മലയാളം ഇ മാഗസിൻ.കോം

മുടിയിൽ ഷാമ്പു ചെയ്യുമ്പോൾ അൽപം ഉപ്പു കൂടി ചേർത്താൽ ലഭിക്കുന്ന അധിക ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

സ്ത്രീകളെയും പുരുഷന്മാരെയും സംബന്ധിച്ച് തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. തലമുടിയുടെ സംരക്ഷണം അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധാപൂർവം ചെയ്യുന്ന ഒന്നാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. കൂടാതെ പ്രായമാകുന്നതിനു മുന്‍പേ തല നരയ്ക്കുന്നു എന്നതും മുടിയുടെ ഒരു പ്രധാന പ്രശ്നമായി കണക്കുകൂട്ടുന്ന ഒന്നാണ്.

\"\"

അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, നിങ്ങളുടെ ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് തലമുടിയെ കേടാക്കുന്നത് എന്നു നിങ്ങൾ പലപ്പോഴും അറിയാതെ പോകുന്നു. ഇതിന് പരിഹാരമെന്നപോലെ കെമിക്കല്‍ അടങ്ങിയ ചികിത്സകൾ തേടി പോകുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം ചികിത്സ രീതികൾ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ തയ്യാറാകണം. മുടിയുടെ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഷാംപുവിന്റെ ഉപയോഗം.

\"\"

നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ കാരണമായേക്കും. ഇനി മുതൽ നിങ്ങള്‍ ഉപയോഗിക്കുന്ന ഷാമ്പുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത് ഉപയോഗിച്ചു നോക്കൂ. ഗുണങ്ങള്‍ നിരവധിയാണ്.

\"\"

ഷാമ്പുവിൽ ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദം ആകുന്നത് എണ്ണമയമുള്ള മുടിയുള്ളവരിൽ ആയിരിക്കും. ഷാമ്പുവിൽ ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുന്നതു മുടിയിലെ അഴുക്ക് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ ഇതു ശിരോചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും അതുകൊണ്ടു തന്നെ അമിതമായ മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

\"\"

തലമുടി കഴുകുന്ന വെള്ളത്തിൽ ക്ലോറിനോ മറ്റു മാലിന്യങ്ങളോ ഇല്ലെന്ന്‌ ഉറപ്പു വരുത്തണം. കൂടാതെ മുടിയില്‍ വേനല്‍ക്കാലത്ത്‌ ഷാംപൂവിനേക്കാള്‍ ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക. കാരണം വേനല്‍ മുടിയെ വരണ്ടതാക്കുകയും ചെയ്യും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം വീണ്ടും രൂക്ഷമാകും.

\"\"

ഇതോടൊപ്പം മുടി അഴിച്ചിട്ടു യാത്ര ചെയ്യുന്നതും ഒഴിവാക്കുക. അതുപോലെ മുറുകെ കെട്ടുകയുമരുത്‌ കാരണം മുടി മുറുകെക്കെട്ടിയില്‍ വായുസഞ്ചാരം കുറയുന്നു. അതുപോലെ തന്നെ നല്ലപോലെ മുടി ചീകുന്നത്‌ തലയോടിലേക്കുള്ള രക്‌തസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറയ്‌ക്കുകയും മുടിവളര്‍ച്ചയ്‌ക്ക് സഹായിക്കുകയും ചെയ്യുന്നു.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor