ്ക്കു വേണ്ടിയുള്ളതാണ്. വ്യാഴ ദശയുടെ ദോഷം മാറാൻ ഇത് സഹായിക്കുന്നു. ദേവന്മാരുടെ ഗുരുവായ ബൃഹസ്പതീപ്രസാദത്തിനായും വ്യാഴാഴ്ച വ്രതം എടുക്കുന്നു. ബുധനാഴ്ച രാത്രിയിൽ തന്നെ വൃതം തുടങ്ങണം. മൽസ്യം, മാംസം എന്നിവ ഉപേക്ഷിക്കുക.

ശുദ്ധമായ മനസോടെ വിഷ്ണുദേവനെയും വിഷ്ണുവിന്റെ എല്ലാ അവതാരങ്ങളെയും പ്രാർത്ഥിക്കുക. വ്യാഴാഴ്ച ഒരിക്കൽ വൃതം എടുക്കാം. പൂർണ വൃതവും നല്ലതാണ്. രാവിലെ എണീറ്റ് വീടും പരിസരവും പൂജാമുറിയും വൃത്തിയാക്കുക. പുണ്യാഹമോ ചാണകവെള്ളമോ തളിച്ച് വീട് ശുദ്ധിയാക്കാം. കുളിച്ചു വൃത്തിയായി വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക.

നെയ് വിളക്കു പഞ്ഞിത്തിരി ഉപയോഗിച്ചു കൊളുത്തുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്താൽ കാര്യസാധ്യം ഫലം. ഈ ദിവസം മഞ്ഞ വസ്ത്രമാണ് ധരിക്കേണ്ടത്. ചന്ദനം തൊടുകയും വേണം. ചെറുപയരും മഞ്ഞ വസ്ത്രവും ഈ ദിവസം ദാനം ചെയ്യുന്നതും നല്ലതാണ്. വ്യാഴദശയുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില ദോഷങ്ങൾ ഉണ്ടാകും. അതിനാൽ വിദ്യാർഥികൾ വ്യാഴാഴ്ച വൃതം എടുക്കുന്നത് വളരെ നല്ലതാണ്.

വ്യാഴ ദശ ഇല്ലാത്തവരും ഈ വൃതം എടുക്കുന്നത് നല്ലതു തന്നെ. വ്യാഴ പ്രീതി ഉണ്ടായാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഉണ്ടാകും. വ്യാഴം പിഴച്ചാൽ സർവതും പിഴച്ചു എന്നൊരു ചൊല്ലുണ്ട്. ഇങ്ങനെ ഉണ്ടായാൽ സാമ്പത്തിക നഷ്ടവും കാര്യ തടസവും ആണ് ഫലം.

16 വ്യാഴാഴ്ചകളില്‍ ആണ് ഈ വൃതം എടുക്കേണ്ടത്. അടുപ്പിച്ച് ഉള്ള 16 വ്യാഴാഴ്ചകളില്‍ വ്രതം നോൽക്കുന്നത് വ്യാഴദശാ ദോഷങ്ങൾ മാറാൻ സഹായിക്കുന്നു. ഇങ്ങനെ അടുപ്പിച്ചു ചെയ്യാൻ സാധിക്കാത്തവർ മാസത്തിൽ ഒരു വ്യാഴാഴ്ച ചെയ്യുക. മുപ്പട്ടു വ്യാഴാഴ്ച വൃതം എടുക്കാൻ നല്ലതാണ്.

അത്തം, രോഹിണി, തിരുവാതിര എന്നീ നാള്കാർക്ക് വിഷ്ണു കടാക്ഷം ഉണ്ടെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ നാളുകാർ വ്യാഴാച്ച വൃതം നോൽക്കുന്നത് വളരെ നല്ലതാണ്. വ്യാഴാഴ്ച ദിവസം വിഷ്ണു സഹസ്രനാം, ഓം നമോ നാരായണ മന്ത്രം ഇവ ജപിയ്ക്കുക. മഞ്ഞ പൂക്കൾ കൊണ്ടുള്ള അർച്ചന വിഷ്ണുവിന് പായസ വഴിപാടു എന്നിവയും നല്ലതാണ്.

വിഷ്ണു ക്ഷേത്രം മാത്രമല്ല. കൃഷ്ണക്ഷേത്രം, രാമക്ഷേത്രം, ഹനുമാൻക്ഷേത്രം എന്നിവയിൽ ഏതെങ്കിലും ക്ഷേത്രദർശനം നല്ലതാണു. വ്യാഴാഴ്ച വൃതം എടുക്കുന്നവർ ഹനുമാനെ പ്രീതിപ്പെടുത്തുന്നതും നല്ലതു തന്നെ. ഇതിനായി വടമാല, വെറ്റില മാല, അവൽ നിവേദ്യം എന്നിവ ചെയ്യുക. കരിക്ക് അഭിഷേകവും ഹനുമാന് പ്രീതിക്ക് നല്ലതാണ്.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

·
[yuzo_related]

Comments


Related Articles & Comments