മലയാളം ഇ മാഗസിൻ.കോം

സ്വയം സംസാരിക്കുന്നവർ വട്ടന്മാരെന്ന് പറഞ്ഞ്‌ കളിയാക്കാൻ വരട്ടെ, ഇതാ ഒരു അതിശയിപ്പിക്കുന്ന കണ്ടെത്തൽ

സ്വയം സംസാരിക്കുന്നവരെ കാണുമ്പോൾ വട്ടാണോ എന്ന് ചോദിക്കുന്നവരാണ്‌ അധികവും. എന്നാൽ ഇനി അവരെ കളിയാക്കാൻ വരട്ടെ, അവർ നമ്മേക്കാൾ ബുദ്ധിമാന്മാരാണത്രെ. സ്വയം സംസാരിക്കുന്ന ആളുകള്‍ ബുദ്ധിമാന്മാരാണെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയവര്‍ പറയുന്നത്. സ്വയം സംസാരിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന ഐക്യു ഉണ്ടെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍സിന്റെ മൈന്‍ഡ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടൊപ്പം ഇതിന് മറ്റ് നിരവധി ഗുണങ്ങളുണ്ട്. വ്യക്തിജീവിതം മുതല്‍ കരയറില്‍ വരെ പല തീരുമാനങ്ങളും എടുക്കാന്‍ ഈ സ്വയം സംസാരം നിങ്ങളെ സഹായിക്കും. നമ്മോടുതന്നെ സംസാരിക്കുന്നതിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് മനസ്സിലാക്കാം.

നിങ്ങളോട് തന്നെ സംസാരിക്കുന്നതിന്റെ മറ്റൊരു നേട്ടം നിങ്ങളുടെ ലക്ഷ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും എന്നതാണ്. സ്വയം സംസാരം നിങ്ങളെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് അടുപ്പിക്കുന്നു. സ്വയം സംസാരിക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി മികച്ച കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി മനസ്സിലാക്കാനാകും.

നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിക്കുന്നതിലൂടെ മനസിലെ ചിന്തകളെക്കുറിച്ച് വ്യക്തത ലഭിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണെങ്കില്‍, സ്വയം സംസാരിച്ച് നിങ്ങള്‍ക്ക് ഒരു തീരുമാനത്തിലെത്താം. സ്വയം സംസാരിക്കുന്നതിലൂടെ കാര്യങ്ങളുടെ വ്യത്യസ്ത വശങ്ങള്‍ നന്നായി മനസ്സിലാക്കാനും മികച്ച തീരുമാനങ്ങള്‍ എടുക്കാനും കഴിയുമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.

എന്തെങ്കിലും കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ നിരാശരാകും. അപ്പോള്‍ ചുറ്റുമുള്ള ആളുകളും സുഹൃത്തുക്കളുമൊക്കെ നിങ്ങളെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കും എന്നാല്‍ അത് നിങ്ങളെ കാര്യമായി ബാധിക്കണമെന്നില്ല. എന്നാല്‍ നിങ്ങള്‍ സ്വയം സംസാരിക്കുന്നതിലൂടെ സ്വയം പ്രചോദിതരാകും. നിങ്ങള്‍ക്ക് ഇത് കഴിയുമെന്ന്‌ നിങ്ങള്‍ തന്നെ പറയുമ്പോള്‍ ആ ചിന്ത മനസിനെ സ്വസ്ഥമാക്കും. സ്വയം പ്രചോദിതരായിരിക്കാന്‍ സ്വയം സംസാരിക്കുന്നത് വളരെ സഹായകരമാണ്.

YOU MAY ALSO LIKE THIS VIDEO, ഹസ്കി മുതൽ സെയ്ന്റ്‌ ബർണാഡ്‌ വരെ: കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതും കുഞ്ഞുങ്ങളെ വിറ്റാൽ ഉയർന്ന വില കിട്ടുന്നതുമായ 7 നായകൾ | നായകളെ വളർത്തി ലാഭം കൊയ്യാം

Avatar

Staff Reporter